ഇന്ത്യൻ നിർമ്മിത ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

സുസുക്കി മോട്ടോർസൈക്കിൾ കോർപ്പറേഷൻ മെയ്ഡ് ഇൻ ഇന്ത്യ സുസുക്കി ജിക്സർ 250, ജിക്സർ 250 SF മോട്ടോർസൈക്കിളുകൾ ജപ്പാനിൽ അവതരിപ്പിച്ചു. 2019 ലെ ടോക്കിയോ മോട്ടോർ ഷോയിലാണ് ബൈക്കുകൾ പ്രദർശിപ്പിച്ചത്.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

സുസുക്കി ജിക്സർ 250 ന്റെ വില 448,800 യെൻ ആണ് ഏകദേശം 3.07 ലക്ഷം രൂപയും, ജിക്സർ SF 250 ജപ്പാനിൽ 481,800 യെൻ ഏകദേശം 30 3.30 ലക്ഷം രൂപയുമാണ് വില.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

CBU യൂണിറ്റുകളായി ഇന്ത്യയിൽ നിന്ന് ബൈക്കുകൾ ഇറക്കുമതി ചെയ്യുകയും സുസുക്കിയുടെ ശൃംഖല വഴി നിർമ്മാതാക്കളുടെ ആഭ്യന്തര വിപണിയിൽ വിൽക്കുകയും ചെയ്യുന്നു. മോട്ടോർ സൈക്കിളുകൾ ജപ്പാനിലെ ആഭ്യന്തര എമിഷൻ ചട്ടങ്ങൾ പാലിക്കുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

ജപ്പാനിൽ എത്തിക്കുന്ന ഇന്ത്യൻ നിർമ്മിത സുസുക്കി ജിക്സർ SF 250, ജിക്സർ 250 എന്നിവ രാജ്യത്ത് വിൽക്കുന്ന മോഡലുകൾക്ക് സമാനമാണ്. ഡിസൈൻ‌ ശൈലിക്കും മാറ്റമൊന്നും കമ്പനി വരുത്തുന്നില്ല, കൂടാതെ എൽ‌ഇഡി ഹെഡ്‌ലാമ്പും ടൈലൈറ്റും, ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, സ്പ്ലിറ്റ് സീറ്റുകളും ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റും ബൈക്കിൽ തുടരുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

മൈക്ക് ഡൗൺ-ടെയിൽ അപ്പ് ഡിസൈൻ ശൈലി ഓരോ ഇടത്തും കാണപ്പെടുന്നു, അതേസമയം റൈഡിംഗ് പൊസിഷൻ ഒരു സ്പോർട്സ് ടൂററിന് സമാനമാണ്, അഗ്രസീവ് ഭാവമാണ്.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

9000 rpm -ൽ 25.6 bhp കരുത്തും 7300 rpm -ൽ 22 Nm torque ഉത്പാദിപ്പിക്കുന്ന 249 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് വരുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായിട്ടാണ് മോട്ടോർ ജോടിയാക്കിയിരിക്കുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

എഞ്ചിന്റെ ബിഎസ് VI പതിപ്പാണ്, വാഹനത്തിന്റെ വിശദാംശങ്ങൾ അടുത്തിടെ ഇന്ത്യയിൽ ചോർന്നിരുന്നു. ഇന്ത്യൻ വിപണിയിൽ പ്രത്യേകമായി വികസിപ്പിച്ചെടുത്ത ഫ്യുവൽ ഇഞ്ചക്ഷനും സുസുക്കി ഓയിൽ കൂളിംഗ് സിസ്റ്റവും (SOCS) മോട്ടോറിൽ വരുന്നു. വേൾഡ് മോട്ടോർസൈക്കിൾ ടെസ്റ്റ് സൈക്കിൾ (WMTC) മോഡിൽ ലിറ്ററിന് 37.7 കിലോമീറ്റർ മൈലേജ് ഇരു മോട്ടോർസൈക്കിളുകളും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

41 mm ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് ഏഴ് തരത്തിൽ ക്രമീകരിക്കാവുന്ന മോണോഷോക്കും സസ്പെൻഷൻ ഡ്യൂട്ടികൾ നിർവഹിക്കുന്നു. അതേസമയം ഇരുവശത്തും ഇരട്ട-ചാനൽ ABS ഓടു കൂടെ ഡിസ്ക് ബ്രേക്കുകൾ സ്റ്റാൻഡേർഡായി വരുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

മാറ്റ് പ്ലാറ്റിനം സിൽവർ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, മോട്ടോജിപി ട്രൈടൺ ബ്ലൂ മെറ്റാലിക് നിറങ്ങളിൽ സുസുക്കി ജിക്സർ SF 250 ലഭ്യമാണ്. അതേസമയം, മാറ്റ് ബ്ലാക്ക് മെറ്റാലിക്ക്, മാറ്റ് ബ്ലാക്ക് മെറ്റാലിക് ഷേഡുകളുള്ള ഡ്യുവൽ ടോൺ മാറ്റ് പ്ലാറ്റിനം സിൽവർ മെറ്റാലിക്കിലും ജപ്പാനിൽ സുസുക്കി ജിക്സർ 250 വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

ഇന്ത്യയിൽ 250 സിസി മോട്ടോർസൈക്കിളുകളുടെ ബിഎസ് VI പതിപ്പുകൾ അവതരിപ്പിക്കാൻ സുസുക്കി ഒരുങ്ങുന്നു. ബൈക്കിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി ഇതിനകം ആരംഭിച്ചു, അടുത്ത മാസം വാഹനം പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യൻ നിർമ്മിത് ജിക്സർ മോഡലുകൾ ജപ്പാനിൽ അവതരിപ്പിച്ച് സുസുക്കി

അതേസമയം, കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിൽ സുസുക്കി പ്ലാന്റിലെ ഉത്പാദനം നിർത്തിവച്ചിരിക്കുന്നു, ഇത് വരും ആഴ്ചകളിൽ എല്ലാ ഉൽപ്പന്നങ്ങളുടെയും വിതരണത്തെ ബാധിക്കുമെന്ന് കരുതുന്നു.

Most Read Articles
 

Malayalam
English summary
Suzuki launched Indian made Gixxer models in Japan. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X