280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

നമ്മുടെ പ്രകൃതിവിഭവങ്ങളായ പെട്രോളും ഡീസലും ദിനംപ്രതി കുറഞ്ഞു വരുകയും ഇവ ചെലവേറിയതും ആവുന്നതിനാൽ, നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

ഇലക്ട്രിക് വാഹനങ്ങൾ മൊബിലിറ്റിയുടെ ഭാവി ആയി മാറുമെന്നും പറയപ്പെടുന്നു. വിപണിയിൽ പ്രവേശിച്ച് മികച്ച ഉൽപ്പന്നങ്ങൾ അവതരിപ്പിച്ച് ഇലക്ട്രിക് വാഹന വിപണിയിൽ ഇടം പിടിച്ചെടുക്കാൻ ശ്രമിക്കുകയാണ് പുതിയ നിർമ്മാതാക്കൾ.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

അത്തരത്തിൽ ഇലക്ട്രിക് ടൂ-വീലർ രംഗത്ത് പ്രവേശിക്കുന്ന ഏറ്റവും പുതിയ സ്റ്റാർട്ടപ്പാണ് സിമ്പിൾ എനർജി. തങ്ങളുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ മാർക്ക് 2 എന്ന മോഡലുമായിട്ടാണ് കമ്പനി വിപണിയിലേക്ക് എത്തുന്നത്. സിമ്പിൾ എനർജി 1.3 കോടി രൂപ ഈ പദ്ധതിയിൽ നിക്ഷേപിക്കുകയും ഒരു ദശലക്ഷം രൂപ അടുത്ത മാസത്തോടെ സമാഹരിക്കാനുമുള്ള ഒരുക്കത്തിലാണ്.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

കൊവിഡ് -19 മഹാമാരി കാരണം, 2021 -ന്റെ ആദ്യ പാദത്തിനുള്ളിൽ കമ്പനി തങ്ങളുടെ പുതിയ മോഡൽ വ്പണിയിൽ എത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ബാംഗ്ലൂരിലെ യെലഹങ്കയിൽ 50,000 യൂണിറ്റ് ശേഷിയുള്ള പ്ലാന്റിൽ ഇലക്ട്രിക് സ്കൂട്ടർ ഉത്പാദിപ്പിക്കുന്നത്.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

24 കാരനായ സുഹാസ് രാജ്കുമാറാണ് ഈ കമ്പനി സ്ഥാപിച്ചത്. കമ്പനിയുടെ വെബ്‌സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയാണ് മാർക്ക് 2 വിൽപ്പനയ്ക്ക് എത്തുക.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

ഓരോ പ്രധാന നഗരത്തിലും നാല് എക്സ്പീരിയൻസ് കേന്ദ്രങ്ങളും ചെറിയ നഗരങ്ങളിൽ രണ്ടെണ്ണവും ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. സിമ്പിൾ എനർജിക്ക് സമീപഭാവിയിൽ സേവന കേന്ദ്രങ്ങൾക്കായി എക്‌സ്‌ക്ലൂസീവ് ഡീലർഷിപ്പുകളും ഉണ്ടാകും.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

ഇലക്ട്രിക് സ്കൂട്ടറായ മാർക്ക് 2 -ലേക്ക് മടങ്ങിവരുമ്പോൾ സ്കൂട്ടർ വളരെ ആധുനിക ഡിസൈൻ ഭാഷ അവതരിപ്പിക്കുന്നതായി തോന്നുന്നു. മണിക്കൂറിൽ 103 കിലോമീറ്റർ വേഗതയും 280 കിലോമീറ്ററിൽ കൂടുതൽ ബാറ്ററി ശ്രേണിയും നിർമ്മാതാക്കൾ അവകാശപ്പെടുന്നു

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

ഇത് മുമ്പ് വിപണിയിൽ കണ്ടിട്ടുള്ള മോഡലുകളിലും മികച്ചതാണ്. നീക്കം ചെയ്യാവുന്ന ലിഥിയം-അയൺ ലൈറ്റ്‌വെയിറ്റ് ബാറ്ററിയാണ് മാർക്ക് 2 -ൽ ഉൾക്കൊള്ളുക. ഇത് വീടിനുള്ളിൽ 40 മിനിറ്റിലും ഫാസ്റ്റ് ചാർജറിലൂടെ ചാർജിംഗ് സ്റ്റേഷനിൽ 17 മിനിറ്റിലും ചാർജ് ചെയ്യാൻ കഴിയും.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

ഞങ്ങൾ മുകളിൽ സൂചിപ്പിച്ചതുപോലെ, മാർക്ക് 2 -ന് മൂന്ന്-അക്ക വേഗതയിൽ സ്പർശിക്കാൻ കഴിയും, മാത്രമല്ല വെറും 3.1 സെക്കൻഡിനുള്ളിൽ 50 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സ്കൂട്ടറിന് സാധിക്കും.

280 കിലോമീറ്റർ മൈലേജുമായി സിമ്പിൾ എനർജി ഇവി സ്കൂട്ടർ

4G കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് ടച്ച് ഡിസ്‌പ്ലേ IP 67 റേറ്റിംഗും ഇതിന് ലഭിക്കും, കൂടാതെ വാഹനത്തിന്റെ 80-90 ശതമാനം ഘടകങ്ങളും ഇന്ത്യയിൽ നിർമ്മിച്ചതും വികസിപ്പിച്ചതുമാണ്.

Most Read Articles

Malayalam
English summary
Startup Company Simple Energy Introduced EV Scooter With 280 Km Range. Read in Malayalam.
Story first published: Friday, July 24, 2020, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X