ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകളുടെ വില്‍പ്പന ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്. വിപണിയില്‍ മികച്ച വില്‍പ്പന നേടിക്കൊടുത്ത മോഡലുകളാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ബിഎസ് VI ഇന്റര്‍സെപ്റ്റര്‍ 650 ബുക്കിങ് അടുത്തിടെ കമ്പനി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്ക് ഉപഭോക്തക്കള്‍ക്ക് കമ്പനി കൈമാറി തുടങ്ങിയിരിക്കുന്നത്. ബിഎസ് IV പതിപ്പിന്റെ ഉത്പാദനം അവസാനിപ്പിച്ചതായി കമ്പനി വെളിപ്പെടുത്തി.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിലവില്‍ വരുന്നതുകൊണ്ടാണ് ബിഎസ് IV എഞ്ചിന്‍ നിലവാരത്തിലുള്ള ഈ മോഡലുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിച്ചത്. ബിഎസ് VI ഇന്റര്‍സെപ്റ്റര്‍ 650-യ്ക്ക് 2.65 ലക്ഷം രൂപയും, ബിഎസ് VI കോണ്ടിനെന്റല്‍ ജിടി 650 2.80 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

കോണ്ടിനെന്റല്‍ ജിടി 650 -യുടെ ക്രോം പതിപ്പിന് 3.01 ലക്ഷം രൂപയുമാണ് വില. നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 10,000 രൂപ വര്‍ദ്ധനവാണ് പുതിയ ബിഎസ് VI പതിപ്പില്‍ ഉണ്ടായിരിക്കുന്നതെന്നും കമ്പനി അറിയിച്ചു. 10,000 രൂപ നല്‍കി ഉപഭോക്താക്കള്‍ക്ക് ബൈക്കുകള്‍ ബുക്ക് ചെയ്യാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

സ്റ്റാന്റേര്‍ഡ്, ക്രോം, കസ്റ്റം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ഇരുമോഡലുകളും വിപണിയില്‍ എത്തുന്നത്. അടുത്തിടെയാണ് ഇരുമോഡലുകളിലും ചെറിയ മാറ്റങ്ങള്‍ കമ്പനി നല്‍കിയത്. അതുകൊണ്ടു തന്നെ എഞ്ചിന്‍ ബിഎസ് VI നിലവാരത്തിലേക്ക് മാറ്റും എന്നതൊഴിച്ച് മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി നല്‍കിയിട്ടില്ല.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

648 സിസി പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ബിഎസ് VI -ലേക്ക് നവീകരിച്ചിരിക്കുന്നത്. ഈ എഞ്ചിന്‍ 47 bhp കരുത്തും 52 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സിനൊപ്പം സ്ലിപ്പ് അസിസ്റ്റ് ക്ലച്ച്, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

2018 നവംബര്‍ മാസത്തിലാണ് ഇരുമോഡലുകളെയും കമ്പനി വിപണിയില്‍ എത്തിക്കുന്നത്. വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വില്‍പ്പനയില്‍ മികച്ച മുന്നേറ്റം കാഴചവെയ്ക്കാനും ഇരുമോഡലുകള്‍ക്കും സാധിച്ചു. റോയല്‍ എന്‍ഫീല്‍ഡ് ഇന്ത്യയില്‍ കൊണ്ടുവരുന്ന ആദ്യ ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളെന്ന വിശേഷണവും ഇവര്‍ക്കുണ്ട്.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

റോയല്‍ എന്‍ഫീല്‍ഡ് നിരകളില്‍ കാണുന്ന ബൈക്കുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായി കാണപ്പെടുന്ന ഇന്റര്‍സെപ്റ്റര്‍ 650 ഉപഭോക്തക്കളുടെ ശ്രദ്ധ ആകര്‍ഷിച്ചു. കരുത്തുറ്റ ഒരു എഞ്ചിനില്‍ കോണ്ടിനെന്റല്‍ ജിടി 650 -നെ കൂടി വിപണിയില്‍ എത്തിയതോടെയാണ് ഇത്രയും ജനശ്രദ്ധ ആകര്‍ഷിക്കാന്‍ സാധിച്ചതെന്നാണ് കമ്പനി പറയുന്നത്.

ബിഎസ് VI 650 ഇരട്ടകളുടെ ഡെലിവറി ആരംഭിച്ച് റോയല്‍ എന്‍ഫീല്‍ഡ്

നിലവില്‍ ബിഎസ് VI ശ്രേണി നവീകരിച്ചുകൊണ്ടിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. ബിഎസ് VI ക്ലാസിക് 350 മോഡലിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഏകദേശം 1.65 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില.

Article Published On: Saturday, February 1, 2020, 8:30 [IST]
English summary
Royal Enfield 650 Twins BS6 deliveries start. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X