G325 സ്പെഷ്യൽ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

ഇറ്റാലിയന്‍ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ലാംബ്രട്ട ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്തുന്നു. രണ്ടാം വരവില്‍ ഒരു ഇലക്ട്രിക്ക് മോഡലുമായിട്ടാകും കമ്പനി വിപണിയില്‍ എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

കഴിഞ്ഞ വര്‍ഷം മിലാനില്‍ നടന്ന EICMA മോട്ടോര്‍ഷോയില്‍ G325 എന്നൊരു സ്‌പെഷ്യല്‍ കണ്‍സെപ്റ്റ് മോഡലിനെ അവതരിപ്പിച്ചിരുന്നു. അതിന്റെ ഇലക്ട്രിക്ക് പതിപ്പിനെയാകും നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ലാംബ്രട്ട വിപണി വിട്ടത്. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് പ്രധാന്യം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ ഇലക്ട്രിക്ക് മോഡലിനെ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. അതസമയം ഇലക്ട്രിക് മോഡലിന്റെ കൂടുതല്‍ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

രുപത്തില്‍ G325 പെട്രോള്‍ മോഡലിന് സമാനമായിരിക്കും ഇലക്ട്രിക്ക് പതിപ്പും. മുംബൈയ്ക്കടുത്ത് പുതിയ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനും ലാംബ്രട്ട ലക്ഷ്യമിടുന്നുണ്ട്. പഴയ ലാംബ്രട്ട സ്‌കൂട്ടറിനെ ഓര്‍മ്മപ്പെടുത്തുന്ന ക്ലാസിക് ലുക്കില്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍ക്കൊള്ളിച്ചാണ് G325 സ്‌കൂട്ടറിന്റെ ഡിസൈന്‍.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

സ്റ്റീല്‍ മോണോകോക്ക് അടിസ്ഥാനത്തിലാണ് വാഹനത്തിന്റെ നിര്‍മാണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചതുരാകൃതിയിലുള്ള റെട്രോ ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്‌ളാറ്റ് സീറ്റ്, സ്‌പോര്‍ട്ടി എക്‌സ്‌ഹോസ്റ്റ്, അലോയി വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇലട്രിക്ക് പതിപ്പിലും ഇടംപിടിക്കും.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

വിപണിയില്‍ എത്തിയാല്‍ ബജാജ് ചേത്ക് തന്നെയാകും മുഖ്യ എതിരാളി. രണ്ട് അറ്റത്തും ജെ ജുവാന്‍ ഡിസ്‌ക് ബ്രേക്കുകളും കണ്‍സെപ്റ്റില്‍ സജ്ജീകരിച്ചിരിക്കുന്നു. അവതരിപ്പിച്ചെങ്കിലും പെട്രോള്‍ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചേഴ്‌സും കമ്പനി വ്യക്തമാക്കിയിട്ടില്ല.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

325 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ലാംബ്രട്ടയുടെ ഫ്‌ലാഗ്ഷിപ്പ് മോഡലിന് കരുത്തേകുക. 2018-ല്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളില്‍ ഇന്ത്യന്‍ വിപണിക്കായുള്ള ഇലക്ട്രിക്ക് സൂട്ടര്‍ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഒരു അസംബ്ലി പ്ലാന്റ് കൂടി സ്ഥാപിക്കാന്‍ ലക്ഷ്യമുണ്ടെന്ന് ലാംബ്രെട്ട ഇന്റര്‍നാഷണലിന്റെ മാതൃ കമ്പനിയായ ഇന്നസെന്റി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

1950 കള്‍ക്കും 90 കള്‍ക്കും ഇടയില്‍ രാജ്യത്ത് സജ്ജീവമായിരുന്ന ലാംബ്രട്ട സ്‌കൂട്ടറുകള്‍, ഓട്ടോമൊബൈല്‍ പ്രൊഡക്ട്സ് ഓഫ് ഇന്ത്യ (API) യുടെ ലൈസന്‍സിന് കീഴിലായിരുന്നു അസംബിള്‍ ചെയ്യപ്പെട്ടിരുന്നത്. പിന്നീട് സ്‌കൂട്ടേര്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ലൈസന്‍സിന് കീഴില്‍ നിന്നും ലാംബ്രട്ട സ്‌കൂട്ടറുകള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തി.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

എന്നാല്‍ സാമ്പത്തിക പ്രതിസന്ധി പിടിമുറുക്കിയതോട് കൂടി രാജ്യാന്തര വിപണികളില്‍ നിന്നും ലാംബ്രട്ട പിന്മാറി. എന്നാല്‍ വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങള്‍ പ്രധാന്യം ഏറിയതോടെയാണ് വീണ്ടുമൊരു തിരിച്ചുവരവിന് ലാംബ്രട്ട ഒരുങ്ങുന്നത്.

G325 സെപഷ്യല്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുമായി ലാംബ്രട്ട തിരിച്ചെത്തുന്നു

പോയ വര്‍ഷം ബജാജ് അവരുടെ ക്ലാസിക് സ്‌കൂട്ടര്‍ ചേതക്കിനെ ഇലക്ട്രിക്ക് പരിവേഷത്തോടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബജാജ് പങ്കുവെച്ചിട്ടില്ലെങ്കിലും 2020 ജനുവരിയോടെ സ്‌കൂട്ടറിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
Lambretta ‘G325 Special’ Electric Scooter India Debut At 2020 Auto Expo. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X