ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കഴിഞ്ഞ ദിവസമാണ് ആക്ടിവ 6G വിപണിയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ എത്തുന്ന സ്‌കൂട്ടറിന് 63,912 രൂപയാണ് എക്സ്ഷോറും വില.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 8,000 രൂപയുടെ വര്‍ധനവാണ് പുതിയ സ്‌കൂട്ടറിന്റെ വിലയില്‍ ഉണ്ടായിരിക്കുന്നത്. ഹോണ്ട നിരയില്‍ നിന്നും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

മുന്‍തലമുറ ആക്ടിവ 5G വിപണിയില്‍ എത്തി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ പതിപ്പിനെ കമ്പനി നിരത്തില്‍ എത്തിക്കുന്നത്. വിപണിയില്‍ ഉള്ള മോഡലുകളില്‍ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തിയിരിക്കുന്നതെന്നതാണ് മറ്റൊരു പ്രധാന സവിശേഷത.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

ഹീറോ പ്ലെഷര്‍ പ്ലസ് 110, ടിവിഎസ് ജുപിറ്റര്‍ തുടങ്ങിയവരാണ് പുതിയ പതിപ്പിന്റെ വിപണിയിലെ എതിരാളികള്‍. ആറ് നിറങ്ങളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. 2001 -ലാണ് ഹോണ്ട ആക്ടിവ സ്‌കൂട്ടര്‍ ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

വിപണിയിലെത്തിയതിനുശേഷം ആക്ടിവ ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനൊപ്പം, രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലായി തുടരുകയും ചെയ്യുന്നു. ഹോണ്ട ആക്ടിവ 6G -യും ഇപ്പോള്‍ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ആക്ടിവ 6G -യും ആക്ടിവ 5G മോഡലും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തൊക്കെയെന്ന് പരിശോധിക്കാം.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

ഡിസൈന്‍

ആദ്യ കാഴ്ചയില്‍ ഡിസൈനില്‍ കാര്യമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കില്ലെങ്കിലും, ആക്ടിവ 5G -യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹോണ്ട ആക്ടിവ 6G -യില്‍ ചെറിയ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. പുതിയതായി പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ആപ്രോണ്‍ ആണ് ഇതില്‍ ആദ്യത്തേത്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

നേരത്തെ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും ചെറുതാക്കിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറിയ മാറ്റങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സൈഡ് പാനലുകള്‍ ഏതാണ്ട് സമാനമായിരിക്കും. പിന്നില്‍ അല്‍പം വലിയ ടെയില്‍ ലാമ്പുകളാണ് ആക്ടിവ 6G -യ്ക്ക് ലഭിച്ചിരിക്കുന്നത്. പിന്നില്‍ എക്‌സ്റ്റേണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപും കമ്പനി പുതിയ പതിപ്പില്‍ നല്‍കിയിട്ടുണ്ട്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

അളവുകള്‍

ആക്ടിവ 5G മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ അളവുകളുടെ അടിസ്ഥാനത്തില്‍ ഹോണ്ട ആക്ടിവ 6G -യാണ് ഒരുപിടി മുന്നില്‍. മുന്‍തലമുറ മോഡലിനേക്കാള്‍ നീളവും, ഉയരവും, വലിയ വീല്‍ബേസും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

വീല്‍ബേസ് 22 mm ഉം ഗ്രൗണ്ട് ക്ലിയറന്‍സ് 18 mm ഉം ആണ് ഹോണ്ട വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്‌കൂട്ടറിന്റെ നീളത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

എഞ്ചിന്‍ സവിശേഷതകള്‍

വില്‍പനയിലുണ്ടായിരുന്ന ആക്ടിവ 5G -യിലെ 109.19 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പുതിയ ആക്ടിവ 6G -യിലും. എന്നാല്‍ കാര്‍ബുറേറ്ററിനു പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്തു ബിഎസ് VI മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് എഞ്ചിന്‍ പരിഷ്‌കരിച്ചിട്ടുണ്ട്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

