വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

പുറത്തിറങ്ങുന്നതിന് ഏതാനും ആഴ്ചകൾക്കുമുമ്പ്, ബി‌എസ്-VI റോയൽ‌ എൻ‌ഫീൽ‌ഡ് ബുള്ളറ്റ് 350 FI -യുടെ വില വിവരങ്ങൾ‌ പുറത്ത്. രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ഡീലർഷിപ്പുകൾ വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുള്ളറ്റിനായുള്ള ബുക്കിംഗ് തുക.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

ബിഎസ്-VI ബുള്ളറ്റ് 350 -യുടെ അടിസ്ഥാന മോഡലിന് 1.4 ലക്ഷം രൂപയും സ്റ്റാൻഡേർഡ് പതിപ്പിന് 1.47 ലക്ഷം രൂപയുമാണ് വിലയെന്ന് ചില ഡീലർഷിപ്പ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. വാഹനത്തിന്റെ ഏറ്റവും ഉയർന്ന ഇലക്ട്രിക് സ്റ്റാർട്ട് പതിപ്പിന് 1.57 ലക്ഷം രൂപയുമാണ് ഓൺ റോഡ് വില.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന പതിപ്പിൽ നിന്ന്, പുതിയ ബുള്ളറ്റ് 350 -ക്ക് രൂപകൽപ്പനയിലോ സ്റ്റൈലിംഗിലോ പ്രധാന മാറ്റളൊന്നും ഉൾക്കൊള്ളുന്നില്ല. ഇതിനുപുറമെ, പിൻവാങ്ങുന്ന മോഡലിന്റെ സവിശേഷതകളുടെ അതേ പട്ടികയുമായിട്ടാവും പുതിയ മോഡൽ വരുന്നതെന്ന് അനുമാനിക്കാം.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

പുതിയ മോട്ടോർസൈക്കിളിലെ ഒരേയൊരു പ്രധാന മാറ്റം പുതിയ എഞ്ചിൻ മാത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു, ഉടനടി നിലവിൽ വരാനിരിക്കുന്ന എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമായിട്ട് ഈ എഞ്ചിൻ പ്രവർത്തിക്കും.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

എഞ്ചിനിലെ കാർബ്യൂറേറ്ററിന് പകരം ഫ്യുവൽ-ഇഞ്ചക്ഷൻ സംവിധാനം ഏർപ്പെടുത്തും, ഇത് ദോഷകരമായ ഉദ്‌വമനം കുറയ്ക്കുക മാത്രമല്ല, റൈഡ് പരിഷ്കരിക്കുകയും ത്രോട്ടിൽ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യും.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

കൂടാതെ, ബൈക്കിന്റെ പുതിയ എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ നിർമ്മാതാക്കൾക്ക് ഒരു വലിയ കാറ്റലറ്റിക് കൺവെർട്ടർ ചേർക്കാമായിരുന്നു.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

നിലവിലെ ബി‌എസ് IV അവസ്ഥയിൽ, മോട്ടോർ സൈക്കിളിൽ 346-സിസി എഞ്ചിനാണ് വരുന്നത്. ഇത് 19.8 bhp പരമാവധി കരുത്തും 28 Nm torque ഉം ഉത്പാദിപ്പിക്കുന്നു. പുതിയ എമിഷൻ മാനദണ്ഡങ്ങളിലേക്കുള്ള മാറ്റം മോട്ടോർസൈക്കിളിന്റെ കരുത്തിനെ നേരിയ തോതിൽ കുറയ്‌ക്കുമെങ്കിലും ടോർക്ക് കണക്കുകൾ നിലനിർത്തും.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

പുതിയ മോട്ടോർസൈക്കിളിനായി അവതരിപ്പിക്കുന്ന പുതിയ നിറങ്ങളെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളുണ്ട്. വിലകൾ നിയന്ത്രിക്കുന്നതിനായി വാഹനത്തിന്റെ അടിസ്ഥാന പതിപ്പുകളിൽ അതേ നിറങ്ങൾ തന്നെ മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

വിപണിയിൽ എത്തുന്നതിന് മുമ്പ് ബി‌എസ്-VI ബുള്ളറ്റ് 350 FI -യുടെ വിലവിവരങ്ങൾ പുറത്ത്

എന്നിരുന്നാലും, മോട്ടോർസൈക്കിളിന്റെ ഏറ്റവും ഉയർന്ന പതിപ്പുകളിൽ ഒരു പുതിയ നിറങ്ങൾ കമ്പനി അവതരിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Royal Enfield Bullet 350 FI BS6 prices out before launch. Read in Malayalam.
Story first published: Tuesday, March 17, 2020, 19:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X