അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഓല. 2021 ജനുവരിയോടെ ആദ്യം വാഹനം വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

തുടക്കത്തില്‍ നെതര്‍ലാന്‍ഡിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയിലും യൂറോപ്പിലും വില്‍ക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ഇത് സംബന്ധിച്ച് ഓലയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ വന്നിട്ടില്ല.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഈ വര്‍ഷം മെയ് മാസത്തില്‍ ഓല, ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള എറ്റെര്‍ഗോ BV ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു. 2021-ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനം വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി എറ്റെര്‍ഗോ ഏറ്റെടുത്തതെന്നാണ് സൂചന.

MOST READ: കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ജീപ്പ്

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ആന്‍ഡ്രോയിഡ് ആപ്പ് വഴി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യ സ്‌കൂട്ടര്‍ എറ്റെര്‍ഗോയുടേതാണ്. ഏറ്റെടുക്കലിലൂടെ കമ്പനിയുടെ സാങ്കേതികവൈദഗ്ധ്യവും ഡിസൈന്‍ പകര്‍പ്പ് അവകാശവും ഓലയ്ക്ക് സ്വന്തമാകും.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

9.2 കോടി ഡോളര്‍ (ഏകദേശം 690 കോടി രൂപ) ചെലവഴിച്ചാണ് ഏറ്റെടുക്കലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്തവര്‍ഷം ഇന്ത്യയിലടക്കം ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

MOST READ: ലിറ്ററിന് 20 കിലോമീറ്റർ മൈലേജുമായി നിസാൻ മാഗ്നൈറ്റ്

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഉയര്‍ന്ന ഊര്‍ജ സാന്ദ്രതയുള്ള ബാറ്ററി ഉപയോഗിക്കുന്ന എറ്റെര്‍ഗോയുടെ സ്‌കൂട്ടറിന് 240 കിലോമീറ്റര്‍വരെ യാത്രയ്ക്കുള്ള ശേഷിയുണ്ട്. വാഹനത്തില്‍തന്നെ GPS സംവിധാനവും 4G കണക്ടിവിറ്റിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

കൊവിഡിനുശേഷം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വലിയ സാധ്യതകളാണുള്ളതെന്നും അത്തരത്തില്‍ പുതിയ അവസരം തുറക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കലെന്നും ഓല ഇലക്ട്രിക് സ്ഥാപകന്‍ ഭാവിഷ് അഗര്‍വാള്‍ പറഞ്ഞു.

MOST READ: ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കുള്ള 2021 ടെക്‌നോളജി ഓഫ് ദി ഇയര്‍ അവാര്‍ഡ് നിസാന്‍ കിക്‌സിന്

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

അടുത്ത വര്‍ഷം ജനുവരിയില്‍ ഇന്ത്യയിലെയും നിരവധി യൂറോപ്യന്‍ വിപണികളിലെയും ഒരേസമയം ഇ-സ്‌കൂട്ടര്‍ വിപണിയിലെത്തിക്കാന്‍ റൈഡ് ഹെയ്ലിംഗ് കമ്പനിയുടെ ഇവി വിഭാഗമായ ഓല ഇലക്ട്രിക് പദ്ധതിയിടുന്നു.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

നിലവിലെ പെട്രോള്‍ സ്‌കൂട്ടറുകള്‍ക്ക് എതിരായി ഇ-സ്‌കൂട്ടറിന് വില നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇന്ത്യയിലെ 20 ദശലക്ഷം യൂണിറ്റ്-ഇരുചക്ര വാഹന വിപണിയില്‍ ഭൂരിഭാഗവും പിടിച്ചെടുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

MOST READ: എതിരാളികളുടെ നീണ്ട നിരയിലും കിംങ് ആവാന്‍ കിഗര്‍; പ്രതീക്ഷകള്‍ ഒരുപാടെന്ന് റെനോ

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ആദ്യ വര്‍ഷത്തില്‍ ഒരു ദശലക്ഷം ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പനയാണ് ഓല പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ പ്രാരംഭ ബാച്ചുകള്‍ നെതര്‍ലാന്‍ഡിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് വരുമ്പോള്‍, പ്രാദേശിക ആവശ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിറവേറ്റുന്നതിനും സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തില്‍ പങ്കെടുക്കുന്നതിനുമായി ഇന്ത്യയില്‍ ഒരു പ്ലാന്റ് ഒരുക്കാനും ഓല പദ്ധതിയിടുന്നുണ്ട്.

അടുത്ത വര്‍ഷം ആദ്യം ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാനൊരുങ്ങി ഓല

ഏകദേശം 2 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ശേഷിയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കാന്‍ ഓല വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുന്നുണ്ട്.

Note: Images are representative purpose only

More from DriveSpark

Article Published On: Friday, November 20, 2020, 12:52 [IST]
English summary
Ola Planning To Introduce Electric Scooter By Next Year. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X