YouTube

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

ഈ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഇരുചക്ര നിര്‍മാതാക്കളായ ഹീറോ തങ്ങളുടെ ആദ്യ ഇലക്ട്രിക്ക് ബൈക്കിനെ അവതരിപ്പിച്ച്ത്.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

AE-47 എന്ന് പേരിട്ടിരിക്കുന്ന ഈ മോഡലിനെ ഉടന്‍ വിപണിയില്‍ എത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. വിപണിയില്‍ എന്ന് അവതരിപ്പിക്കുമെന്നോ, ഇലക്ട്രിക്ക് ബൈക്കിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങളോ കമ്പനി വെളിപ്പെടുത്തിയിരുന്നില്ല.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

എന്നാല്‍ ഈ വര്‍ഷം ഇലക്ട്രിക്ക് ബൈക്കിനെ ഹീറോ വിപണിയില്‍ അവതരിപ്പിച്ചേക്കില്ലെന്നാണ് പുറത്തുവന്ന പുതിയ റിപ്പോര്‍ട്ട്. ഇലക്ട്രിക്ക് വെഹിക്കിള്‍ വെബിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

2020 -ല്‍ പുതിയ മൂന്ന് ഇലക്ട്രിക്ക് വാഹനങ്ങള്‍ അവതരിപ്പിക്കും. എന്നാല്‍ ആ കൂട്ടത്തില്‍ AE-47 ഉണ്ടായിരിക്കില്ല. അതുമത്രമല്ല ബൈക്കിന്റെ പേരിലും മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ എത്തുമ്പോള്‍ പുതിയൊരു പേരിലാകും ഇലക്ട്രിക്ക് ബൈക്ക് എത്തുകയെന്നും ഹീറോ ഇലക്ട്രിക്ക് CEO സോഹിന്ദര്‍ സിംഗ് ഗില്‍ പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിക്കാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. യൂവാക്കളെ ഇലക്ട്രിക്ക് ബൈക്കിലേക്ക് അടുപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനൊത്ത ഡീസൈനിലും ഫീച്ചറിലുമാകും ഹീറോ തങ്ങളുടെ ഇലക്ട്രിക്ക് ബൈക്കിനെ നിരത്തിലെത്തിക്കു.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക്ക് ബൈക്കിന്റെ പ്രോട്ടോടൈപ്പ് മോഡലിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. ഏതാനും വിവരങ്ങള്‍ അപ്പോള്‍ കമ്പനി വെളിപ്പെടുത്തുകയും ചെയ്തു. 3.5 kW അവര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ബൈക്കിന്റെ കരുത്ത്. മണിക്കൂറില്‍ 85 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ ഒമ്പത് സെക്കന്‍ഡ് മാത്രം മതി. പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് നാല് മണിക്കൂര്‍ സമയം ആവശ്യമാണെന്നും കമ്പനി അറിയിച്ചു. പവര്‍ മോഡില്‍ 85 കിലോമീറ്ററും ഇക്കോ മോഡില്‍ 160 കിലോമീറ്ററും സഞ്ചരിക്കാന്‍ കഴിയും.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കീലെസ് ആക്സസ്, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, ക്രൂസ് കണ്‍ട്രോള്‍, റിവേഴ്സ് ഗിയര്‍ എന്നിവ ഇലക്ട്രിക്ക് ബൈക്കിലെ ഫീച്ചറുകളാണ്. സ്മാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയും സവിശേഷതയാണ്. ഇതിലൂടെ ജിപിഎസ്, ജിപിആര്‍എസ്, തല്‍സമയ ട്രാക്കിങ്, ജിയോ ഫെന്‍സിംഗ് എന്നീ ഫീച്ചറുകള്‍ ലഭ്യമാകും.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് സംവിധാനമാണുള്ളത്. കംബൈന്‍ഡ് ബ്രേക്കിങ് സിസ്റ്റം എന്നിവ ഫീച്ചറുകളാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കും സസ്പെന്‍ഷന്‍ നിര്‍വഹിക്കും. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് AE-47 എന്ന് ഹീറോ ഇലക്ട്രിക് മാനേജിംഗ് ഡയറക്റ്റര്‍ നവീന്‍ മുഞ്ജാല്‍ പറഞ്ഞു.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

ടെലിസ്‌കോപിക് ഫോര്‍ക്ക്, മോണോഷോക്ക് എന്നിവയ്ക്കു പുറമേ ക്രൂയിസ് കണ്‍ട്രോള്‍ സിസ്റ്റവും റിവേഴ്‌സ് ഗിയറും പുതിയ ബൈക്കിലുണ്ട്. വിപണിയില്‍ എത്തിയാല്‍ 1.3 ലക്ഷം മുതല്‍ 1.5 ലക്ഷം വരെ വാഹനത്തിന് വില പ്രതീക്ഷിക്കാം.

ഈ വര്‍ഷം ഇന്ത്യയിലേക്കില്ല; പുതിയ പേരില്‍ AE-47 ഇലക്ട്രിക്ക് ബൈക്ക് അവതരിപ്പിക്കുമെന്ന് ഹീറോ

റിവോള്‍ട്ട് RV400 ഇലക്ട്രിക്ക് ബൈക്ക്, വരാനിരിക്കുന്ന ടോര്‍ഖ് ഇലക്ട്രിക്ക് മോട്ടോര്‍സൈക്കിള്‍ എന്നിവരാകും ഹീറോ AE-47 ഇലക്ട്രിക്ക് ബൈക്കിന്റെ വിപണിയിലെ എതിരാളികള്‍. ഹീറോ ഇലക്ട്രിക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇലക്ട്രിക്ക് ബൈക്കുകള്‍ കമ്പനി നിരത്തുകളില്‍ എത്തിക്കുന്നത്. സ്‌കൂട്ടര്‍ നിരയിലേക്ക് ഇതിനോടകം തന്നെ കമ്പനി മോഡലുകളെ നിരത്തിലെത്തിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Hero Electric AE-47 to be launched with a new name, not arriving this year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X