CB500X, റിബല്‍ 500 ബൈക്കുകളെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ വിപണിയിലേക്ക് 500 സിസി ബൈക്കുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം പരിഷ്‌കരിച്ച CRF1100L ആഫ്രിക്കന്‍ ട്വിന്‍ മോഡലിനെ അവതരിപ്പിച്ചത് ഇതിന്റെ തുടക്കമായിട്ടുവേണമെങ്കില്‍ കരുതാം.

ആഗേള വിപണിയില്‍ ധാരളം പ്രീമിയം ബൈക്കുകള്‍ ഹോണ്ട അവതരിപ്പിക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സ്‌കൂട്ടര്‍, കമ്യൂട്ടര്‍ ബൈക്കുകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ ഇന്ത്യന്‍ വിപണിയിലും ഇത്തരം ബൈക്കുകള്‍ക്ക് പ്രിയം ഏറിയതോടെയാണ് ഹോണ്ടയും മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 500 സിസി എന്‍ജിന്‍ ഡിസ്‌പ്ലേസ്മെന്റുള്ള ബൈക്കുകള്‍ വിപണിയിലെത്തിക്കാനുള്ള നീക്കവുമായി ഹോണ്ട രംഗത്തെത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ ഹോണ്ടയുടെ നിര നോക്കിയാല്‍ 500 സിസി ശ്രേണിയില്‍ ധാരാളം മോഡലുകള്‍ ഉള്ളതായി കാണാന്‍ സാധിക്കും.

ഇത് മുന്നില്‍ കണ്ടാണ് ഇന്ത്യന്‍ വിപണിയിലും 500 സിസി ശ്രേണിയില്‍ സജീവമാകാന്‍ ഹോണ്ട തയ്യാറെടുക്കുന്നത്. അതെ സമയം ഏതൊക്ക ഡിസ്‌പ്ലേസ്മെന്റ് കൂടുതലുള്ള ബൈക്കുകള്‍ ഇന്ത്യയില്‍ വില്പനക്കെത്തിക്കും എന്നുള്ള കാര്യത്തില്‍ ഹോണ്ട വ്യക്തത വരുത്തിയിട്ടില്ല.

എന്നാല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് CB500X, റിബല്‍ 500 എന്നെ മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് സാദ്ധ്യത. ഭാരം കുറഞ്ഞ അഡ്വഞ്ചര്‍ ടൂററാണ് ഹോണ്ട CB500X. കെടിഎം 390 അഡ്വഞ്ചര്‍ പോലുള്ള മോഡലുകളാണ് ആഗോള വിപണിയില്‍ CB500X -ന്റെ എതിരാളികള്‍.

471 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 43 Nm torque ഉം സൃഷ്ടിക്കും. വില സംബന്ധിച്ച് സൂചനകള്‍ ലഭ്യമല്ലെങ്കിലും ഏകദേശം 5 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.

പ്രദേശികമായി ബൈക്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ഹോണ്ട പദ്ധതിയിട്ടാല്‍ വിലയില്‍ ഇനിയും ഇടിവ് ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം റിബല്‍ 500 ഒരു ക്രൂസിര്‍ മോഡല്‍ ആണ്. ആഗോള വിപണിയില്‍ ഇതിനോടകം തന്നെ ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

CB500X -ലെ അതേ എഞ്ചിന്‍ തന്നെയാണ് റിബല്‍ 500 നും കരുത്ത് നല്‍കുന്നത്. 471 സിസി ലിക്വിഡ് കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിന്‍ 47 bhp കരുത്തും 43 Nm torque ഉം സൃഷ്ടിക്കും. കരുത്ത് കൂടിയ ക്രൂസര്‍ ബൈക്ക് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരെയാണ് റിബല്‍ 500 -ലുടെ ഹോണ്ട ലക്ഷ്യമിടുന്നത്.

CKD റൂട്ട് വഴി ബൈക്ക് ഭാഗങ്ങള്‍ ഇറക്കുമതി ചെയ്ത ശേഷം ഹോണ്ട ഇത് ഇന്ത്യയില്‍ വില്‍ക്കുമോ, അതോ പൂര്‍ണമായും ഇറക്കുമതി ചെയ്യുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ല. ഭാഗങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്നതു വഴി ഈ ബൈക്കുകളുടെ വില പിടിച്ചു നിര്‍ത്താനാണ് ഹോണ്ടയുടെ പദ്ധതി.


Click it and Unblock the Notifications








