എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് വിപണിയില്‍ അവതരിപ്പ് ഹീറോ മോട്ടോകോര്‍പ്പ്. കഴിഞ്ഞ വര്‍ഷം നടന്ന EICMA മോട്ടോര്‍ ഷോയിലാണ് റാലി കിറ്റ് കമ്പനി അവതരിപ്പിച്ചത്. 38,000 രൂപയാണ് കിറ്റിന്റെ ഇന്ത്യയിലെ വില.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

2020 മാര്‍ച്ച് മാസം മുതല്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ വഴി ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. ഹീറോ മോട്ടോകോര്‍പ്പിന്റെ ഇരുചക്രവാഹന നിരയിലെ ഓഫ്റോഡിങ്ങ് മോഡലാണ് എക്സ്പള്‍സ്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

കഴിഞ്ഞ വര്‍ഷം ആദ്യം പുറത്തിറങ്ങിയ ഈ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ്. റാലി പ്രേമികള്‍ക്കും, റാലിയിൽ പങ്കെടുക്കുന്നവരെയും മോട്ടോര്‍സൈക്കിളിലേക്ക് ആകര്‍ഷിക്കാനാണ് ഹീറോ റാലി കിറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

ഇത് എക്‌സ്പള്‍സ് 200-ന്റെ ഓഫ്-റോഡ് മികവ് ഒരു വലിയ അളവില്‍ മെച്ചപ്പെടുത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഓഫ് റോഡിങ്, റാലീ സീരിയസ് ആയി പരിഗണിക്കുന്നവര്‍ക്ക് എക്സ്പള്‍സിന്റെ ഇപ്പോഴുള്ള പാര്‍ട്‌സുമായി ഇറങ്ങിത്തിരിക്കാന്‍ ബുദ്ധിമുട്ടാണ്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

ഇതിന്റെ ഭാഗമായിട്ടാണ് ഹീറോ തന്നെ റാലി കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറ്റലിയിലെ മിലാനില്‍ നടന്ന EICMA മോട്ടോര്‍സൈക്കിള്‍ എക്സിബിഷനില്‍ അവതരിപ്പിച്ച റാലി കിറ്റ് ആണ് 38,000 രൂപയ്ക്ക് ഹീറോ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

റാലി കിറ്റുള്ള എക്സ്പള്‍സിന്റെ എക്സ് ഷോറൂം വില ഏകദേശം 1.30 ലക്ഷം രൂപയാണ്. അതേസമയം ഇതിനോടകം ബൈക്ക് സ്വന്തമാക്കിയവര്‍ക്കും എക്സ്പള്‍സ് സ്വന്തമാക്കിയവര്‍ക്കും കിറ്റ് കൂട്ടിച്ചേര്‍ക്കാം.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

ഡക്കാര്‍ റാലിയില്‍ നിന്നുള്ള അനുഭവമാണ് എക്സ്പള്‍സിന് റാലി കിറ്റ് അവതരിപ്പിക്കാന്‍ ഹീറോയെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയ്പ്പൂരില്‍ പ്രവര്‍ത്തിക്കുന്ന റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഹബ്ബിലാണ് റാലി കിറ്റ് വികസിപ്പിച്ചെടുത്തത്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

ട്രാവല്‍ കൂടിയ സസ്‌പെന്‍ഷന്‍ (Rs 25,000), ഓഫ്-റോഡിങ്ങിന് അനുയോജ്യമായ മാക്സിസ് ടയറുകള്‍ (Rs 10,000), ഹാന്‍ഡില്‍ ബാറിന്റെ ഉയരം കൂട്ടാന്‍ റൈസര്‍ (Rs 500), ഓഫ്-റോഡിങ്ങിന് അനുയോജ്യമായ ഫ്‌ലാറ്റ് സീറ്റ് (Rs 2,500), ഓഫ്-റോഡിങ് ബൂട്ടുകള്‍ നല്ല ഗ്രിപ്പ് കിട്ടുന്നവിധം നീളം കൂടിയ ഗിയര്‍ പെഡല്‍ എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

250 mm ട്രാവലുള്ള മുന്‍ സസ്പെന്‍ഷനും 220 mm ട്രാവലുള്ള പിന്‍ സസ്പെന്‍ഷനും ചേര്‍ന്ന് റാലി കിറ്റ് ഘടിപ്പിച്ച എക്സ്പള്‍സിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ദ്ധിപ്പിക്കും. EICMA മോട്ടോര്‍ഷോയില്‍ അവതരിപ്പിച്ച റാലി കിറ്റില്‍ അക്രാപോവിക്കിന്റെ എക്സ്‌ഹോസ്റ്റും ഉണ്ടായിരുന്നെകിലും ഇന്ത്യയില്‍ എത്തിയ കിറ്റില്‍ കമ്പനി ഇത് ഉള്‍പ്പെടുത്തിയിട്ടില്ല.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

ഇതിന് പകരമായി വിലക്കുറവുള്ള എക്‌സ്‌ഹോസ്റ്റ് കമ്പനി വികസിപ്പിച്ചേക്കുമെന്നും സൂചനകളുണ്ട്. ഒരിക്കല്‍ കിറ്റിലെ അക്സെസ്സറികള്‍ മുഴുവന്‍ എക്സ്പള്‍സില്‍ ഘടിപ്പിച്ചാല്‍ പിന്നെ ബൈക്ക് റോഡ്-ലീഗല്‍ അല്ല. അതായതു പൊതു നിരത്തില്‍ ഓടിക്കാന്‍ പാടില്ല. വീണ്ടും റോഡ് ലീഗല്‍ ആക്കണമെങ്കില്‍ കിറ്റിന്റെ ഭാഗമായി ചേര്‍ത്ത എല്ലാ ഘടകങ്ങളും മാറ്റണം.

എക്‌സ്പള്‍സ് 200 -ന്റെ റാലി കിറ്റ് അവതരിപ്പിച്ച് ഹീറോ; വില 38,000 രൂപ

റാലി കിറ്റ് എക്സ്പള്‍സിന്റെ എഞ്ചിനിില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. സ്റ്റാന്‍ഡേര്‍ഡ് എക്‌സ്പള്‍സിന്റെ അതേ 199.6 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 18.4 bhp കരുത്തും 17.1 Nm torque ഉം ഉത്പാദിപ്പിക്കും.

More from DriveSpark

Article Published On: Wednesday, February 19, 2020, 17:35 [IST]
English summary
Hero XPulse 200 Rally Kit Launched In India, Priced At Rs. 38,000. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X