ബിഎസ് VI ക്ലാസിക് 350 വിപണിയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്
ബിഎസ് VI ക്ലാസിക് 350 മോഡലിനെ വിപണിയില്‍ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. 1.65 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും 11,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചതിനൊപ്പം ബൈക്കിനായുള്ള ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 10,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള എന്‍ജിന്‍ നവീകരണത്തോടൊപ്പം ചില പരിഷ്‌കാരങ്ങളും ബൈക്കില്‍ കമ്പനി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
| Royal Enfield Classic 350 | Price (BS6) | Price (BS4) | Difference |
| Classic Black | Rs 1,65,025 | Rs 1,53,903 | Rs 11,122 |
| Gunmetal Grey | Rs 1,69,791 | Rs 1,55,740 | Rs 14,051 |
| Signals Stormrider Sand | Rs 1,75,281 | Rs 1,64,095 | Rs 11,186 |
| Signals Airborne Blue | Rs 1,75,281 | Rs 1,64,095 | Rs 11,186 |
| Stealth Black | Rs 1,81,728 | New Colour | New Colour |
| Chrome Black | Rs 1,81,728 | New Colour | New Colour |

ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്‌നോളജിയും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. മുമ്പുണ്ടായിരുന്ന കാര്‍ബുറേറ്റര്‍ പതിപ്പിനെക്കാള്‍ മികച്ച പ്രകടനം പുതിയ പതിപ്പില്‍ ലഭിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. സ്റ്റെല്‍ത്ത് ബ്ലാക്ക്, ക്രോം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ കൂടി ഇനി ക്ലാസിക് 350 വിപണിയില്‍ ലഭ്യമാകും.

346 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ കരുത്ത്. വിപണിയില്‍ അവതരിപ്പിച്ചെങ്കിലും വാഹനത്തിന്റെ കരുത്തും മറ്റ് വിവരങ്ങളും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡല്‍ 19.8 bhp കരുത്തും 28 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ഇപ്പോള്‍ വില്പനയിലുള്ള സിഗ്നല്‍ സ്റ്റോം റൈഡര്‍ സാന്റ്, സിഗ്നല്‍ എയര്‍ബോണ്‍ ബ്ലൂ, സിഗ്നല്‍ ഗണ്‍മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളില്‍ തുടര്‍ന്നും പരിഷ്‌കരിച്ച ക്ലാസിക് 350 ലഭിക്കും. ഇതില്‍ സ്റ്റെല്‍ത്ത് ബ്ലാക്ക്, ഗണ്‍മെറ്റല്‍ ഗ്രേ നിറങ്ങളിലുള്ള ക്ലാസിക് 350-ക്ക് അലോയി വീലും ട്യൂബ്‌ലെസ് ടയറും സ്റ്റാന്റേഡായി ലഭിക്കും.

130 mm ടെലിസ്‌കോപിക് മുന്‍ സസ്പെന്‍ഷനും ട്വിന്‍ ഗ്യാസ് ചാര്‍ജ്ഡ് പിന്‍ഷോക്ക് അബ്‌സോര്‍ബറും പുതിയ പതിപ്പിലും തുടരും.

സുരക്ഷയ്ക്കായി ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം, മുന്നില്‍ 280 mm ഡിസ്‌കും, പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ റോഡ് സൈഡ് അസിസ്റ്റന്‍സും മൂന്ന് വര്‍ഷം വാറണ്ടിയും പുതിയ ക്ലാസിക് 350-ക്ക് കമ്പനി നല്‍കും.

പുതിയ ഓക്‌സിജന്‍ സെന്‍സര്‍, ബെന്‍ഡ് പൈപ്പില്‍ കാറ്റലറ്റിക് കണ്‍വെര്‍ട്ടര്‍, വലിയ ഹീറ്റ് പ്രൊട്ടക്ടറുള്ള എക്സ്ഹോസ്റ്റ് മഫ്‌ലര്‍ എന്നിവയും ബിഎസ് VI ക്ലാസിക് 350-യുടെ സവിശേഷതയാണ്. ബെനലി ഇംപെരിയാലെ 400, ജാവ എന്നിവയാണ് പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-യുടെ എതിരാളികള്‍.

ഏപ്രില്‍ ഒന്നിനു മുന്നോടിയായി മറ്റു മോഡലുകളുടെയും ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. അടുത്തിടെ പരീക്ഷണ ഓട്ടം നടത്തുന്ന ഹിമാലയന്റെ ബിഎസ് VI പതിപ്പിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

എന്‍ട്രി-ലെവലിലേക്ക് പുതിയ ഹിമാലയന്‍ മോഡലിനെ അവതരിപ്പിക്കുമെന്നും അടുത്തിടെ കമ്പനി അറിയിച്ചു. 250 സിസി അഡ്വഞ്ചര്‍ നിരയിലേക്കാണ് പുതിയ ബൈക്ക് എത്തുന്നു എന്നതും ശ്രദ്ധേയമാണ്. കെടിഎം 250 അഡ്വഞ്ചര്‍ മോഡലായിരിക്കും വിപണിയിലെ എതിരാളി.

കഴിഞ്ഞ മാസമാണ് കെടിഎം 250 അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഉടന്‍ തന്നെ ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്നും കെടിഎം അറിയിച്ചു. ഈ വര്‍ഷം അവസാനമോ, 2021 -ന്റെ തുടക്കത്തിലോ പുതിയ ഹിമാലയന്‍ മോഡലിനെ കമ്പനി വിപണിയില്‍ എത്തിക്കും. ഓഫ് റോഡിങിന് സഹായകമാകുന്ന വിധത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.


Click it and Unblock the Notifications








