ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ഏപ്രിലില്‍ ഒന്നിന് മുന്നോടിയായി മോഡലുകളെയെല്ലാം ബിഎസ് VI -ലേക്ക് നവീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കവാസാക്കി.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

Z900, Z650 എന്നീ ബൈക്കുകള്‍ പരിഷ്‌കരിച്ചു വിപണിയിലെത്തിച്ചതിന് പിന്നാലെ ഇപ്പോള്‍ നിഞ്ച 650 -യുടെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. കൃത്യമായ വില കവാസാക്കി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 6.45 ലക്ഷത്തിനും 6.75 ലക്ഷത്തിനും ഇടയിലാണ് എക്സ്‌ഷോറൂം വില.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

കമ്പനിയുടെ നിരയില്‍ ഏറ്റവും കൂടുതല്‍ വില്പനയുള്ള മോഡലുകളിലൊന്നാണ് നിഞ്ച 650. ലൈം ഗ്രീന്‍, എബോണി, പേള്‍ഫ്ലാറ്റ് സ്റ്റാര്‍ഡസ്റ്റ് വൈറ്റ്, മെറ്റാലിക്ഫ്ലാറ്റ് സ്പാര്‍ക് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പുതിയ കളര്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

നിലവില്‍ വിപണിയില്‍ ഉള്ള ബിഎസ് IV മോഡലുകള്‍ക്ക് 5.89 ലക്ഷം ആയിരുന്നു വില. പഴയ പതിപ്പില്‍ നിന്നും 50,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് പുതിയ പതിപ്പിന്റെ വില വര്‍ധിച്ചിരിക്കുന്നത്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ഫെബ്രുവരി മുതല്‍ പുതിയ പതിപ്പിന്റെ വില്‍പ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. പുതിയ Z650 -യില്‍ അവതരിപ്പിച്ച 649 സിസി പാരലല്‍-ട്വിന്‍ എന്‍ജിന്‍ തന്നെയാണ് പരിഷ്‌കരിച്ച നിഞ്ച 650 -യിലും കമ്പനി നല്‍കിയിരിക്കുന്നത്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ഈ എഞ്ചിന്‍ 68 bhp കരുത്തും 64 Nm torque ഉം സൃഷ്ടിക്കും. ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ മോഡലിന്റെ ടോര്‍ക്ക് 1.7 Nm കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കരുത്ത് മാറ്റമില്ലാതെ 68 bhp ആയി തന്നെ തുടരുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സ് തന്നെയാണ് പുതിയ പതിപ്പിലും നല്‍കിയിരിക്കുന്നത്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

പരിഷ്‌കാരങ്ങളുടെ ഭാഗമായി നിഞ്ച 650 -യുടെ ഡിസൈനിലും കവാസാക്കി ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അഗ്രസ്സീവ് മുഖഭാവം നല്‍കുന്ന പുതുക്കിയ ഫെയറിംഗും സ്പ്ലിറ്റ് ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. പരിഷ്‌ക്കരിച്ച എക്‌സ്‌ഹോസ്റ്റ്, എയര്‍ബോക്സ് എന്നിവയും പുതിയ പതിപ്പില്‍ കാണാന്‍ സാധിക്കും.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

റൈഡര്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ട് നല്‍കുന്ന വലിപ്പമേറിയ ഇന്ധന ടാങ്കും പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. 15 ലിറ്ററാണ് ഇന്ധന ടാങ്കിന്റെ ശേഷി. 25 കിലോമീറ്റര്‍ മൈലേജ് ബൈക്കിന് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ബ്ലൂടൂത്ത് കണക്ടിവിറ്റിയോടുകൂടിയ 4.3 ഇഞ്ച് ഫുള്‍ കളര്‍ TFT ഡിസ്പ്ലേയാണ് മറ്റൊരു ആകര്‍ഷണം. കവാസാകിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനെ സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാം. ഇതുവഴി ബൈക്കിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഉപഭോക്താവിന് ലഭിക്കും.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ഡണ്‍ലപ്പ് സ്പോര്‍ട്മാക്‌സ്, റോഡ് സ്‌പോര്‍ട്ട് ടയറുകളും പുതിയ മോഡലില്‍ ഇടം പിടിച്ചിട്ടുണ്ട്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍ നിറവേറ്റുന്നത്. 193 kg ആണ് ബിഎസ് VI പതിപ്പിന്റെ ഭാരം. 130 mm ഗ്രൗണ്ട് ക്ലിയറന്‍സും ബൈക്കില്‍ ലഭ്യമാണ്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

ദീര്‍ഘദൂര യാത്രകള്‍ക്കും പ്രതിദിന റൈഡുകള്‍ക്കും അനുയോജ്യമായ വിധത്തിലാണ് ബൈക്കിന്റെ രൂപകല്‍പന. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇക്കോണോമിക്കല്‍ റൈഡിങ് ഇന്‍ഡിക്കേറ്റര്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിങ്ങനെ നീളും മോഡലിന്റെ മറ്റു വിശേഷങ്ങള്‍. എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

ബിഎസ് VI നിഞ്ച 650 വിപണിയില്‍ അവതരിപ്പിച്ച് കവാസാക്കി

അടുത്തിടെയാണ് കവാസാക്കി തങ്ങളുടെ നിരയില്‍ നിന്നും Z900, Z650 മോഡലുകളുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ബിഎസ് VI, Z900 -ന് 8.50 ലക്ഷം രൂപയും, ബിഎസ് VI, Z650 -ന് 6.25 ലക്ഷം രൂപയുമാണ് വിപണിയിലെ വില.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
BS-VI Kawasaki Ninja 650 launched in India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X