പുതിയ എഞ്ചിന്‍ 8,000 rpm -ല്‍ 8 bhp കരുത്തും 5,250 rpm -ല്‍ 8.79 Nm torque ഉം ആണ് എഞ്ചിന്‍ സൃഷ്ടിക്കുന്നത്. ആക്ടിവ 5G -യുമായി താരതമ്യം ചെയ്യുമ്പോള്‍ പവറും ടോര്‍ക്കും യഥാക്രമം 0.3 bhp -യും 0.3 Nm ഉം ആയി കുറഞ്ഞിട്ടുണ്ട്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

അതേസമയം ആക്ടിവ 5G -യെക്കാള്‍ 10 ശതമാനം ഇന്ധനക്ഷമത കൂടുതലാണ് പുതിയ ആക്ടിവ 6G -യ്ക്ക് എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്. മുന്‍തലമുറ 60 കിലോമീറ്റര്‍ മൈലേജ് നല്‍കിയിരുന്നപ്പോള്‍ പുതിയ പതിപ്പ് 65-68 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നും കമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

സവിശേഷതകള്‍

പഴയ പതിപ്പില്‍ നിന്നും വേറെയും നിരവധി മാറ്റങ്ങള്‍ കമ്പനി പുതിയ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി-ഫങ്ക്ഷന്‍ ഇഗ്നിഷന്‍ കീ, ACG സൈലന്റ് സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സ്വിച്ച്, സീറ്റ് പോകാതെ ഇന്ധനം നിറയ്ക്കാന്‍ സഹായിക്കുന്ന എക്സ്റ്റേര്‍ണല്‍ ഫ്യുവല്‍ ഫില്ലര്‍ ക്യാപ്, 18 ലിറ്റര്‍ സ്റ്റോറേജ് സ്‌പേസ് എന്നിവ പുതിയ സവിശേഷതകളാണ്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

ആക്ടിവ 5G -യുടെ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പകുതി ഡിജിറ്റല്‍ ഡിസ്‌പ്ലേ ആയിരുന്നെങ്കില്‍ പുതിയ പതിപ്പില്‍ ഇത് പൂര്‍ണമായും അനലോഗ് ആണ്. മുന്നില്‍ 12 ഇഞ്ച് ടയറിനൊപ്പം ടെലിസ്‌കോപിക് ഫോര്‍ക്കുകളും നല്‍കിയിട്ടുണ്ട. ആക്ടിവ 5G -യില്‍ 10 ഇഞ്ച് ടയറുകളായിരുന്നു ഹോണ്ട നല്‍കിയിരുന്നത്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

വില

സ്റ്റാന്‍ഡേര്‍ഡ്, ഡീലക്സ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ ആക്ടിവ 6G വിപണിയിലെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 63,912 രൂപയും, ഡീലക്സ് പതിപ്പിന് 65,412 രൂപയുമാണ് എക്സ്‌ഷോറൂം വില. ആക്ടിവ 5G യില്‍ നിന്നും ഏകദേശം 8,000 രൂപ വ്യത്യാസമാണ് പുതിയ സ്‌കൂട്ടറിന്.

ഹോണ്ട ആക്ടിവ 6G VS ആക്ടിവ 5G ഒരു താരതമ്യം

പുതിയ സ്‌കൂട്ടറിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചു. എന്നാല്‍ ബുക്കിങ് തുക വ്യക്തമാക്കിയിട്ടില്ല. ജനുവരി അവസാന ആഴ്ചയോടെ സ്‌കൂട്ടര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും കമ്പനി അറിയിച്ചു. 6 വര്‍ഷത്തെ (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം ഓപ്ഷണല്‍ എക്‌സ്റ്റെന്‍ഡഡ് വാറന്റി) വാറന്റിയും ഹോണ്ട നല്‍കും.

Most Read Articles

Malayalam
English summary
Honda Activa 6G Vs Honda Activa 5G Comparison. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X