രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 ഇരട്ടകള്‍ക്ക് കൂട്ടായി പുതുമുഖങ്ങളും

വിപണിയില്‍ ഏതാനും പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ്. ഏകദേശം 14-ഓളം പുത്തന്‍ മോഡലുകള്‍ വിപണിയില്‍ എത്തിയേക്കും.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയിലെ ഏറ്റവും ശ്രദ്ധേയമായ 650 സിസി നിരയിലേക്കും ബൈക്കുകള്‍ ഉണ്ടാകും. ഈ ശ്രേണിയില്‍ കമ്പനി അവതരിപ്പിച്ച് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

ഇത് മനസ്സിലാക്കി തന്നെയാണ് ഇപ്പോള്‍ ഈ ശ്രേണിയിലെ ബൈക്കുകളുടെ നിര കമ്പനി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രോഡക്റ്റ് ഡെവലപ്‌മെന്റ് ഹെഡ് സൈമണ്‍ വെര്‍ബര്‍ട്ടോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

MOST READ: കൊവിഡ്-19; കുറഞ്ഞ ചിലവില്‍ വെന്റിലേറ്ററുമായി അശോക് ലെയ്‌ലാന്‍ഡ്

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

റോഡ്സ്റ്റര്‍ ഡിസൈനില്‍ ഇന്റര്‍സെപ്റ്റര്‍ 650 വിപണിയില്‍ എത്തുമ്പോള്‍ കഫേ റേസര്‍ ഡിസൈനിലാണ് കോണ്ടിനെന്റല്‍ ജിടി 650 വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇതേ എഞ്ചിനും പ്ലാറ്റ്‌ഫോമും ഉപയോഗിച്ച് രണ്ട് വേരിയന്റുകള്‍ കൂടെ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

ഒന്ന് ഒരു സ്ട്രീറ്റ് ബൈക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിയോ റിട്രോ ഡിസൈനിലാകും ഈ പതിപ്പ് വിപണിയില്‍ എത്തുക. അലോയ് വീലുകള്‍, കറുപ്പില്‍ പൊതിഞ്ഞ ബോഡി ഘടകങ്ങള്‍, ട്യൂബ് ലെസ് ടയറുകള്‍ എന്നിങ്ങനെ ഫീച്ചറുകളും ഈ മോഡലില്‍ ഇടംപിടിക്കും.

MOST READ: ഹോട്ട്സ്പോട്ടുകളിലും ആശങ്കയില്ലാതെ ആശയവിനിമയം നടത്താൻ റോബോട്ട് കോപ്പ്

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

അതേസമയം സ്പോര്‍ട്ടി ലുക്കിലുള്ള കോണ്ടിനെന്റല്‍ ജിടി 650-യാവും മറ്റൊന്ന്. മികച്ച ടയറുകള്‍, വ്യത്യസ്തമായ ഹെഡ്‌ലാമ്പ് ഫെയറിങ് എന്നിവ ഈ മോഡലില്‍ പ്രതീക്ഷിക്കാം. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

മോഡലുകളുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 649 സിസി എയര്‍ ഓയില്‍ കൂള്‍ഡ് പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇരട്ടകളുടെ കരുത്ത്.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

ഈ എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍-ക്ലച്ചിനൊപ്പം അഞ്ച് സ്പീഡാണ് ഗിയര്‍ബോക്സ്.

MOST READ: പഴമയുടെ പ്രതാപം കാത്തുസൂക്ഷിച്ച് റെസ്റ്റോ മോഡിഫൈഡ് ടാറ്റ എസ്റ്റേറ്റ്

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ക്കൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനവും നല്‍കുന്നു. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് 2.64 ലക്ഷം മുതല്‍ 2.80 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില.

രണ്ടും കല്‍പിച്ച് റോയല്‍ എന്‍ഫീല്‍ഡ്; 650 സിസിയില്‍ പുതുമുഖങ്ങള്‍ എത്തും

അതേസമയം തങ്ങളുടെ നിരയിലെ ബിഎസ് IV മോഡലുകളെയെല്ലാം വിറ്റഴിച്ചതായി കമ്പനി അറിയിച്ചിട്ടുണ്ട്. ബിഎസ് IV വാഹനങ്ങള്‍ മുഴുവനും വിജയകരമായി വിറ്റ രാജ്യത്തെ നിര്‍മാതാക്കളില്‍ ഒരാളാണ് റോയല്‍ എന്‍ഫീല്‍ഡ്.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

More from DriveSpark

Article Published On: Tuesday, May 5, 2020, 21:05 [IST]
English summary
Royal Enfield Likely To Launch A New 650cc Motorcycle soon. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X