ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

ഇരുചക്ര വാഹന വിപണിയില്‍ വ്യക്തമായ സ്വാധിനം ഉണ്ടെങ്കിലും ഇതുവരെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് കടക്കാത്ത നിര്‍മ്മാതാക്കളാണ് സുസുക്കി. എന്നാല്‍ അധികം വൈകാതെ ഇലക്ട്രിക് വാഹനത്തെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

സര്‍ക്കാര്‍ തലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും, ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ ഒരു സ്ഥിരത വന്നിട്ടില്ലെന്നും, താരതമ്യേന കുറവാണെന്നുമാണ് ജാപ്പനീസ് നിര്‍മ്മാതാക്കളുടെ കാഴ്ചപ്പാട്.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

എന്നാല്‍ ഇലക്ട്രിക് വാഹനം എന്ന ആശയത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കമ്പനി അറിയിച്ചു. സമയം ആകുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ തങ്ങളും ഇലക്ട്രിക് വാഹനത്തെ അവതരിപ്പിക്കും. മാരുതി സുസുക്കിയുമായി സഹകരിച്ചാണ് വാഹനങ്ങളുടെ വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്നത്.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ചാര്‍ജിങ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ളവ ലഭ്യമാകുന്നതോടെയായിരിക്കും സുസുക്കിയുടെ ഇലക്ട്രിക് ബൈക്കുകളും സ്‌കൂട്ടറുകളും നിരത്തിലെത്തി തുടങ്ങുകയെന്നാണ് സൂചന.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

എന്നാല്‍, സ്‌കൂട്ടറിന്റെ വിലയടക്കം മറ്റ് വിവരങ്ങള്‍ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സുസുക്കി ടൊയോട്ട ഇലക്ട്രിക് സാങ്കേതികവിദ്യയുടെ സഹകരണത്തോടെയായിരിക്കും സ്‌കൂട്ടര്‍ വിപണിയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട്.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

ഏഥര്‍, ബജാജ്, ടിവിഎസ് തുടങ്ങി മുന്‍നിര എതിരാളികളെല്ലാം ഈ ശ്രേണിയില്‍ സാന്നിധ്യമായി കഴിഞ്ഞു. ഹീറോ അധികം വൈകാതെ തന്നെ ഇലക്ട്രിക് സ്‌കൂട്ടറിനെ അവതരിപ്പിക്കും. മാസ്‌ട്രോ അയിരിക്കും ഇലക്ട്രിക് പരിവേഷത്തില്‍ വിപണിയില്‍ എത്തുക.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

അടുത്തിടെ ഇതിന്റെ പ്രോട്ടോടൈപ്പ് കമ്പനി വെളിപ്പെടുത്തിയിരുന്നു. 2021 -ല്‍ ഈ മോഡല്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ഡിസൈനില്‍ റെഗുലര്‍ പതിപ്പുമായി ഈ ഇലക്ട്രിക്ക് പതിപ്പിന് സാമ്യം തോന്നാം.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

എന്നാല്‍ ഇലക്ട്രിക്ക് പതിപ്പിലേക്ക് വരുമ്പോള്‍ ഫീച്ചറുകളില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും പറയുന്നു. എല്‍ഇഡി ഹെഡ്ലാമ്പുകളാണ് ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടംപിടിച്ചിരിക്കുന്നത്.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

ചെമ്പ് നിറത്തിലുള്ള അലോയി വീലുകളും ഫ്രണ്ട് ഫോര്‍ക്ക് സ്ലൈഡറും പ്രോട്ടോടൈപ്പ് ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നല്‍കാറുള്ളതുപോലെ പച്ച നിറത്തിലുള്ള ലൈസന്‍സ് പ്ലേറ്റാണ് സ്‌കൂട്ടറില്‍ നല്‍കിയിരിക്കുന്നത്.

ആവശ്യക്കാര്‍ ഉണ്ടെങ്കില്‍ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് സുസുക്കി

സൂചനകള്‍ അനുസരിച്ച് ലിഥിയം അയണ്‍ ബാറ്ററി തന്നെയാകും സ്‌കൂട്ടറില്‍ ഇടംപിടിക്കുക. ഉടന്‍ തന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ കമ്പനി തന്നെ വെളിപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Suzuki To Launch Electric Scooter When The Buyer Is Ready. Read in Malayalam.
Story first published: Tuesday, June 30, 2020, 19:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X