ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

പുതിയ പ്രഖ്യാപനങ്ങളുമായി അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍. ശ്രേണിയിലെ 30 ശതമാനം വരെ മോഡലുകളെ കുറയ്ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

2020 രണ്ടാം പാദത്തില്‍ കമ്പനി വലിയ നഷ്ടം നേരിട്ടതിന് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് ബ്രാന്‍ഡ് കടക്കുന്നത്. കമ്പനിയുടെ പുതിയ സിഇഒ ജോചെന്‍ സീറ്റ്‌സ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഈ പുതിയ പദ്ധതിയെക്കുറിച്ച് സംസാരിച്ചു.

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഇപ്പോള്‍ ഉയര്‍ന്ന വളര്‍ച്ചാ വിഭാഗത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ കമ്പനി ഇപ്പോള്‍ 2020 മോഡലുകള്‍ ഏതാനും മാസങ്ങള്‍ കൂടി നീട്ടുകയും പുതിയ 2021 ബൈക്കുകള്‍ അടുത്ത വര്‍ഷം മാത്രമേ വിപണിയില്‍ എത്തിക്കുകയുള്ളുവെന്നും സൂചന നല്‍കി.

MOST READ: വേർണയുടെ പുത്തൻ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

അത്തരം ബൈക്കുകള്‍ക്ക് വളരെയധികം സാധ്യതകളുണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ അമേരിക്കന്‍ ബ്രാന്‍ഡ് പാന്‍ അമേരിക്ക പദ്ധതികളുമായി തുടരും. എന്നിരുന്നാലും, സ്ട്രീറ്റ്‌ഫൈറ്ററും, 1250 സിസി കസ്റ്റം മോഡലും കുറച്ച് വര്‍ഷങ്ങളായി ഷോപ്പ് നിലയിലേക്ക് വരില്ല.

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഇന്ത്യ പോലുള്ള ഏഷ്യന്‍ വിപണികള്‍ക്കായി ആസൂത്രണം ചെയ്ത എന്‍ട്രി ലെവല്‍ ഹാര്‍ലി-ഡേവിഡ്സണിനെക്കുറിച്ച് നിലവില്‍ ഒരു വാര്‍ത്തയും ഇല്ല. നിലവിലെ ലൈനപ്പിന്റെ ചില വകഭേദങ്ങളും കമ്പനി നിര്‍ത്തലാക്കിയേക്കുമെന്നും സൂചനകളുണ്ട്.

MOST READ: C5 എയര്‍ക്രോസ് എസ്‌യുവിയുടെ ട്രയല്‍ പ്രൊഡക്ഷന്‍ ആരംഭിച്ച് സിട്രണ്‍

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

നല്ല സംഖ്യയില്‍ വില്‍ക്കാത്തതും കമ്പനിയിലേക്ക് വരുമാനം കൊണ്ടുവരാന്‍ സഹായിക്കാത്തതുമായ മോഡലുകള്‍ ആയിരിക്കും ഇത്തരത്തില്‍ ബ്രാന്‍ഡ് പിന്‍വിലിക്കുക. അടുത്തിടെ അമേരിക്കയിലെ 140-ഓളം ജീവനക്കാരെ ബ്രാന്‍ഡ് പിരിച്ചുവിട്ടിരുന്നു.

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഉത്പാദന അളവ് ക്രമീകരിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്ന് ഹാര്‍ലി ഡേവിഡ്സണ്‍ അമേരിക്കയില്‍ 140 ഓളം ജീവനക്കാരെ ഒഴിവാക്കിയത്. യോര്‍ക്ക്, പെന്‍സില്‍വാനിയയിലെ പ്ലാന്റിലെ 90 പ്രൊഡക്ഷന്‍ തൊഴിലാളികളെയും വിസ്‌കോണ്‍സിന്‍ ടോമാഹാവ് ഫാക്ടറിയിലെ 50 തൊഴിലാളികളെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് കമ്പനി പ്രതിനിധി സൂചിപ്പിച്ചത്.

MOST READ: ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ എഡിഷന്‍; മികച്ച അഞ്ച് മാറ്റങ്ങള്‍

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, മാനേജുമെന്റിലും ബിസിനസ് പദ്ധതിയിലും ചില സുപ്രധാന മാറ്റങ്ങള്‍ക്ക് കമ്പനി സാക്ഷ്യം വഹിച്ചു. തുടര്‍ച്ചയായ അഞ്ച് വര്‍ഷത്തെ വരുമാനം ഇടിഞ്ഞതിനെ തുടര്‍ന്ന് മാറ്റ് ലെവാട്ടിച് സിഇഒ സ്ഥാനം രാജിവച്ചു.

ശ്രേണിയില്‍ നിന്നും മോഡലുകളെ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഹാര്‍ലി ഡേവിഡ്സണ്‍

സീറ്റ്‌സിന്റെ നേതൃത്വത്തില്‍, ഹാര്‍ലി ഡേവിഡ്സണ്‍ റിവയര്‍ എന്ന പേരില്‍ ഒരു പുതിയ ബിസിനസ്സ് തന്ത്ര പദ്ധതി പ്രഖ്യാപിച്ചു. ഇത് കമ്പനിയുടെ പുതുക്കിയ പഞ്ചവത്സര പദ്ധതിയുടെ ഘട്ടങ്ങള്‍ പ്രതിപാദിക്കുന്നു.

More from DriveSpark

Article Published On: Friday, July 31, 2020, 11:35 [IST]
English summary
Harley-Davidson Planning To Slash Some Of Its Models. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X