നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

നിഞ്ച ZX-25R -ന്റെ റേസ് എഡിഷന്‍ പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കവസാക്കി. കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയായിരുന്നു ബൈക്കിന്റെ അവതരണം.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

ജപ്പാനില്‍ നടക്കാനിരിക്കുന്ന വണ്‍-മെയ്ക്ക് റേസിങ് സിരീസിനായി പ്രത്യേകം തയ്യാറാക്കിയതാണ് നിഞ്ച ZX-25R റേസ് എഡിഷന്‍ മോഡലിനെയെന്നും കമ്പനി അറിയിച്ചു. നിഞ്ജ ZX-25R -നെ അടിസ്ഥാനമാക്കി നിര്‍മ്മിച്ചതാണെങ്കിലും ബൈക്കില്‍ വ്യത്യാസങ്ങളും മാറ്റങ്ങളും കാണാന്‍ സാധിക്കും.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

കമ്പനി നിരയില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്താനിരിക്കുന്ന ബൈക്കാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ സ്പോര്‍ട്സ് ബൈക്കായ നിഞ്ച ZX-25R. ലോകവ്യാപകമായി പടര്‍ന്നുപിടിച്ച കൊവിഡ്-19 എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബൈക്കിനെ പുറത്തിറക്കുന്നത് വൈകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

ബൈക്കിനായുള്ള ബുക്കിങ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ ഏപ്രില്‍ 4 -ന് പുത്തന്‍ 250 സിസി മോഡലിനെ അവതരിപ്പിക്കാന്‍ ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ കവസാക്കി തീരുമാനിച്ചിരുന്നത്. ഇത് കമ്പനിക്ക് ആധിപത്യമുള്ള ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ്.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

നിഞ്ച ZX-25R -നെ അടിസ്ഥാനമാക്കിയാണ് റേസ് എഡിഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും, ഫ്യുവല്‍ ടാങ്ക്, എയര്‍ബോക്സ്, സബ്‌ഫ്രെയിം, സീറ്റ്, ഫെയറിങ് എന്നിവടങ്ങളിലെല്ലാം മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

അതുപോലെ തന്നെ സാധാരണ ബൈക്കുകളില്‍ കാണുന്ന ലൈറ്റുകള്‍, നമ്പര്‍ പ്ലേറ്റ്, മിററുകള്‍ എന്നിവ നിഞ്ച ZX-25R റേസ് എഡിഷനില്‍ കാണാനും സാധിക്കില്ല. റേസ് എഡീഷന്‍ ബൈക്ക് ആയതുകൊണ്ടാണ് ഈ ഡിസൈന്‍ എന്നാണ് കമ്പനിയുടെ വിശദീകരണം.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

ഇതിനൊപ്പം തന്നെ റേസിങ്ങിനായി പ്രത്യേകം തയ്യാറാക്കിയ ടയറുകള്‍, ഫ്രീ-ഫ്‌ളോ കസ്റ്റം എക്സ്‌ഹോസ്റ്റ് സിസ്റ്റം എന്നിവയും ബൈക്കിന്റെ സവിശേഷതയാണ്. ഗ്ലോസ് ബ്ലാക്ക്, കാര്‍ബണ്‍ ഫൈബര്‍ ഫെയറിങ്ങും ചേര്‍ന്ന് നിറത്തിലാണ് ബൈക്കിനെ കമ്പനി അണിയിച്ചൊരുക്കിയിരിക്കുന്നത്.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

ഫുട്‌പെഗ്ഗുകളും, അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലച്ച്, ബ്രേക്ക്, സസ്‌പെന്‍ഷന്‍ എന്നിവയും ബൈക്കിന്റെ പ്രത്യേകതയാണെന്ന് കവസാക്കി അവകാശപ്പെടുന്നു. അതേസമയം ബൈക്കിന്റെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിഞ്ച ZX-25R റേസ് എഡിഷന്‍ അവതരിപ്പിച്ച് കവസാക്കി

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 249 സിസി DOHC ലിക്വിഡ് ഇന്‍-ലൈന്‍ നാല് സിലിണ്ടര്‍ എഞ്ചിന്‍ ബൈക്കില്‍ ഇടംപിടിച്ചേക്കും. ഈ എഞ്ചിന്‍ 17,500 rpm റെവ് റേഞ്ച് ഉണ്ടാകും എന്നാണ് സൂചന.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Ninja ZX-25R Racer Custom unveiled. Read in Malayalam.
Story first published: Wednesday, April 1, 2020, 16:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X