ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളും പ്രോത്സാഹിപ്പിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി മിക്ക നിര്‍മ്മാതാക്കളും ഇലക്ട്രിക്ക് വാഹങ്ങളെയും അവതരിപ്പിച്ചു തുടങ്ങി.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

2020 ഓട്ടോ എക്‌സ്‌പോ സാക്ഷ്യം വഹിച്ചതും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഒരു നീണ്ട നിരതന്നെയായിരുന്നു. ടിവിഎസ്, ബജാജ് പോലുള്ള ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇതിനോടകം തന്നെ ഇലക്ട്രിക്ക് വാഹനങ്ങളെ വിപണിയിൽ അവതരിപ്പിച്ച് തുടങ്ങുകയും ചെയ്തു.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

ഇപ്പോഴിതാ ഉക്രെയ്‌നിലെ വാഹന നിര്‍മാതാക്കളായ ഡെല്‍ഫാസ്റ്റ് രണ്ട് പുതിയ ഇലക്ട്രിക്ക് ബൈക്കുകളെ അവതരിപ്പിച്ചു. ഡെല്‍ഫാസ്റ്റ് പ്രൈം 2.0, പാര്‍ട്ണര്‍ 2.0 എന്നിങ്ങനെയാണ് ഇരുമോഡലുകളുടെയും പേര്. ഉയര്‍ന്ന കരുത്തും കൂടിയ മൈലേജുമാണ് ഇരുമോഡലുകളുടെയും പ്രധാന സവിശേഷത.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

വ്യത്യസ്തമായ ഡിസൈനിലാണ് ഇരുമോഡലുകളെയും കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇലക്ട്രിക്ക് ബൈക്കുകളുമായി വിപണിയില്‍ ഉള്ള മോഡല്‍ കൂടിയാണ് ഡെല്‍ഫാസ്റ്റ്. കൂടുതല്‍ മൈലേജ് ലഭിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിച്ച് ഗിന്നസ് ബുക്കില്‍ കമ്പനി ഇടംപിടിക്കുകയും ചെയ്തിട്ടുണ്ട്.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

3.3 kWh ബാറ്ററിയാണ് പ്രൈം 2.0 യില്‍ ഇടംപിടിച്ചിരിക്കുന്നത്. ഈ മോഡലില്‍ ഒറ്റചാര്‍ജില്‍ ഏകദേശം 394 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 45 കിലോമീറ്ററാണ് മോഡലിന്റെ പരമാവധി വേഗത.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

അതേസമയം ആവശ്യക്കാര്‍ക്ക് 60 കിലോമീറ്ററായി വേഗത ഉയര്‍ത്താമെന്നും കമ്പനി വ്യക്തമാക്കുന്നു. ഡ്യുവല്‍ ഫ്രണ്ട് ഹൈഡ്രോളിക് ഡിസ്‌ക് ബ്രേക്കുകള്‍, ഹൈ / ലോ ബീം ഉപയോഗിച്ച് നവീകരിച്ച ഹെഡ്, ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

പ്രൈം 2.0 മോഡലിനെക്കാള്‍ ചെറിയ മോഡലാണ് പാര്‍ട്ണര്‍ 2.0. 2.0 kWh ബാറ്ററിയാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിനെ ചലിപ്പിക്കുന്നത്. ഒറ്റ ചാര്‍ജില്‍ ഏകദേശം 120 കിലോമീറ്റര്‍ ദൂര സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

അതേസമയം ഇരുമോഡലുകളും സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 2020 ജൂലൈ മാസത്തോടെ മോഡലുകളെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പും ഇലക്ട്രിക്ക് സൈക്കിളിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കാളറാഡോ ആസ്ഥാനമായുള്ള ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാതാക്കളായ ക്വയറ്റ്കാറ്റുമായി സഹകരിച്ചാണ് ആദ്യ ഇലക്ട്രിക്ക് സൈക്കിള്‍ പുറത്തിറക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

ജീപ്പ് ഇലക്ട്രിക്ക് സൈക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിനായി കമ്പനി ബുക്കിങ് ആരംഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. 2020 ജൂണ്‍ മാസത്തോടെ ഇലക്ട്രിക്ക് സൈക്കിള്‍ അമേരിക്കന്‍ വിപണികളില്‍ ലഭ്യമായി തുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ വിപണിയിലും പിന്നീട് ഘട്ടംഘട്ടമായി വില്‍പ്പന വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 5,899 യുഎസ് ഡോളറാണ് (ഏകദേശം 4.26 ലക്ഷം രൂപ) ഇലക്ട്രിക്ക് സൈക്കിളിന്റെ വില.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

750W ഇലക്ട്രിക്ക് മോട്ടോര്‍ ആണ് സൈക്കിളിന്റെ കരുത്ത്. ഈ മോട്ടോര്‍ 160 Nm torque ആണ് ഉത്പാദിക്കുന്നത്. സൈക്കിളിന്റെ ഫ്രെയിമില്‍ തന്നെയാണ് ലിഥിയം അയണ്‍ ബാറ്ററിയും ഘടിപ്പിച്ചിരിക്കുന്നത്.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

ഒറ്റചാര്‍ജില്‍ ഏകദേശം 64 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. യുഎസ് ചട്ടങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി 20mph (എകദേശം 32mph) ആണ് ഉയര്‍ന്ന വേഗത. 10 സ്പീഡ് ഗിയര്‍ബോക്സും ഇലക്ട്രിക്ക് സൈക്കിളിന്റെ സവിശേഷതയാണ്.

ഒറ്റ ചാര്‍ജില്‍ 394 കിലോമീറ്റര്‍; ഇലക്ട്രിക് ബൈക്കുകള്‍ അവതരിപ്പിച്ച് ഡെല്‍ഫാസ്റ്റ്

അതുകൊണ്ട് തന്നെ പെഡല്‍ ഉപയോഗിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മടുപ്പ് ഉണ്ടാകില്ലെന്നും കമ്പനി അവകാശപ്പെടുന്നു. പിന്നില്‍ 120 mm ഫയര്‍-ലിങ്ക് സസ്പെന്‍ഷനും മുന്നില്‍ 150 mm ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കുകളുമാണ് സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, April 7, 2020, 10:13 [IST]
English summary
Delfast Rolls Out Two New Powerful E-Bikes. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X