ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

ആക്ടിവ 6G -യെ നാളെ (ജനുവരി 15) വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹോണ്ട. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന മൂന്നാമത്തെ ബിഎസ് VI വാഹനമാണ് ആക്ടിവ 6G.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും അടുത്തിടെ എഞ്ചിന്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 110 സിസി ബിഎസ് VI എഞ്ചിന്‍ കരുത്തിലാകും വാഹനം എത്തുക.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

ബിഎസ് IV നിന്ന് VI -ലേക്ക് എഞ്ചിന്‍ നവീകരിച്ചപ്പോള്‍ കരുത്ത് കുറഞ്ഞതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. പുതിയ ബിഎസ് VI എഞ്ചിന്‍ 8,000 rpm -ല്‍ 7.6 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

എന്നാല്‍ പഴയ ബിഎസ് IV എഞ്ചിന്‍ 7,500 rpm-ല്‍ 8 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്നു. കരുത്ത് കുറവാണെങ്കിലും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുകൊണ്ട് മികച്ച് ഇന്ധനക്ഷമത ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

നിലവില്‍ വിപണിയില്‍ ഉള്ള 5G മോഡലില്‍ നിന്നും വളരെ വ്യത്യസ്തമായ ഫീച്ചറുകളും സവിശേഷതകളും പുതിയ സ്‌കൂട്ടറില്‍ ലഭ്യമാകുമെന്നും പുറത്തുവന്ന വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍ നിരയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ആക്ടിവ.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

റിപ്പോര്‍ട്ട് അനുസരിച്ച് 2.5 ലക്ഷം യൂണിറ്റുകളാണ് പ്രതിമാസം നിരത്തിലെത്തുന്നത്. ഹോണ്ട നിരയില്‍ നിന്നുള്ള മൂന്നാമത്തെ ബിഎസ് VI മോഡലാണ് ആക്ടിവ 6G. നേരത്തെ ആക്ടിവ 125 ബിസ് VI പതിപ്പിനെയും, SP 125 ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

ആക്ടിവ 5G -യില്‍ നിന്നും വ്യത്യസ്തമായി എല്‍ഇഡി ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനിലുള്ള ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവ ആക്ടിവ 6G -യുടെ സവിശേഷതകളായിരിക്കും. വശങ്ങളില്‍ പുതിയ ഗ്രാഫിക്‌സും ഇടം പിടിച്ചേക്കും.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

പുതിയ ഡിസൈനിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പും വഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയേക്കും. നേരത്തെ പുറത്തുവന്ന ചിത്രങ്ങളില്‍ മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്ക് നല്‍കിയിരിക്കുന്നത് കാണാം. പുതിയ ഡിസൈനിലുള്ള 12 ഇഞ്ച് അലോയി വീലുകളും ഡിസ്‌ക് ബ്രേക്കും പരീക്ഷണയോട്ടത്തിലെ ചിത്രങ്ങളില്‍ ദൃശ്യമായിരുന്നു.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റിയോടുകൂടി പുതിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ആറാം തലമുറ ആക്ടിവയുടെ സവിശേഷതയായിരിക്കും. അനലോഗ് സ്പീഡോമീറ്ററിനൊപ്പം നിലകൊള്ളുന്ന വലിയ എല്‍സിഡി ഡിജിറ്റല്‍ ഡിസ്പ്ലേ ഇന്ധന നില, ട്രിപ്പ് മീറ്റര്‍ മുതലായ വിവരങ്ങളും പങ്കുവെയ്ക്കും.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

സുരക്ഷ മാനദണ്ഡങ്ങളില്‍ നിര്‍ദേശിക്കുന്ന സംവിധാനങ്ങള്‍ക്കൊപ്പം മലിനീകരണം കുറയ്ക്കുന്നതിനുള്ള ബിഎസ് VI നിലവാരത്തിലുള്ളതും ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനമുള്ളതുമായ എന്‍ജിനുമായാണ് ആക്ടിവ 6G എത്തുന്നത്.

ഹോണ്ട ആക്ടിവ 6G നാളെ വിപണിയില്‍ അവതരിപ്പിക്കും

പുതിയ എന്‍ജിനൊപ്പം കൂടുതല്‍ സുരക്ഷയും ഒരുക്കിയെത്തുന്ന 6G -ക്ക് വിലയും കൂടും. നിലവില്‍ വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും 5,000 രൂപ മുതല്‍ 7,000 രൂപ വരെ വര്‍ധനവ് പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
English summary
2020 Honda Activa 6G launch tomorrow. Read in Malayalam.
Story first published: Tuesday, January 14, 2020, 18:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X