വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

2020 ഓഗസ്റ്റ് മാസത്തെ വില്‍പ്പന കണക്കുകള്‍ പങ്കുവെച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ. മികച്ച വില്‍പ്പനയാണ് കഴിഞ്ഞ മാസം കൈവരിച്ചതെന്നും ബ്രാന്‍ഡ് വെളിപ്പെടുത്തി.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

2020 ഓഗസ്റ്റ് മാസത്തില്‍ 584,456 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2019 -ല്‍ ഇതേ മാസത്തില്‍ 543,406 യൂണിറ്റ് മാത്രമാണ് വിറ്റത്. വാര്‍ഷിക വില്‍പ്പന കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ 7.55 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതും.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഇന്ത്യന്‍ വിപണിയില്‍ കൊവിഡ് കാലത്തും മികച്ച വില്‍പ്പന കൈവരിക്കാന്‍ കഴിഞ്ഞതായി കമ്പനി അറിയിച്ചു. പ്രതിമാസ വില്‍പ്പനയുടെ കാര്യത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2020 ജൂലൈയില്‍ 514,509 യൂണിറ്റ് മാത്രമാണ് ഹീറോ വിറ്റഴിച്ചത്.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഉത്സവ നാളുകളില്‍ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. മൊത്തം വില്‍പ്പനയില്‍ 544,658 യൂണിറ്റുകള്‍ മോട്ടോര്‍ സൈക്കിളുകളില്‍ നിന്നുള്ളവയാണ്.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ബാക്കി 39,798 യൂണിറ്റുകളാണ് സ്‌കൂട്ടറുകളില്‍ ഉള്ളത്. മൊത്തം അളവില്‍, കയറ്റുമതി വില്‍പ്പന 15,782 യൂണിറ്റാണ്. എന്നിരുന്നാലും, കയറ്റുമതി വില്‍പ്പനയില്‍ വാര്‍ഷിക കണക്കുകളുമായി താരതമ്യം ചെയ്താല്‍ ഇടിവുണ്ടായതായി കാണാന്‍ സാധിക്കും.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഗ്രാമീണ, അര്‍ദ്ധനഗര കേന്ദ്രങ്ങളില്‍ നിന്നാണ് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളത്. വരും മാസങ്ങളില്‍ ഈ ആവശ്യം ഇനിയും വര്‍ദ്ധിക്കുമെന്നാണ് ഹീറോ മോട്ടോകോര്‍പ്പ് പ്രതീക്ഷിക്കുന്നത്, പ്രത്യേകിച്ച് ഉത്സവ സീസണിന്റെ വരവോടെ.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഉപഭോക്തൃ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, സര്‍ക്കാര്‍ നയ പിന്തുണ തുടരുക തുടങ്ങിയ മറ്റ് ഘടകങ്ങളാണ് ഈ ആവശ്യത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങളുടെ ഉത്പാദന പ്രക്രീയകള്‍ ഇപ്പോള്‍ 100 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ഹീറോ അറിയിച്ചു.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

എല്ലാ ആരോഗ്യ, സുരക്ഷാ നടപടികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് അവര്‍ ഇന്ത്യയിലുടനീളം അവരുടെ എല്ലാ ഉപഭോക്തൃ ടച്ച് പോയിന്റുകളും തുറന്നിട്ടുണ്ട്.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഹീറോ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ എക്സ്ട്രീം 160 R അവതരിപ്പിച്ചു. 99,950 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം ആരംഭിക്കുന്നത്. പ്രീമിയം വിഭാഗത്തില്‍ ഹീറോയുടെ വിപണി വിഹിതം പോലും മെച്ചപ്പെടുത്തിയ മോട്ടോര്‍സൈക്കിളിന് ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് പറയപ്പെടുന്നു.

വാര്‍ഷിക വില്‍പ്പനയില്‍ 7.55 ശതമാനം വളര്‍ച്ചയുമായി ഹീറോ

ഡ്രം, ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ഹീറോ എക്സ്ട്രീം 160 R വാഗ്ദാനം ചെയ്യുന്നത്. രണ്ട് പതിപ്പുകളും ഒരേ 163 സിസി എയര്‍-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് കരുത്ത്. അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 8,500 rpm -ല്‍ 15 bhp കരുത്തും 6,500 rpm -ല്‍ 14 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Hero MotoCorp Registers 7.55 Percent Growth In Yearly Sales. Read in Malayalam.
Story first published: Wednesday, September 2, 2020, 20:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X