പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

ബിഎസ് VI മോഡലുകളുടെ ഒരു നീണ്ട നിര തന്നെയാണ് കവസാക്കിയില്‍ നിന്നും വിപണിയില്‍ എത്താനിരിക്കുന്നത്. കഴിഞ്ഞ ദിവസം നിഞ്ച 650 -യുടെ ബിഎസ് VI പതിപ്പ് വിപണിയില്‍ എത്തി.

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

നിഞ്ച 300, നിഞ്ച 1000, Z900 മോഡലുകള്‍ എത്താനിരിക്കുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കവസാക്കിയുടെ ടൂറിങ് മോഡലായ വേര്‍സിസ് 1000 ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന കുറഞ്ഞതോടെ നവീകരിച്ച ഒരു മോഡലിനെ പോയ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ ബിഎസ് VI പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്. 10.99 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില.

MOST READ: ബംഗ്ലദേശ് ആര്‍മി കുപ്പായത്തില്‍ ടാറ്റ ഹെക്‌സ; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Model Old Price BS4 New Price BS6 Difference
Versys 1000 Rs 10,89,000 Rs 10,99,000 Rs 10,000
പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

പഴയ പതിപ്പിന്റെ വിലയുമായി തരതമ്യം ചെയ്താല്‍ 10,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശനിര്‍മ്മിത ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് സംയോജിപ്പിച്ചാണ് മോഡലിനെ കവസാക്കി വിപണിയില്‍ കൊണ്ടുവരുന്നത്.

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

1043 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 9,000 rpm -ല്‍ 120 bhp കരുത്തും 7,500 rpm -ല്‍ 102 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: ബിഎസ്-VI നിസാൻ കിക്‌സ് എത്തി, പ്രാരംഭ വില 9.90 ലക്ഷം

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

ആറ് സ്പീഡ് ആണ് ഗിയര്‍ബോക്‌സ്. സ്ലീപ്പര്‍ ക്ലച്ചും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ട്രാക്ഷന്‍ കണ്‍ട്രോള്‍, കോര്‍ണറിങ് എബിഎസ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവും ഇടംപിടിച്ചിട്ടുണ്ട്.

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

നിഞ്ച 1000 -നെ ആധാരമാക്കി എഞ്ചിന്‍ ഒരുങ്ങുന്നതിനാല്‍ ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളിലും ഉയര്‍ന്ന ടോര്‍ഖ് ബൈക്കിന് ലഭിക്കും. 17 ഇഞ്ച് വലുപ്പമുണ്ട് വേര്‍സിസ് 1000 -ലെ അലോയി വീലുകള്‍ക്ക്.

MOST READ: സണ്ണിക്കും ഉണ്ട് ഒരു സ്വപ്ന കാർ

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

840 mm ആണ് ബൈക്കിന്റെ സീറ്റ് ഉയരം. 255 കിലോയാണ് ഭാരം. ഗ്രൗണ്ട് ക്ലിയറന്‍സ് 150 mm ആണ്. ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമാകുംവിധം 21 ലിറ്ററാണ് ബൈക്കിലെ ഫ്യുവല്‍ ടാങ്ക് ശേഷി. 43 mm അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ മുന്നില്‍ സസ്പെന്‍ഷനായുണ്ട്.

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

150 mm നീളമുള്ള ട്രാവലും ക്രമീകരിക്കാവുന്ന സ്പ്രിങ് ലോഡും ഫോര്‍ക്കുകളുടെ സവിശേഷതയാണ്. ക്രമീകരിക്കാവുന്ന വിന്‍ഡ് സ്‌ക്രീനാണ് മറ്റൊരു സവിശേഷത. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബൈക്കിന്റെ മറ്റു സവിശേഷതകള്‍.

MOST READ: പ്രവര്‍ത്തന ക്ഷമമല്ലാത്ത ഫാസ്ടാഗുള്ള വാഹനങ്ങള്‍ക്ക് ഇരട്ടി ടോള്‍ ഈടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

പ്രകടനത്തില്‍ വിട്ടുവീഴ്ചയില്ല; ബിഎസ് VI വേര്‍സിസ് 1000 അവതരിപ്പിച്ച് കവസാക്കി

കവസാക്കി നിരയില്‍ വേര്‍സിസ് X-300 -നും വേര്‍സിസ് 650 -യ്ക്കും മുകളിലാണ് വേര്‍സിസ് 1000 -ന് സ്ഥാനം. വിപണിയില്‍ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950, ഹോണ്ട ആഫ്രിക്ക ട്വിന്‍ 1100 മോഡലുകളുമായി വേര്‍സിസ് 1000 മത്സരിക്കുക.

More from DriveSpark

Article Published On: Monday, May 18, 2020, 20:20 [IST]
English summary
Kawasaki Versys 1000 BS6 Launched In India. Read in Malayalam.
കൂടുതല്‍... #കവസാക്കി #kawasaki
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X