അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഏതാനും ദിവസങ്ങള്‍ക്ക് മുന്നെയാണ് ഇന്ത്യയ്ക്ക് പുറത്ത് പുതിയ അസംബ്ലി പ്ലാന്റ് സ്ഥാപിച്ചതായി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചത്.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

119 വര്‍ഷത്തെ ചരിത്രത്തിലാദ്യമായിട്ടാണ് ബ്രാന്‍ഡ് ഇന്ത്യയ്ക്ക് പുറത്ത് അസംബ്ലി പ്ലാന്റ് ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അര്‍ജന്റീനയിലാണ് പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650, ഹിമാലയന്‍ എന്നീ മൂന്ന് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ അസംബിള്‍ പ്രവര്‍ത്തനമാകും തുടക്കത്തില്‍ ഉപയോഗിക്കുക.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

2018 മുതല്‍ അര്‍ജന്റീനയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രാദേശിക വിതരണക്കാരനായ ഗ്രൂപോ സിമ്പയുമായി സഹകരിച്ചാകും ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. റോയല്‍ എന്‍ഫീല്‍ഡിന് അര്‍ജന്റീനയില്‍ അഞ്ച് എക്സ്‌ക്ലൂസീവ് സ്റ്റോറുകളുണ്ട്.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ലാറ്റിന്‍ അമേരിക്കയിലുടനീളം 31 സ്റ്റോറുകളും 40 റീട്ടെയില്‍ ടച്ച്പോയിന്റുകളും ഉണ്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്തെ പൊലീസ് സേനയുടെ ഭാഗമായിരിക്കുകയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലന്‍.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

പ്രത്യേക നീല നിറത്തിലുള്ള ഹിമാലയന്റെ ഏതാനും യൂണിറ്റുകളെയാണ് പൊലീസ് സേനയുടെ ഭാഗമാക്കിയിരിക്കുന്നത്. ചില പരിഷ്‌കാരങ്ങളും വരുത്തിയിട്ടുണ്ട്. ഹിമാലയനിലെ ഫ്യുവല്‍ ടാങ്കില്‍ PFA (അര്‍ജന്റീന പൊലീസ്) ലോഗോ നല്‍കിയിട്ടുണ്ട്.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

അതുപോതെ തന്നെ പൊലീസ് ലൈറ്റുകള്‍ക്കൊപ്പം PA സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്. മറ്റൊരു രാജ്യത്തെ പൊലീസ് സേന തങ്ങളുടെ ഔദ്യോഗിക ഉപയോഗത്തിനായി റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളെ തങ്ങളുടെ സേനയില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ ഇന്ത്യന്‍ ബൈക്ക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിനും ഇന്ത്യയിലെ ആരാധകര്‍ക്കും ഇത് അഭിമാനകരമായ നിമിഷമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഇന്ത്യന്‍ പൊലീസിന്റെ തെരഞ്ഞെടുത്ത യൂണിറ്റുകളും ഹിമാലയന്‍ ഉപയോഗിക്കുന്നു. കുറച്ചുനാള്‍ മുമ്പ്, റോയല്‍ എന്‍ഫീല്‍ഡ് ബംഗളൂരു പൊലീസുമായി സഹകരിച്ച് 'We For Women' പദ്ധതി തയ്യാറാക്കിയിരുന്നു. നഗരത്തിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിതം സുരക്ഷിതമാക്കുന്നതില്‍ ഈ പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കും.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

ഇന്ത്യയില്‍, റോയല്‍ എന്‍ഫീല്‍ഡ് നിലവില്‍ മിഡ്-സൈസ് മോഡേണ്‍ ക്ലാസിക് ഇരുചക്ര വാഹന വിഭാഗത്തിലെ മാര്‍ക്കറ്റ് ലീഡറാണ്. അന്താരാഷ്ട്ര വിപണികളില്‍ ഈ വിഭാഗത്തിന്റെ ഗണ്യമായ പങ്ക് കുറച്ചുകാലമായി നേടാനും ലക്ഷ്യമിടുന്നു.

അര്‍ജന്റീന പൊലീസ് സേനയുടെ ഭാഗമായി റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍

അതേസമയം, ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്ന മെറ്റിയര്‍ 350 പോലുള്ള പുതിയ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് കമ്പനി തങ്ങളുടെ പോര്‍ട്ട്ഫോളിയോ പുതുക്കിപ്പണിയാനുള്ള ശ്രമത്തിലാണ്.

Most Read Articles

Malayalam
English summary
Royal Enfield Himalayan Join Hand With Argentinian Police. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X