വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

1995 -ൽ യഥാർത്ഥ ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ രംഗത്തെത്തിയപ്പോൾ, ഇറ്റലിക്കാരെക്കുറിച്ച് നാം ഇഷ്ടപ്പെടുന്ന എല്ലാം വാഹനം പ്രതിനിധീകരിച്ചു. സ്കൂട്ടർ വിചിത്രമായ രൂപമുള്ളതും, പൊളറൈസിംഗും ഉയർന്ന പെർഫോമെൻസുമുള്ളതായിരുന്നു.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഡ്രാഗ്‌സ്റ്റർ കഴിഞ്ഞ വർഷം അവസാനം അവതരിച്ചതോടെ തിരിച്ചുവരവിന് ഒരുങ്ങിയിരിക്കുകയാണ്. ജപ്പാനിൽ വാഹനം ലോഞ്ച് ചെയ്തുവെന്നതാണ് ഇപ്പോൾ ലഭിക്കുന്ന വാർത്ത.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

അതിനാൽ ഈ വ്യത്യസ്ഥ സൃഷ്ടിക്ക് എത്രമാത്രം ചിലവാകുമെന്ന് നമുക്കറിയാം. 125 സിസി, 200 സിസി, എന്നിങ്ങനെ രണ്ട് എഞ്ചിൻ മോഡുകളിൽ മൂന്ന് നിറങ്ങളിലാണ് ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ വിപണിയിൽ എത്തുന്നത്.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഉദിക്കുന്ന സൂര്യന്റെ നാട്ടിൽ എംവി അഗസ്റ്റയാണ് വാഹനം ഇറക്കുമതി ചെയ്യുന്നത്. 125 സിസി പതിപ്പിന് 6,38,000 ജാപ്പനീസ് യെൻ വിലമതിക്കുമ്പോൾ, 200 സിസി മോഡലിന് 6,89,500 ജാപ്പനീസ് യെൻ വിലവരും.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ജാപ്പനീസ് കറൻസിയിൽ ഈ സംഖ്യകൾ വലുതായി തോന്നുന്നില്ല അല്ലേ? എന്നാൽ ഇന്ത്യൻ റുപ്പിയുടെ കണക്കിൽ 125 സിസി മോഡിനായി 4.52 ലക്ഷം രൂപയും 200 സിസി പതിപ്പിന് 4.89 ലക്ഷം രൂപയും മുടക്കേണ്ടി വരും. ലോകമെമ്പാടുമുള്ള വിൽ‌പന 2020 വേനൽക്കാലത്ത് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഇത്രയധികം പണം മുടക്കിയാൽ നിങ്ങൾക്ക് എന്ത് ലഭിക്കുന്നു? ഡ്രാഗ്സ്റ്റർ ഒരു ബദൽ ഡിസൈൻ സിദ്ധാന്തമാണ് കാഴ്ച്ചവയ്ക്കുന്നത്. ഇവിടെ വാഹനത്തിന്റെ എല്ലാ ചെറു മെക്കാനിക്കൽ ബിറ്റുകളും സാധാരണ മോഡലുകളിൽ നിന്ന് വ്യത്യസ്ഥമായി കമ്പനി അഭിമാനപൂർവ്വം പ്രദർശിപ്പിക്കുന്നു.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഇത് സ്കൂട്ടറിന് ഒരുതരം ഇൻസൈഡ് ഔട്ട് രൂപം നൽകുന്നു. ബോഡി പാനലുകളൊന്നും ഡ്രാഗ്സ്റ്ററിനില്ല, കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഡിസൈൻ ഘടകം ബീഫി ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിമാണ്.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ബോഡി പാനലുകളില്ലാത്തതിനാൽ എഞ്ചിനും വ്യക്തമായി കാണാം, സ്കൂട്ടറുകളിൽ ഇത് വളരെ അപൂർവമായ ഒരു കാഴ്ച്ചയാണ്. മോട്ടോറുകൾ സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് യൂണിറ്റുകളാണ്.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

125 സിസി പതിപ്പ് 14.9 bhp കരുത്തും 12.5 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 200 സിസി യൂണിറ്റ് 19.8 bhp കരുത്തും 17 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇത് യമഹ R15 നെക്കാൾ കരുത്തുറ്റതും torque പുറപ്പെടുവിക്കുന്നതുമാണ്.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

സൈക്കിൾ ഭാഗങ്ങളും മുൻ‌നിരയിലുള്ളവയാണ്, ഡ്രാഗ്സ്റ്ററിൽ പാരമ്പര്യേതര ലിങ്കേജ്-ടൈപ്പ് ഫ്രണ്ട് സസ്പെൻഷനും പിന്നിൽ ഹൊറിസേണ്ടലായി ഘടിപ്പിച്ച മോണോഷോക്കും വരുന്നു.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഇരട്ട-വശങ്ങളുള്ള സ്വിംഗാആം ആണ്, ഒപ്പം ശക്തമായ ബ്രേക്കിംഗ് പവറിനായി ഇരു വശത്തും ഡിസ്ക് ബ്രേക്കുകൾ വാഹനത്തിന് ലഭിക്കും. ഇവയ്ക്കൊപ്പം 14 ഇഞ്ച് വീലുകളിൽ പൈറെല്ലി ഡയാബ്ലോ റോസ്സോ ടയറുകളാണ് നിർമ്മാതാക്കൾ നൽകുന്നത്.

വിചിത്ര രൂപിയായ ഇറ്റാലിയൻ സ്കൂട്ടർ; ഇറ്റാൽജെറ്റ് ഡ്രാഗ്സ്റ്റർ 125

ഇതെല്ലാം വളരെ ത്രില്ലിംഗായി തോന്നിയേക്കാമെങ്കിലും, നാം ദിവാസ്വപ്നങ്ങൾ അധികം കാണെണ്ടതില്ല, ഈ സ്കൂട്ടർ അടുത്തെങ്ങും ഇന്ത്യയിലേക്ക് എത്താൻ സാധ്യതയില്ല. നിലവിൽ നമ്മുടെ സ്‌പോർടി സ്‌കൂട്ടർ ഫാന്റസികൾ അപ്രീലിയ SXR 160 വരെ മാത്രമാണ് സഫലമായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Italjet Dragster launched in Japan. Read in Malayalam.
Story first published: Saturday, May 9, 2020, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X