കറ്റാന അടുത്തവര്‍ഷം എത്തുമെന്ന് സൂചന നല്‍കി സുസുക്കി

15-ാംമത് ഓട്ടോ എക്‌സ്‌പോ ബൈക്ക് പ്രേമികളെ നിരാശപ്പെടുത്തി എന്നുവേണം പറയാന്‍. പല പ്രമുഖ നിര്‍മ്മാതാക്കളും ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്ത്. എന്നാല്‍ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി എക്‌സ്‌പോയുടെ ഭാഗമായി.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

തങ്ങളുടെ നിരയിലെ ബിഎസ് VI മോഡലുകളെയും, പുതുക്കിയ മോഡലുകളെയെല്ലാം കമ്പനി അവരതരിപ്പിച്ചു. എന്നാല്‍ സുസുക്കി പവലിയനിലെ പ്രധാന ആകര്‍ഷണം കറ്റാന എന്ന ബൈക്കായിരുന്നു. 1981 മുതല്‍ 2006 സുസുക്കി ആഗോള വിപണിയില്‍ വിറ്റിരുന്ന ഐതിഹാസിക ബൈക്കായിരുന്നു കറ്റാന.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

2018 -ല്‍ പുനര്‍ജന്മം നല്‍കിയ മോഡല്‍ ആണ് ഓട്ടോ എക്‌സ്‌പോയിലയുമെത്തിയത്. മുന്‍ തലമുറ കറ്റാനായുടെ ശേഷിപ്പുകള്‍ സമര്‍ത്ഥമായി ഇണക്കി ചേര്‍ത്ത ആധുനികനായ ബൈക്ക് ആണ് സുസുക്കി കറ്റാന.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

മേളയിലെ പങ്കെടുക്കുന്നവരുടെ അഭിപ്രായം കണക്കിലെടുത്ത ശേഷം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ബൈക്കിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇതിന് ഇപ്പോള്‍ കമ്പനിയുടെ ഭാഗത്തുനിന്നും തന്നെ ഒരു വ്യക്തത വന്നു എന്നുവേണം പറയാന്‍.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

2021 ബൈക്കിനെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കൊയിചിരോ ഹിറാവു പറഞ്ഞത്. ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

ആഗോള വിപണിയില്‍ ബൈക്കിനെ വില്‍ക്കുന്നുണ്ടെങ്കിലും യൂറോ 5 (ബിഎസ് VI) -ലേക്ക് ബൈക്കിന്റെ എഞ്ചിന്‍ നവീകരിച്ചിട്ടില്ല. എഞ്ചിന്‍ നവീകരിച്ചതിന് ശേഷം മാത്രമേ പുതിയ മോഡലിനെയാകും കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

ബിഎസ് VI -ലേക്കുള്ള നവീകരണത്തിന് സമയമെടുക്കുമെന്നും അതുകൊണ്ടാണ് 2021 എന്നത് ഒരു സമയമായി കണക്കാക്കിയിരിക്കുന്നതെന്നും കൊയിചിരോ പറഞ്ഞു. സുസുക്കി GSX-S1000F അടിസ്ഥാനമാക്കിയാണ് പുത്തന്‍ കറ്റാനയ്ക്ക് സുസുക്കി ജന്മം നല്‍കിയിരിക്കുന്നത്.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഷാര്‍പ്പായ ഫെയറിങ്, വലിപ്പമേറിയ പെട്രോള്‍ ടാങ്ക്, പാനലുകള്‍ കുറഞ്ഞ പിന്‍ ഭാഗം എന്നിവയാണ് ബൈക്കിന്റെ പ്രത്യേകതകള്‍. ജപ്പാനിലെ യുദ്ധവീരന്മാരയ സാമുറായികള്‍ ഉപയോഗിക്കുന്ന നീളം കൂടിയതും മൂര്‍ച്ചയേറിയതുമായ വാള്‍ ആണ് കറ്റാന. ഈ വാളിന്റെ ചിത്രം ഉള്‍ക്കൊള്ളിച്ച ലോഗോയും പുത്തന്‍ കാറ്റാനയില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

GSX-S1000F -ല്‍ നിന്നും കടമെടുത്ത 999 സിസി എന്‍ജിന്‍ തന്നെയാണ് കറ്റാനയുടെയും കരുത്ത്. 999 സിസി ഫോര്‍ സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ്, എന്‍ജിന്‍ 10,000 rom -ല്‍ 150 bhp കരുത്തും 9,500 rpm -ല്‍ 108 Nm torque ഉം സൃഷ്ടിക്കും.

കറ്റാന അവതരിപ്പിക്കുന്നതില്‍ വ്യക്തത വരുത്തി സുസുക്കി

മുന്‍വശത്ത് പൂര്‍ണ്ണമായും ക്രമീകരിക്കാവുന്ന KYB 43 mm അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കും പിന്നില്‍ ഒരു ലിങ്ക്-ടൈപ്പ് മോണോഷോക്ക് സജ്ജീകരണവുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്. സ്ലിപ്പര്‍ ക്ലച്ച്, ത്രീ ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവയും കറ്റാനയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രെബോ റേഡിയല്‍ കാലിപ്പറുകളാണ് ബ്രെക്കിങ് കൈകാര്യം ചെയ്യുന്നത്.

More from DriveSpark

Article Published On: Tuesday, February 18, 2020, 15:23 [IST]
English summary
Suzuki Katana to come to India after 2020. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X