നിഞ്ച ZX-25R അവതരിപ്പിച്ച് കവസാക്കി; ഡെലിവറി ഡിസംബറില്‍
ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R -നെ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി. ന്യൂസിലന്‍ഡിലാണ് ബൈക്കിനെ ആദ്യമായി കമ്പനി അവതരിപ്പിച്ചത്.

15,990 ന്യൂസിലന്‍ഡ് ഡോളര്‍ (ഏകദേശം 7.89 ലക്ഷം രൂപ) ആണ് ബൈക്കിന്റെ വില. അവതരിപ്പിച്ചതിന് പിന്നാലെ ബൈക്കിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചു. ബൈക്കിനെ അവതരിപ്പിക്കുന്നത് നേരത്തെ കമ്പനി മാറ്റിയിരുന്നു.

ലോകവ്യാപകമായി പടര്‍ന്നുപിടിച്ച കൊവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ബൈക്കിന്റെ അവതരണം കമ്പനി മാറ്റിവെച്ചത്. ഇന്തോനേഷ്യയില്‍ ഏപ്രില്‍ നാലിനാണ് പുത്തന്‍ 250 സിസി മോഡലിനെ അവതരിപ്പിക്കാന്‍ കവസാക്കി തീരുമാനിച്ചിരുന്നത്.
MOST READ: കൊവിഡ് വിലങ്ങുതടിയായി; ചങ്കന്റെ ചുവടുവെയ്പ്പ് വൈകും

ന്യൂസിലന്‍ഡിലാണ് ബൈക്കിനെ അവതരിപ്പിച്ചിരിക്കുന്നതെങ്കിലും പ്രീ-ബുക്കിങ് മറ്റിടങ്ങളില്‍ നിന്ന് ലഭിച്ചാല്‍ എത്തിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തേടെ ബൈക്കിന്റെ ഡെലിവറി ആരംഭിക്കാന്‍ സാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

249 സിസി, ഇന്‍ലൈന്‍-നാല് സിലിണ്ടര്‍ എഞ്ചിന്‍ പരമാവധി 40 bhp കരുത്ത് ഉത്പാദിപ്പിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. കരുത്തും ടോര്‍ഖും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
MOST READ: നോട്ടം എത്തുന്നത് അലോയ് വീലുകളിലേക്ക്, ജി-വാഗൺ ലുക്കുമായി ഒരു മഹീന്ദ്ര ബൊലേറോ

ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്വിക്ക്-ഷിഫ്റ്റര്‍, രണ്ട് പവര്‍ മോഡുകള്‍ എന്നിവ ബൈക്കിന്റെ ഇലക്ട്രോണിക് റൈഡര്‍ എയ്ഡുകളില്‍ ഉള്‍പ്പെടുന്നു. ZX-6R -ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിഞ്ച ZX-25 R ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പ്, ഒരു എല്‍ഇഡി ടെയില്‍ ലാമ്പ്, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തിന്റെ സവിശേഷത പട്ടികയില്‍ ഉള്‍പ്പെടുന്നു.
MOST READ: കൊവിഡ്; വാഹന രേഖകളുടെ സാധുത സെപ്റ്റംബർ വരെ നീട്ടി കേന്ദ്ര സർക്കാർ

2019 -ലെ ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കവസാക്കി നിഞ്ച ZX-25R ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്ട് ബൈക്കിന്റെ വലിപ്പം കണക്കെടുക്കുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കാന്‍ ബൈക്കിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം ബൈക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. അടുത്തിടെ നിഞ്ച ZX-25R -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.


Click it and Unblock the Notifications








