Just In
- 10 hrs ago
കൈനിറയെ ഫീച്ചറും, ആഢംബരവും; ടൈഗൂണില് പ്രതീക്ഷവെച്ച് ഫോക്സ്വാഗണ്
- 11 hrs ago
പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ
- 11 hrs ago
അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ
- 12 hrs ago
പരീക്ഷണയോട്ടവുമായി ഹണ്ടര് 350; അവതരണം ഉടനെന്ന് റോയല് എന്ഫീല്ഡ്
Don't Miss
- Lifestyle
കഠിനാധ്വാനം വിജയം കാണുന്ന രാശിക്കാര്; രാശിഫലം
- Finance
പച്ചക്കറി വില കത്തിക്കയറിയോ... ഇല്ല! ഈ വിഷുവിന് വിലക്കയറ്റമില്ലാത്ത പച്ചക്കറി വിപണി, കീശയ്ക്ക് ആശ്വാസം
- News
ബിജെപിക്ക് അധികാരം ലഭിച്ചാൽ ഗൂർഖകളുടെ പ്രശ്നങ്ങൾ പരിഹരിക്കും; അമിത് ഷാ
- Movies
കല്യാണം പോലും കഴിച്ചിട്ടില്ല, പ്രശ്നങ്ങള് വേറെയും ഉണ്ട്; ഫിറോസിനെതിരെ ആരോപണങ്ങളുമായി വനിതാ മത്സരാര്ഥികള്
- Sports
രാജസ്ഥാന് വന് തിരിച്ചടി; ബെന് സ്റ്റോക്ക്സ് ഐപിഎല്ലില് നിന്ന് പുറത്ത്
- Travel
മസാല തേനില് പ്രസിദ്ധമായ നാട്..എല്ലാവര്ക്കും കാറ്..യൂറോപ്പിലെ ആദ്യ ആസൂത്രിത നഗരം...
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
EICMA 2021 മോട്ടോർസൈക്കിൾ ഷോയുടെ ഔദ്യോഗിക തീയതികൾ പ്രഖ്യാപിച്ചു
EICMA 2021 -ന്റെ തീയതികൾ ഔദ്യോഗികമായി വെളിപ്പെടുത്തി. അന്താരാഷ്ട്ര സൈക്കിൾ, മോട്ടോർസൈക്കിൾ ഷോ 2021 നവംബർ അവസാന വാരത്തിൽ നടക്കും.

EICMA 2021 -ന്റെ തീയതികൾ ഔദ്യോഗികമായി വെളിപ്പെടുത്തി. അന്താരാഷ്ട്ര സൈക്കിൾ, മോട്ടോർസൈക്കിൾ ഷോ 2021 നവംബർ അവസാന വാരത്തിൽ നടക്കും.

അന്താരാഷ്ട്ര മോട്ടോർ സൈക്കിൾ ഷോ ഇറ്റലിയിലെ റോയിലെ ഫിയേറോ മിലാനോയുടെ ഹാളുകളിലാവും നടക്കുക. 2021 നവംബർ 23 -നും 28 -നും ഇടയിൽ പ്രദർശനം നടക്കും.

ഇതിൽ ആദ്യ രണ്ട് ദിവസം (23, 24 തീയതികളിൽ) പത്രക്കാർക്കും പ്രൊഫഷണലുകൾക്കും മാത്രമായി സംഘാടകർ നീക്കിവച്ചിരിക്കുന്നു.

ഷോ നടക്കാനുള്ള അവസാന തീയതികൾ സംബന്ധിച്ച് ഫിയറോ മിലാനോയുമായി സംഘാടകർ ധാരണയിലെത്തി. എക്സിബിഷൻ മൈതാനത്ത് പ്രോഗ്രാം ചെയ്ത വ്യാപാര മേളകളുടെ കലണ്ടർ സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകത കാരണം തീയതികൾ രണ്ടാഴ്ചത്തേക്ക് മാറ്റി.

കൊവിഡ്-19 മഹാമാരിയുടെ അനന്തരഫലങ്ങൾ ഫിയേര മിലാനോയുടെ മുഴുവൻ കലണ്ടറും ചുരുക്കി, ഒരു അന്തർദ്ദേശീയ വ്യാപ്തിയിൽ നടക്കേണ്ട നിരവധി പരിപാടികളും മറ്റും മാറ്റി വെച്ചതായി, EICMA S.p.A. & കോൺഫിഡസ്ട്രിയ ANCMA (നാഷണൽ അസോസിയേഷൻ ഓഫ് സൈക്കിൾസ്, മോട്ടോർസൈക്കിൾസ്, ആക്സസറീസ്) ചെയർമാൻ പൗലോ മാഗ്രി പ്രസ്താവിച്ചു.

1950 മുതൽ തങ്ങൾക്ക് ബന്ധമുള്ള ഒരു ട്രേഡ് ഫെയർ പങ്കാളിയുമായി ഷെഡ്യൂൾ ചെയ്ത എല്ലാ ഇവന്റുകളുടെയും ആകർഷണവും ഫലപ്രാപ്തിയും വർധിപ്പിക്കുന്നതിനായി EICMA യുടെ തീയതികൾ പുനർനിർവചിക്കാൻ തങ്ങൾ തീരുമാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു.

ട്രേഡ് ഫെയർ സിസ്റ്റത്തിന്റെ താൽപ്പര്യപ്രകാരം ഉത്തരവാദിത്തമുള്ള ഒരു പ്രവൃത്തിയാണിതെന്നും, വിപണിയുടെ വളർച്ചയ്ക്കും കമ്പനികൾക്ക് കാര്യങ്ങൾ ക്രമീകരിക്കാനുള്ള സാഹചര്യങ്ങൾ നൽകുമെന്നും ഇവന്റ് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിച്ച മാഗ്രി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര മോട്ടോർ സൈക്കിൾ ഷോകളിലൊന്നാണ് EICMA. തുടക്കത്തിൽ 2020 നവംബർ 3 മുതൽ 8 വരെ നടക്കേണ്ടിയിരുന്ന ഇവന്റിന്റെ 78-ാം പതിപ്പ് ആഗോള തലത്തിൽ വ്യാപിച്ച പകർച്ചവ്യാധികൾക്കിടയിൽ റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, അടുത്ത വർഷം പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചിരിക്കുകയാണ്.