2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

അടുത്തിടെയാണ് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട, CBR 600 RR ടീസര്‍ പുറത്തുവിട്ടത്. ഓഗസ്റ്റ് 21-ന് ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ സൂപ്പര്‍സ്പോര്‍ട്സ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ലെന്നാണ് സൂചന. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഡിജിറ്റലായിട്ടാകും വാഹനത്തിന്റെ അവതരണം നടക്കുക.

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

യൂറോ 5 അഥവാ ബിഎസ് VI എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ഇതിന്റെ 599 സിസി ഇന്‍ലൈന്‍ ഫോര്‍ മോട്ടോര്‍ അപ്ഡേറ്റ് ചെയ്യില്ലെന്നാണ് സൂചന. ഇതോടെയാണ് ബൈക്കിന്റെ ഇന്ത്യന്‍ വിപണിയിലേക്കുള്ള വരവിന്റെ സാധ്യത മങ്ങുന്നത്.

MOST READ: മുഖംമാറി കെടിഎം ഡ്യൂക്ക് 250; ഇനി എൽഇഡി ഹെഡ്‌ലൈറ്റും സൂപ്പർ മോട്ടോ മോഡും, ഡെവലിവറി ആരംഭിച്ചു

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ജപ്പാനിലും (യൂറോ 4 മാനദണ്ഡങ്ങള്‍ക്ക് സമാനമായ എമിഷന്‍ മാനദണ്ഡങ്ങള്‍) യുഎസ്എയിലും വില്‍ക്കാനാണ് നിലവില്‍ കമ്പനി പദ്ധതിയിടുന്നത്. ബിഎസ് VI -ലേക്ക് ബൈക്കിനെ നവീകരിച്ചാലും ഇന്ത്യന്‍ വിപണിയില്‍ എത്തുന്ന കാര്യത്തില്‍ വ്യക്തതയില്ല.

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

സൂപ്പര്‍സ്പോര്‍ട്സ് മിഡില്‍വെയ്റ്റ് ബൈക്കുകളുടെ ആവശ്യകത കുറവാണെന്നാണ് ഹോണ്ടയുടെ കണക്കുകൂട്ടല്‍. അതോടൊപ്പം തന്നെ വലിയ വിലയും വില്‍പ്പനയില്‍ തിരിച്ചടിയാകും.

MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിന്റെ അവതരണത്തിനൊരുങ്ങി റെനോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

അതേസമയം ബൈക്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മോട്ടോര്‍സൈക്കിള്‍ മള്‍ട്ടി-ടോണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് റെഡ് ഷേഡില്‍ പൂര്‍ത്തിയാക്കുന്നു.

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

ഈ നിറം ഹോണ്ടയുടെ ഫെയര്‍ഡ് സ്പോര്‍ട്സ് ബൈക്ക് അല്ലെങ്കില്‍ സൂപ്പര്‍ബൈക്ക് പോര്‍ട്ട്ഫോളിയോയില്‍ വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ ലഭ്യമാണ്. ടൂറിംഗ്-ഫോക്കസ്ഡ് ഇന്‍ലൈന്‍-നാല് ഹോണ്ട CBR 650 R -നെ അപേക്ഷിച്ച് CBR 600 RR വളരെ വ്യത്യസ്തമായ യാത്രാ അനുഭവം നല്‍കുന്നു.

MOST READ: സ്വാതന്ത്ര്യദിന സ്പെഷ്യൽ; മോഡലുകൾക്ക് കിഴിവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഹ്യുണ്ടായി

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

പൂര്‍ണ്ണ-എല്‍ഇഡി ട്വിന്‍ ഹെഡ്‌ലാമ്പുകള്‍, വൈറ്റ് ബാക്ക്ലിറ്റ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടിപ്പിള്‍ റൈഡിംഗ് മോഡുകള്‍, അണ്ടര്‍സീറ്റ് എക്സ്ഹോസ്റ്റ് സിസ്റ്റം, ആറ്-സ്പോക്ക് അലോയി വീലുകള്‍, HRC (ഹോണ്ട റേസിംഗ് കോര്‍പ്പറേഷന്‍) ഡെക്കലുകള്‍ എന്നിവ ബൈക്കില്‍ ലഭ്യമായേക്കും.

2021 ഹോണ്ട CBR 600 RR ഓഗസ്റ്റ് 21-ന് വിപണിയിലേക്ക്, ഇന്ത്യയിലേക്ക് എത്തിയേക്കില്ല

വാഹനത്തിന്റെ എഞ്ചിന്‍ കണക്കുകള്‍ സംബന്ധിച്ച് സൂചകള്‍ ഒന്നും തന്നെ ലഭ്യമല്ല. കവസാക്കി ZX-6R, യമഹ YZF-R6 മോഡലുകളാകും CB 600 RR -ന് എതിരാളികള്‍. പുതിയ മോഡലിന് വഴിയൊരുക്കുന്നതിന്, നിലവിലെ തലമുറ CBR 600 RR നിരവധി പ്രധാന വിപണികളില്‍ നിര്‍ത്തലാക്കി.

Source:bikedekho

Most Read Articles

Malayalam
English summary
2021 Honda CBR600RR Is Not Coming To India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X