അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് ഐഐടി ഹൈദരാബാദ് ഇന്‍കുബേറ്റഡ് ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് പ്യുവര്‍ ഇവി. അധികം വൈകാതെ നേപ്പാളില്‍ പ്രീമിയം മോഡലായ ഇപ്ലൂട്ടോ 7G അവതരിപ്പിക്കുമെന്നും ബ്രാന്‍ഡ് പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

വ്യക്തിഗത മൊബിലിറ്റിക്ക്, പ്രധാനമായും ഇരുചക്രവാഹന ഗതാഗതമുള്ള അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള വലിയ തന്ത്രത്തിന്റെ ഭാഗമായാണ് പ്യുവര്‍ ഇവി നേപ്പാളിലേക്ക് വ്യാപിപ്പിക്കുന്നതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

MOST READ: മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്‌സും ലഭ്യമായേക്കില്ല

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

''അടുത്ത വര്‍ഷം ദക്ഷിണേഷ്യ, തെക്ക്-കിഴക്കന്‍ ഏഷ്യ, കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കും ചുവടുവെയ്ക്കുമെന്നും കമ്പനിയുടെ ആഗോള വിപുലീകരണ പദ്ധതികളെക്കുറിച്ച് പ്യുവര്‍ ഇവി സിഇഒ രോഹിത് വഡേര പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

പ്യുവര്‍ ഇവിയുടെ യാത്രയിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് നേപ്പാളിലേക്കുള്ള കമ്പനിയുടെ ചുവടുവെയ്പ്പ്. ഭാവിയില്‍ സമാരംഭിക്കുന്ന എല്ലാ പുതിയ ശ്രേണി ഉത്പ്പന്നങ്ങളും യഥാസമയം നേപ്പാള്‍ വിപണിയില്‍ ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചു.

MOST READ: ഫോർഡ് എൻ‌ഡവർ സ്പോർട്ട് എഡിഷനായുള്ള ബുക്കിംഗ് ആരംഭിച്ചു

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

'1,000 സ്‌കൂട്ടറുകളുടെ വാര്‍ഷിക വില്‍പ്പന ആരംഭിക്കാനും ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മികച്ച അഞ്ച് നഗരങ്ങളില്‍ ചുവടുറപ്പിക്കുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

വൈറ്റ് ലോട്ടസ് മോട്ടോര്‍സുമായുള്ള പങ്കാളിത്തത്തിലൂടെ കമ്പനി ഇലക്ട്രിക് വാഹനങ്ങള്‍ നേപ്പാളില്‍ വില്‍ക്കും.

MOST READ: മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

'മികച്ച ഉത്പന്ന ഗുണനിലവാരം, ഉയര്‍ന്ന നിലവാരമുള്ള ഗവേഷണം, വികസന ശേഷി, നേപ്പാളിലെ റോഡ് അവസ്ഥകള്‍ക്ക് അനുയോജ്യത എന്നിവ കാരണം പ്യുവര്‍ ഇവി ഉത്പ്പന്നങ്ങള്‍ക്ക് ശോഭനമായ ഭാവി ഞങ്ങള്‍ കാണുന്നുവെന്ന് വൈറ്റ് ലോട്ടസ് മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ അശോക് ഖഡ്ജി പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

ടാര്‍ഗെറ്റ് മാര്‍ക്കറ്റുകളില്‍ വാഹന വില്‍പ്പനയ്ക്കും സേവനത്തിനുമായി കാര്യക്ഷമമായ ചാനല്‍ ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന മറ്റ് വിപണികള്‍ക്കായി വിതരണ പങ്കാളികളെ തേടുകയാണെന്നും സ്റ്റാര്‍ട്ടപ്പ് പറഞ്ഞു.

MOST READ: തലമുറ മാറ്റത്തിനൊരുങ്ങി മാരുതി ആൾട്ടോ; പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അന്താരാഷ്ട്ര വിപണിയിലേക്ക് ചുവടുവെയ്പ്പ് പ്രഖ്യാപിച്ച് പ്യുവര്‍ ഇവി

പ്യുവര്‍ ഇവിയുടെ അതിവേഗ പ്രീമിയം മോഡലാണ് ഇപ്ലൂട്ടോ 7G. 60 കിലോമീറ്ററാണ് പരമാവധി വേഗത. 40,000 കിലോമീറ്ററിന് ബാറ്ററി വാറണ്ടിയുമുണ്ട്. ഒരൊറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന 2.5 കിലോവാട്ട്‌സ് പോര്‍ട്ടബിള്‍ ബാറ്ററിയാണ് മോഡലിന് ലഭിക്കുക.

Most Read Articles

Malayalam
English summary
EV startup Pure EV To Enter International Market. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X