390 അഡ്വഞ്ചറിനെ വിപണിയില്‍ അവതരിപ്പിച്ച് കെടിഎം
കാത്തിരിപ്പിനൊടുവില്‍ 390 അഡ്വഞ്ചറിനെ വിപണിയില്‍ അവതരിപ്പിച്ച് കെടിഎം. 2.99 ലക്ഷം രൂപയാണ് പുതിയ അഡ്വഞ്ചര്‍ ബൈക്കിന്റെ എക്‌സ്‌ഷോറും വില. നേരത്തെ തന്നെ ബൈക്കിനായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിരുന്നു.

20,000 രൂപയാണ് ബുക്കിങ് തുകയായി കമ്പനി ഉപഭോക്താവിന്റെ കൈയ്യില്‍ നിന്നും സ്വീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന ഇന്ത്യ ബൈക്ക് വിക്കിലാണ് കെടിഎം, 390 അഡ്വഞ്ചറിനെ അവതരിപ്പിക്കുന്നത്. വില ഒഴിച്ച് ബാക്കി വിവരങ്ങള്‍ എല്ലാം തന്നെ കമ്പനി അന്ന് വെളിപ്പെടുത്തിയിരുന്നു.

ഡ്യൂക്ക് 790 അഡ്വഞ്ചറിന്റെ ഡിസൈന്‍ ശൈലി തന്നെയാണ് പുതിയ 390 അഡ്വഞ്ചര്‍ പിന്തുടര്‍ന്നിരിക്കുന്നത്. 390 ഡ്യൂക്കിന്റെ ഓഫ് റോഡ പതിപ്പാണ് പുതിയ 390 അഡ്വഞ്ചര്‍. അന്താരാഷട്ര വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും കുറച്ച് മാറ്റങ്ങള്‍ മാത്രമാണ് പുതിയ മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്പോര്‍ട്ടി പരിവേഷം നല്‍കുന്ന എല്‍ഇഡി ഹെഡ്‌ലാമ്പ്, ഫ്യുവല്‍ ടാങ്ക് എക്സ്റ്റന്‍ഷന്‍, വില്‍ഡ് സ്‌ക്രീന്‍, നോക്കിള്‍ ഗാര്‍ഡ്, ബാഷ് പ്ലേറ്റ്, വലിയ ഗ്രാബ് റെയില്‍, വീതിയേറിയ സീറ്റ്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ 390 അഡ്വഞ്ചറിന്റെ സവിശേഷതകളാണ്.

സ്റ്റീല്‍ ട്രെല്ലീസ് ഫ്രെയ്മിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. മികച്ച റൈഡിങ് പൊസിഷനും 390 അഡ്വഞ്ചറില്‍ കെടിഎം വാഗ്ദാനം ചെയ്യുന്നു. റഗുലര്‍ 390 ഡ്യൂക്കിനെക്കാള്‍ ഒമ്പത് കിലോഗ്രാമോളം (158 കിലോഗ്രാം) ഭാരം അഡ്വഞ്ചര്‍ പതിപ്പിന് കൂടും.

14.5 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. അഡ്വഞ്ചര്‍ യാത്രകള്‍ക്കായി ഡ്യുവല്‍ പര്‍പ്പസ് ടയറും വാഹനത്തിലുണ്ട്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് ടയറുകള്‍. 373 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന് കരുത്തേകുക.

ഈ എഞ്ചിന്‍ 9,000 rpm -ല്‍ 44 bhp കരുത്തും 7,000 rpm -ല്‍ 37 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച് സംവിധാനവും ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ 43 mm ഡുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

സുരക്ഷയ്ക്കായി മുന്നില്‍ 320 mm ഡിസ്‌കും പിന്നില്‍ 230 mm ഡിസ്‌ക് ബ്രേക്കുമാണുള്ളത്. സ്വിച്ചബിള്‍ എബിഎസ് സംവിധാനവും വാഹനത്തിലുണ്ട്. ബിഎംഡബ്ല്യു G310 GS, കവസാക്കി വെര്‍സിസ് X300, ഹീറോ എക്സ്പള്‍സ് 200, ബെനലി TRK502 എന്നിവരാണ് 390 അഡ്വഞ്ചറിന്റെ പ്രധാന എതിരാളികള്‍.

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ കെടിഎം ബൈക്കുകള്‍ ഇന്ന് ജനപ്രിയ ഓഫറുകളാണ്. ഈ നിരയിലേക്കാണ് പുതിയ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ സ്ഥാനംപിടിക്കുന്നത്. കെടിഎമ്മില്‍ നിന്ന് ആഭ്യന്തര വിപണിയില്‍ എത്തുന്ന ആദ്യ അഡ്വഞ്ചര്‍ ടൂറര്‍ മോഡല്‍ കൂടിയാണിത്.

കെടിഎം 390 അഡ്വഞ്ചര്‍ പൂനെയിലെ ബജാജിന്റെ ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്. വിലയുടെ കാര്യത്തില്‍, 390 അഡ്വഞ്ചറിന് അതിന്റെ നേക്കഡ് സ്ട്രീറ്റ് മോഡലിനേക്കാള്‍ 51,000 രൂപ വില കൂടുതലാണ്.


Click it and Unblock the Notifications








