CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

CredR കമ്പനിയെ കൂടെകൂട്ടി മൊബിലിറ്റി സ്റ്റാര്‍ട്ട്-അപ്പായ ബൗണ്‍സ്. ഗുണനിലവാരമുള്ള ഉപയോഗിച്ച ഇരുചക്ര വാഹനങ്ങളുടെ വിതരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

ഈ പങ്കാളിത്തത്തില്‍, CredR കമ്പനി ദീര്‍ഘകാലത്തേക്ക്, നിലവാരമുള്ളതും സുഗമമായി ഉപയോഗിക്കാന്‍ സാധിക്കുന്നതുമായ ഇരുചക്ര വാഹനങ്ങള്‍ ബൗണ്‍സിന്റെ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റുചെയ്യും.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

ബൗണ്‍സിന്റെ പ്ലാറ്റ്‌ഫോമിനൊപ്പം, CredR കമ്പനിയുടെ പ്ലാറ്റ്‌ഫോമുകളിലും ഈ വാഹനങ്ങള്‍ ലിസ്റ്റു ചെയ്യും. രണ്ട് വെബ്സൈറ്റുകളും, ബൗണ്‍സ് മൊബൈല്‍ ആപ്ലിക്കേഷന്‍, CredR ഷോറൂമുകള്‍ എന്നിവടങ്ങളില്‍ നിന്നും ഇത്തരത്തില്‍ ലിസ്റ്റ് ചെയ്യുന്ന വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗത്തിന് ലഭിക്കും.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

ഹ്രസ്വകാല ബൈക്ക് വാടകയ്ക്ക് കൊടുക്കലില്‍ നിന്ന് ദീര്‍ഘകാല സബ്സ്‌ക്രിപ്ഷനുകളിലേക്കും പുതിയതും ഉപയോഗിച്ചതുമായ ബൈക്കുകളുടെ വില്‍പ്പനയിലേക്ക് ബൗണ്‍സ് അടുത്തിടെ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയിട്ടുണ്ട്.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

അതോടൊപ്പം തന്നെ ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ് ബൗണ്‍സ്. രാവിലെ 7 മുതല്‍ രാത്രി 7 മണിവരെയാണ് പ്രവര്‍ത്തനം.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

ബംഗളൂരുവിലും, ഹൈദരാബാദിലുമാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിരിക്കുന്നത്. വാഹനങ്ങളെല്ലാം അണുവിമുക്തമാക്കിയതിന് ശേഷമാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനം.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

ജേം ഷീല്‍ഡ് ഉപയോഗിച്ച് ബൗണ്‍സ് ജീവനക്കാര്‍ തന്നെയാണ് സ്‌കൂട്ടറുകള്‍ വൃത്തിയാക്കുന്നത്. അടുത്ത രണ്ട്-മൂന്ന് മാസത്തേക്ക് ഇതേ രീതിയില്‍ മുന്നോട്ട് പോകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

വൈറസ്, ബാക്ടീരിയ എന്നിവയില്‍ നിന്ന് വാഹനത്തിന്റെ സമഗ്ര പരിരക്ഷയെ ഇത് സഹായിക്കുമെന്ന് ബൗണ്‍സ് അവകാശപ്പെടുന്നു. സാനിറ്റൈസേഷന്‍ പ്രക്രിയിലൂടെ കടന്ന് പോകുന്ന സ്‌കൂട്ടറുകളില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഒട്ടിക്കുമെന്നും കമ്പനി അറിയിച്ചു.

CredR കമ്പനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ബൗണ്‍സ്

സാനിറ്റൈസേഷന്‍ പ്രകീയയില്‍ ഏര്‍പ്പെടുന്ന ജീവനക്കാര്‍ മാസ്‌കുകള്‍, കയ്യുറകള്‍ എന്നിവ ധരിക്കും. ജീവനക്കാര്‍ ആരോഗ്യ സേതു ആപ്പ് മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നും കമ്പനി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Malayalam
English summary
CredR Partners With Bounce To Provide High-Quality Used Two-wheelers. Read in Malayalam.
Story first published: Wednesday, June 17, 2020, 18:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X