ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

2020 മെയ് മാസത്തിലാണ് ബിഎസ് VI നിഞ്ച 650-യെ കവസാക്കി വിപണിയില്‍ എത്തിക്കുന്നത്. അടുത്തിടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കുകയും ചെയ്തു.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

6.24 ലക്ഷം രൂപയാണ് പുതിയ ബൈക്കിന്റെ എക്‌സ്ഷോറൂം വില. ബ്രാന്‍ഡ് നിരയില്‍ നിന്നും ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്‌ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്‌ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ പുതിയ ബിഎസ് VI പതിപ്പ് വിപണിയില്‍ ലഭ്യമാകും.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ഇപ്പോള്‍, കവസാക്കിയുടെ ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഒരു പുതിയ ലൈം ഗ്രീന്‍ പതിപ്പ് അതിന്റെ കളര്‍ ഓപ്ഷനില്‍ ചേര്‍ത്തു. കളര്‍ ഓപ്ഷന്‍ ചേര്‍ത്തു എന്നതൊഴിച്ചാല്‍ വിലയില്‍ മാറ്റം ഒന്നും വരുത്തിയിട്ടില്ല. മുമ്പത്തെ ഗ്രീന്‍ കളര്‍ ഓപ്ഷന്‍ ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമേ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്.

MOST READ: പുതുക്കിയ GS 310 മോഡലുകളുടെ ഡെലിവറി ഒക്‌ടോബർ 10-ന് ആരംഭിക്കുമെന്ന് ബിഎംഡബ്ല്യു

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

പുതിയ ലൈം ഗ്രീന്‍ കളര്‍ ഓപ്ഷന്‍ മുന്‍ എബോണി പതിപ്പിന് സമാനമായി പച്ചയും മാറ്റ് ഗ്രേ ഷേഡുകളും ചേര്‍ന്നതാണ്. എന്നിരുന്നാലും, മുന്‍വശത്തെ ഫാസിയ, ഫെയറിംഗ്, റിയര്‍ പാനല്‍ എന്നിവയില്‍ ചുവന്ന വരകള്‍ പോലുള്ള വ്യത്യസ്ത ഗ്രാഫിക്‌സ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

കൂടാതെ, താഴത്തെ ഭാഗം വെള്ള നിറത്തില്‍ പൂര്‍ത്തിയാക്കിട്ടുണ്ട്. അതേസമയം മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍-ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

MOST READ: മുന്‍ഗണന ഉപഭോക്താക്കളുടെ സുരക്ഷ; ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് മിനി

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

ഈ എഞ്ചിന്‍ 8,000 rpm -ല്‍ 68 bhp കരുത്തും 6,700 rpm -ല്‍ 64 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്‌സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പും ബൈക്കിന്റെ സവിശേഷതയാണ്.

MOST READ: സ്കോഡ റാപ്പിഡ് ടിഎസ്ഐ ഓട്ടോമാറ്റിക് മോഡൽ വിപണയിൽ; വില 9.49 ലക്ഷം രൂപ

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

പരിഷ്‌ക്കരിച്ച എക്സ്ഹോസ്റ്റ്, എയര്‍ബോക്‌സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും. റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഫ്യുവല്‍ ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

15 ലിറ്ററാണ് ഫ്യുവല്‍ ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്‌പ്ലേയാണ് മറ്റൊരു ആകര്‍ഷണം.

MOST READ: എസ്‌യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

കവസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും.

ബിഎസ് VI നിഞ്ച 650 പുതിയ കളര്‍ ഓപ്ഷന്‍ സമ്മാനിച്ച് കവസാക്കി

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ നിറവേറ്റുന്നത്. എബിഎസ്, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, സ്ലിപ്പര്‍ ക്ലച്ച് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റി്‌പ്പോര്‍ട്ട്.

More from DriveSpark

Article Published On: Thursday, September 17, 2020, 13:51 [IST]
English summary
Kawasaki Introduced New Colour Option For BS6 Ninja 650. Read in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X