ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് നിര്‍മ്മാതാക്കളായ ഹീറോ എക്സ്ട്രീം 200S ബിഎസ് VI പതിപ്പ് വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം പുതിയ കളര്‍ ഓപ്ഷനും ബൈക്കിന്റെ സവിശേഷതയാണ്.

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

1.15 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ എക്‌സ്‌ഷോറൂം വില. അവതരണത്തിന് പിന്നാലെ ഇപ്പോള്‍ ബൈക്ക് ഡീലര്‍ഷിപ്പുകളില്‍ എത്തിയാതായാണ് റിപ്പോര്‍ട്ട്. അധികം വൈകാതെ ബുക്ക് ചെയ്തവര്‍ക്ക് മോഡല്‍ കൈമാറി തുടങ്ങുമെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

200 സിസി ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 8,500 rpm-ല്‍ 17.8 bhp കരുത്തും 6,500 rpm-ല്‍ 16.4 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

MOST READ: ബൈക്കിന് മൈലേജാണോ ആവശ്യം: 10 എളുപ്പവഴികള്‍ ഇതാ

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

ബിഎസ് VI എക്സ്ട്രീം 200S അതേ സ്‌റ്റൈലിംഗിനെ അതിന്റെ മുന്‍ഗാമികളില്‍ കാണുന്ന അതേ ഫെയറിംഗുമായി സ്‌പോര്‍ട്‌സ് ചെയ്യുന്നു. എന്നിരുന്നാലും, ഇതിന് ഇപ്പോള്‍ പേള്‍ ഫേഡ്‌ലെസ് വൈറ്റ് എന്ന പുതിയ കളര്‍ ഓപ്ഷന്‍ ലഭിക്കുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

പുതിയ കളര്‍ ഓപ്ഷനൊപ്പം നേരത്തെ ലഭ്യമായിരുന്ന സ്പോര്‍ട്സ് റെഡ്, പാന്തര്‍ ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളും ബിഎസ് VI മോഡല്‍ വില്‍പ്പനയ്ക്ക് എത്തുമെന്നും കമ്പനി അറിയിച്ചു.

MOST READ: F-150 പിക്കപ്പ് ട്രക്കിലെ മാക്സ് റെക്ലൈൻ സീറ്റുകൾക്ക് പേറ്റൻഡ് നേടി ഫോർഡ്

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, കോള്‍ അലേര്‍ട്ടുകള്‍, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ഇപ്പോള്‍ ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

സസ്പെന്‍ഷന്‍ സജ്ജീകരണത്തിനായി മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഏഴ് ഘട്ടമായി ക്രമീകരിക്കാവുന്ന മോണോ ഷോക്കും തുടരും. സിംഗിള്‍ ചാനല്‍ എബിഎസിനൊപ്പം 276 mm ഫ്രണ്ട് ഡിസ്‌ക്, അധിക സുരക്ഷയ്ക്കായി 220 mm റിയര്‍ ഡിസ്‌ക് എന്നിവയും ലഭിക്കും.

MOST READ: ബ്രോങ്കോയെ വെല്ലാൻ ജീപ്പ് റാങ്ലറിന്റെ V8 മോഡൽ എത്തുന്നു; ടീസർ വീഡിയോ പുറത്ത്

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

പുതിയ എക്സ്ട്രീം 200S പ്രീമിയം വിഭാഗത്തിലേക്കുള്ള ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ച സമീപനം കാണിക്കുന്നു. പ്രീമിയം ഉത്പ്പന്നങ്ങളായ എക്‌സ്ട്രീം 160R, എക്‌സ്പള്‍സ് 200 ബിഎസ് VI എന്നിവ ഉപഭോക്താക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് സ്വീകരിക്കുന്നത്. എക്സ്ട്രീം 200S അവരുടെ വിജയത്തെ ശക്തിപ്പെടുത്തുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് സെയില്‍സ് ആന്‍ഡ് ആഫ്റ്റര്‍സെയില്‍സ് ഹെഡ് നവീന്‍ ചൗഹാന്‍ പറഞ്ഞു.

ബിഎസ് VI എക്‌സ്ട്രീം 200S ഡീലര്‍ഷിപ്പുകളില്‍ എത്തി; ഡെലിവറി ഉടനെന്ന് ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഉത്സവ സീസണിനോട് അനുബന്ധിച്ച് മിക്ക് മോഡലുകള്‍ക്കും കൈനിറയെ ഓഫറുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. പേടിഎം വഴി ഹീറോയുടെ ബൈക്കോ, സ്‌കൂട്ടറോ ബുക്ക് ചെയ്യുകയാണെങ്കില്‍ 7,500 രൂപയുടെ ഓഫറാണ് ലഭിക്കുക. ഇതിനുപുറമെ, ICICI ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന വാങ്ങുന്നവര്‍ക്കായി 5,000 രൂപ വരെ ക്യാഷ്ബാക്കും കമ്പനി നല്‍കും.

Source: The Bengal Rider/YouTube

Most Read Articles

Malayalam
English summary
Hero Xtreme 200S BS6 Arrives In Dealership, Delivery Start Soon. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X