ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി സുസുക്കി. ഏപ്രില്‍ 1 -ഓടെ ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. ബിഎസ് VI -ലേക്ക് ബൈക്കിനെ കമ്പനി നവീകരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

കഴിഞ്ഞ ഡിസംബറില്‍ ഹയാബുസയുടെ പുതുക്കിയ ബിഎഎസ് IV പതിപ്പിനെ കമ്പനി പുറത്തിറക്കിയിരുന്നു. 13.75 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബൈക്കിന്റെ കുറച്ച് യൂണിറ്റുകള്‍ മാത്രമാണ് സുസുക്കി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് IV നിലവാരത്തിലുള്ള അവസാനത്തെ ഹയാബുസയാണിതെന്ന് നേരത്തെ തന്നെ കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2020 ഏപ്രിലിന് മുമ്പ് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ മോഡലിനെ വിപണിയില്‍ എത്തിക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതിന് വിരമമായി എന്നുവേണം പറയാന്‍.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

മെറ്റാലിക് തണ്ടര്‍ ഗ്രേ, കാന്‍ഡി ഡാറിങ് റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഹയാബൂസ വിപണയില്‍ ലഭ്യമാവുക. പുതിയ സ്‌പോര്‍ട്ടി ഗ്രാഫിക്‌സും പുതിയ ബ്രേക്ക് കാലിപേഴ്‌സും പുതിയ ഹയാബൂസയുടെ സവിശേഷതകളാണ്. ഇവയൊഴികെ മുന്‍മോഡലില്‍നിന്ന് ഹയാബുസയ്ക്ക് വലിയ മാറ്റങ്ങളൊന്നും കമ്പനി നല്‍കിയിരുന്നില്ല.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

1340 സിസി ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകിയിരുന്നത്. ഈ എഞ്ചിന്‍ 197 bhp കരുത്തും 155 Nm torque ഉം ആയിരുന്നു സൃഷ്ടിച്ചിരുന്നത്. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. സുരക്ഷയ്ക്കായി മുന്നില്‍ 310 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 260 mm ഡിസ്‌ക് ബ്രേക്കുമാണുള്ളത്.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

ഇറക്കുമതിവഴി ഇന്ത്യയിലെത്തിയിരുന്ന ഹയാബൂസയുടെ അസംബിള്‍ ജോലികള്‍ നടന്നിരുന്നത് ഗുരുഗ്രാമിലെ ഫാക്ടറിയിലാണ്. ഇന്ത്യന്‍ വിപണിയില്‍ കവസാക്കി നിഞ്ച ZX-14R മോഡലാണ് ഹയാബൂസയുടെ പ്രധാന എതിരാളി. കഴിഞ്ഞ വര്‍ഷം വിപണിയില്‍ എത്തിച്ച പതിപ്പുകള്‍ പൂര്‍ണമായും വിറ്റഴിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

രണ്ട് പതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള ബൈക്ക് പ്രേമികളെ ഏറ്റവും കൂടുതല്‍ ആര്‍ഷിച്ച മോഡലാണ് ഹയാബൂസ. നിവലില്‍ പുതിയ ബൈക്കുകളെയും, ബിഎസ് VI മോഡലുകളെയും, ഇലക്ട്രിക്ക് പതിപ്പുകളെയും വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

അടുത്തിടെ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് കറ്റാന എന്നൊരു മോഡലിനെ കമ്പനി അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ഹയാബൂസയുടെ വില്‍പ്പന അവസാനിപ്പിച്ച് സുസുക്കി

1981 മുതല്‍ 2006 സുസുക്കി ആഗോള വിപണിയില്‍ വിറ്റിരുന്ന ഐതിഹാസിക ബൈക്കായിരുന്നു കറ്റാന. 2018 -ല്‍ പുനര്‍ജന്മം നല്‍കിയ മോഡല്‍ ആണ് ഓട്ടോ എക്സ്പോയിലയുമെത്തിയത്. മുന്‍ തലമുറ കറ്റാനായുടെ ശേഷിപ്പുകള്‍ സമര്‍ത്ഥമായി ഇണക്കി ചേര്‍ത്ത ആധുനികനായ ബൈക്ക് ആണ് സുസുക്കി കറ്റാന.

Most Read Articles

Malayalam
English summary
Suzuki Discontinued Hayabusa in India. Read In Malayalam.
Story first published: Thursday, March 12, 2020, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X