ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

വിപണിയിലേക്ക് ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ ബജാജ്. ഏകദേശം 35,000 രൂപ വില വരുന്ന സിംഗിള്‍ സീറ്റര്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകളാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

റിപ്പോര്‍ട്ട് അനുസരിച്ച് ബംഗളൂരു ആസ്ഥാനമായുള്ള യൂലു എന്ന ഇലക്ട്രിക്ക് മൊബിലിറ്റി സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പിനായിട്ടാണ് ബജാജ് ഈ ചെറു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ നവംവറില്‍ ഇരുവരും പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഇതിന്റെ ഭാഗമായി ഏകദേശം 8 മില്യണ്‍ ഡോളറാണ് ബജാജ് യുലുവില്‍ നിക്ഷേപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഈ ചെറു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ഇരുവരും ലക്ഷ്യമിട്ടിരിക്കുന്നത്.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

നിലവിലെ കണക്കനുസരിച്ച് യൂലുവിന്റെ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് 48V മോട്ടറുകളാണ് കരുത്ത് നല്‍കുന്നത്. 25 കിലോമീറ്ററാണ് ഈ ഇലക്ട്രിക്ക് സ്‌കൂട്ടറുകളുടെ പരമാവധി വേഗം. ഒറ്റ ചാര്‍ജില്‍ ഏകദേശം 60 കിലോമീറ്റര്‍ വരെ ഇതില്‍ യാത്ര ചെയ്യാം.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

നഗത്തിലെ യാത്രമാര്‍ഗ്ഗം സുഗമമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ഇരുകൂട്ടരും അറിയിച്ചത്. ബജാജ് ഓട്ടോ ലിമിറ്റഡ് ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളാണ്. ആഗോളതലത്തില്‍ അതിന്റെ ഗുണനിലവാരവും ഉല്‍പാദന ശേഷിയും കണക്കിലെടുക്കുന്നുവെന്നാണ് യൂലുവിലെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അമിത് ഗുപ്ത പറഞ്ഞത്.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

2020 -ഓടെ ഇലക്ട്രിക്ക് വാഹനങ്ങളുടെയും, കമ്പനിയുടെയും ശൃംഖല വര്‍ധിപ്പിക്കാനാണ് യുലു ലക്ഷ്യമിടുന്നത്. നിലവില്‍ ബംഗളൂരു, ഡല്‍ഹി, പൂനെ, മുംബൈ, ഭുവനേശ്വര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ യുലുവിന് ശൃംഖലകളുണ്ട്.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

ഇന്ന് ബംഗളൂരു നഗരത്തില്‍ സൂപ്പര്‍ഹിറ്റാണ് യുലുവിന്റെ ഈ കുഞ്ഞുവണ്ടി. സൈക്കിളാണോ എന്നുചോദിച്ചാല്‍ സൈക്കിളല്ല, സ്‌കൂട്ടറാണോ എന്നുചോദിച്ചാല്‍ അതുമല്ല. എന്നാല്‍ ഈ കുഞ്ഞന്‍വണ്ടിക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആരാധകരാണ്.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

സൈക്കിളിനൊപ്പം യുലുവില്‍ നിന്ന് ലഭിക്കുന്ന ഈ ഇലക്ട്രിക്ക് സൈക്കിളിന് യുലു നല്‍കിയിരിക്കുന്ന പേര് മിറാക്കിള്‍ എന്നാണ്. ഉപയോഗവും, കൈകാര്യം ചെയ്യുന്ന രീതിയും എളുപ്പമായതുകൊണ്ടു തന്നെയാണ് ഈ കുഞ്ഞന്‍വണ്ടിയെ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്നതും.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് ഇതിന്റെ പ്രധാന സവിശേഷത. സ്‌കൂള്‍ വിദ്യാര്‍ഥികളും ഐ.ടി ജീവനക്കാരുമുള്‍പ്പെടെ രാവിലെയും വൈകീട്ടും ഇതുപയോഗിക്കുന്നവര്‍ ഏറെയുണ്ട്. ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ലെന്നതാണ് മിറാക്കിളിനെ ജനപ്രിയമാക്കുന്ന മറ്റൊരു ഘടകം. ബാറ്ററി തീര്‍ന്ന് പാതിവഴിയില്‍ നിന്നുപോകുമെന്ന പേടിയും വേണ്ട.

ചെറു ഇലക്ട്രിക്ക് സ്‌കൂട്ടറിനെ അവതരിപ്പിക്കാനൊരുങ്ങി ബജാജ്

സ്മാര്‍ട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിറാക്കിളില്‍ ചാര്‍ജ് 10 ശതമാനത്തില്‍ കുറഞ്ഞാല്‍ കമ്പനിയില്‍ സന്ദേശമെത്തും. സന്ദേശം ലഭിച്ചാലുടനെ കമ്പനി ജീവനക്കാര്‍ സ്ഥലത്തെത്തി പുതിയ ബാറ്ററി സ്ഥാപിക്കുകയും ചെയ്യും. എടുത്തുമാറ്റാന്‍ കഴിയുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Monday, March 9, 2020, 11:35 [IST]
English summary
Bajaj To Supply Electric Scooter Under Rs. 35,000 In India. Read in Malayalam.
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X