R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് നിര്‍മ്മാതാക്കളായ ഒഖിനാവ. R30 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ ഇന്ത്യ പോര്‍ട്ട്ഫോളിയോ വിപുലീകരിച്ചിരിക്കുന്നത്.

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

കമ്പനിയുടെ ലൈനപ്പിനുള്ള പുതിയ മോഡലിന് 58,992 രൂപയാണ് എക്‌സ്‌ഷോറൂം വില. അവതരിപ്പിച്ചതിന് പിന്നാലെ സ്‌കൂട്ടറിന്റെ പ്രീ-ബുക്കിംഗ് ബ്രാന്‍ഡ് ആരംഭിച്ചു. 2,000 രൂപയാണ് ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്.

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ലോ സ്പീഡ് വിഭാഗത്തിലാണ് പുതിയ R30 ഇലക്ട്രിക് സ്‌കൂട്ടറിനെ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 25 കിലോമീറ്ററാണ് പരമാവധി വേഗത. വേര്‍പെടുത്താവുന്ന 1.25 കിലോവാട്ട്‌സ് ലിഥിയം അയണ്‍ ബാറ്ററിയാണ് സ്‌കൂട്ടറിന്റെ കരുത്ത്.

MOST READ: മൈലജ് കൂട്ടാൻ ഓട്ടോമാറ്റിക് പതിപ്പിൽ ലി-അയൺ ബാറ്ററി; വ്യത്യസ്‌തനാകാൻ അർബൻ ക്രൂയിസർ

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 60 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സമയം ആവശ്യമാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യുന്നതിന്. മൈക്രോ ചാര്‍ജര്‍ ഓട്ടോ കട്ട് ഫംഗ്ഷനുമായിട്ടാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ഡിസൈനിന്റെ കാര്യത്തില്‍, ആപ്രോണ്‍ ഘടിപ്പിച്ച ഹെഡ്‌ലാമ്പ്, ഫ്രണ്ട് ടു ഡ്യുവല്‍ ടോണ്‍ ഫിനിഷ്, അലോയ് വീലുകള്‍ എന്നിവയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ സവിശേഷതകള്‍.

MOST READ: HF ഡീലക്‌സ് മോഡലിന് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി സമ്മാനിച്ച് ഹീറോ

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ഗ്ലോസി റെഡ്, മെറ്റാലിക് ഓറഞ്ച്, പേള്‍ വൈറ്റ്, സീ ഗ്രീന്‍, സണ്‍റൈസ് യെല്ലോ എന്നിങ്ങനെ അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാണ്.

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

മുന്‍വശത്ത് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകളും സസ്പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നു. സുരക്ഷയ്ക്കായി ഇരുവശങ്ങളിലും ഡ്രം ബ്രേക്കുകളാണ് നല്‍കിയിരിക്കുന്നത്.

MOST READ: ഇത് പരസ്യമല്ല; 'ഫീല്‍ ഗുഡ്', ഥാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്ത് പൃഥ്വിരാജ്

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

ഇ-എബിഎസ് (ഇലക്ട്രോണിക്-അസിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം) ഇലക്ട്രിക് സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ബാറ്ററിക്ക് മൂന്ന് വര്‍ഷത്തെ വാറണ്ടിയാണ് നല്‍കുന്നത്. 250 വാട്ട്, BLDC മോട്ടോറിനും മൂന്ന് വര്‍ഷം / 30,000 കിലോമീറ്റര്‍ വാറന്റി ലഭിക്കും.

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

2015-ലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒഖിനാവ് വിപണിയില്‍ എത്തുന്നത്. നിലവില്‍ ഇന്ത്യയില്‍ 350-ഓളം ഡീലര്‍ഷിപ്പുകള്‍ കമ്പനിക്ക് ഉണ്ട്.

MOST READ: മിനി ഫോർച്യൂണർ ലുക്കുമായി ടൊയോട്ട അർബൻ ക്രൂയിസർ; ബ്രോഷർ പുറത്ത്

R30 ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് ഒഖിനാവ; വില 58,992 രൂപ

150 ഡീലര്‍ഷിപ്പുകള്‍ കൂടി ഈ ശ്രേണിയിലേക്ക് ചേര്‍ക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. 2020 അവസാനത്തോടെ 500-ല്‍ അധികം ഡീലര്‍ഷിപ്പുകളായി ശൃംഖല ഉയര്‍ത്താനാണ് കമ്പനിയുടെ പദ്ധതി.

More from DriveSpark

Article Published On: Friday, August 21, 2020, 18:09 [IST]
English summary
Okinawa R30 Electric Scooter Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X