ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഹോണ്ടയുടെ ടൂവീലർ ഡിവിഷൻ ആഭ്യന്തര വിപണിയിൽ CRF1100L ആഫ്രിക്ക ട്വിൻ അവതരിപ്പിച്ചത്, അതിന്റെ ലോഞ്ചിംഗ് വേളയിൽ, ഉടനടി വിപണിയിലെത്തുമെന്ന് കരുതുന്ന മോഡലുകൾ അടങ്ങുന്ന ബ്രാൻഡിന്റെ ഉൽപ്പന്ന ശ്രേണി വെളിപ്പെടുത്തിയിരുന്നു.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

മാർച്ച് 31 ന് അവസാനിക്കുന്ന 2019-20 സാമ്പത്തിക വർഷത്തിൽ ഹോണ്ട 500 സിസി മോട്ടോർസൈക്കിളുകളുടെ പ്രീമിയം ക്ലാസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

റെബൽ 500, CBR500R, CB500F, CB500X എന്നിവയാണ് വരാനിരിക്കുന്ന മോഡലുകൾ. CBR500R ബ്രാൻഡിന്റെ സ്‌പോർട്‌സ് ബൈക്ക് വേരുകളിൽ നിന്ന് ജനിക്കുമ്പോൾ റെബൽ 500 തൽക്ഷണം തിരിച്ചറിയാൻ കഴിയുന്ന ക്രൂയിസർ ബൈക്കാണ്.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

CB500F ഒരു നേക്കഡ് സ്ട്രീറ്റ് ഫൈറ്റർ മോഡലും, CB500X ഒരു ഡ്യുവൽ-പർപ്പസ് അഡ്വഞ്ചർ മോട്ടോർസൈക്കിളുമാണ്. കൂടാതെ 2019 ലെ മിലാനിൽ നടന്ന EICMA ഷോയിൽ ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച CBR1000 RR-R ഫയർബ്ലേഡും ഈ വർഷാവസാനം ഇവയുടെ പിന്നാലെ വിപണിയിൽ എത്തും.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

മേൽപ്പറഞ്ഞ 500 സിസി മോട്ടോർസൈക്കിളുകൾക്ക് വ്യത്യസ്ത സ്വഭാവസവിശേഷതകൾ ഉണ്ടായിരുന്നിട്ടും ഒരേ ആർക്കിടെക്ച്ചറിൽ നിർമ്മിക്കുന്നതിനാൽ പരസ്പരം ധാരാളം സാമ്യമുണ്ട്.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

CKD ചാനൽ വഴിയാവും ഇവയെ രാജ്യത്തേക്ക് എത്തിക്കുന്നത്, അതിനാൽ‌ അവ വിപണിയിലുള്ള എതിരാളികളേക്കാൾ‌ വിലയുള്ളതാകാം, പക്ഷേ ബൈക്കുകളുടെ വിൽ‌പന സംഖ്യകൾ‌ മികച്ചതാണെങ്കിൽ‌, ജാപ്പനീസ് കമ്പനിക്ക് ഈ മോഡലുകളുടെ ഉത്പാദനം പ്രാദേശികവൽക്കരിക്കാൻ‌ കഴിയും.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

ഇതിനകം നിരവധി തവണ ലോഞ്ച് ചെയ്യപ്പെടുമെന്ന് അഭ്യൂഹമുണ്ടായിരുന്ന ഹോണ്ട റെബൽ 500 ഞങ്ങളുടെ ശ്രദ്ധ ആകർഷിക്കുന്നു. തുടക്കത്തിൽ 4.75 ലക്ഷം എക്സ്-ഷോറൂം വിലയിലാവും വാഹനം എത്തുക.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

ഹോണ്ടയിൽ നിന്ന് ഒരു പ്രീമിയം ക്രൂയിസർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ റെബൽ ആകർഷിച്ചേക്കാം. 471 സിസി പാരലൽ ട്വിൻ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ഫ്യൂവൽ ഇഞ്ചെക്റ്റ് എഞ്ചിനാണ് മോട്ടോർസൈക്കിളിൽ പ്രവർത്തിക്കുന്നത്.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

8,500 rpm -ൽ 45 bhp കരുത്തും 6,000 rpm -ൽ 44.6 Nm torque ഉം റെബൽ 500 ഉത്പാദിപ്പിക്കുന്നു. സ്റ്റാൻഡേർഡായി സ്ലിപ്പർ ക്ലച്ചോടുകൂടിയ ആറ് സ്പീഡ് ഗിയർബോക്സുമായി ഇത് ജോടിയാക്കുന്നു.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

റോയൽ എൻഫീൽഡ് 650 ഇരട്ടകൾക്കും ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750 -ക്കും ഇടയിൽ ഹോണ്ട റെബൽ 500 സ്ഥാനം പിടിക്കും എന്നതാണ് ശ്രദ്ധേയം.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

അന്തർ‌ദ്ദേശീയമായി വിൽപ്പനയ്ക്ക് എത്തുന്ന ഏറ്റവും പുതിയ റെബൽ‌ 500 -ന്റെ ലോക പ്രീമിയർ 2019 ലെ EICMA ഷോയിലാണ് നടന്നത്. മാറ്റ് ആംഡ് സിൽവർ, ഗ്രാഫൈറ്റ് ബ്ലാക്ക്, മാറ്റ് ബ്ലൂ ജീൻസ് എന്നീ മെറ്റാലിക് കളർ ചോയിസുകളിലാണ് ബൈക്ക് എത്തുന്നത്.

ഹോണ്ട റെബൽ 500 ക്രൂയിസർ ഉടനടി ഇന്ത്യൻ വിപണിയിൽ എത്തും

പുതിയ എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും, ഫ്ലാറ്റ് ഹാൻഡിൽബാർ സജ്ജീകരണം, 11.2 ലിറ്റർ ഇന്ധന ടാങ്ക്, എൽസിഡി ഇൻസ്ട്രുമെന്റ ക്ലസ്റ്റർ, നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകൾ എന്നിവയും നിർമ്മാതാക്കൾ ഒരുക്കുന്നു.

Most Read Articles

Malayalam
English summary
Honda Rebel 500 Cruiser India launch engine features details. Read in Malayalam.
Story first published: Wednesday, March 11, 2020, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X