കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവെച്ച് ട്രയംഫ്

കൊറോണ വൈറസ് പാൻഡെമിക് കാരണം ട്രയംഫ് മോട്ടോർസൈക്കിൾസ് തങ്ങളുടെ പുതിയ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം അനിശ്ചിതകാലത്തേക്ക് നീട്ടി. പരിഷ്കരിച്ച സ്ട്രീറ്റ് ട്രിപ്പിൾ RS 2020 മാർച്ച് 25 ന് അവതരിപ്പിക്കേണ്ടതായിരുന്നു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

ആൾക്കൂട്ടവും ചടങ്ങുകളും ഒഴിവാക്കാൻ ട്രയംഫ് ഇന്ത്യ ബൈക്ക് ഡിജിറ്റലായി, ട്വിറ്ററിൽ മാത്രം അവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

കൊറോണ വൈറസ് പാൻഡെമിക് ഇന്ത്യയിൽ കൂടുതൽ വഷളാകുമെന്ന ആശങ്കയും ഒന്നിലധികം നഗരങ്ങൾ ലോക്ക്ഡൗണിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ട്രയംഫ് മോട്ടോർസൈക്കിളിന്റെ അവതരണം അനിശ്ചിതമായി നീട്ടിവെക്കാൻ തീരുമാനിച്ചത്.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

അഭൂതപൂർവമായ കൊറോണ വൈറസ് (COVID-19) പൊട്ടിപ്പുറപ്പെട്ടതിനാൽ, പുതിയ സ്ട്രീറ്റ് ട്രിപ്പിളിന്റെ ആസൂത്രിത ഡിജിറ്റൽ ലോഞ്ചും തങ്ങൾ മാറ്റിവയ്ക്കുന്നു എന്നും, പുതിയ അവതരണ തീയതി മാർച്ച് 31 ന് ശേഷം പ്രഖ്യാപിക്കും. അതുവരെ വീട്ടിൽ തുടരുക, സുരക്ഷിതമായിരിക്കുക എന്ന് ട്രയംഫ് അധികൃതർ ഒരു പ്രസ്താവനയിൽ അറിയിച്ചു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

പുതിയ 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS ഏറ്റവും പുതിയ യൂറോ V, ഭാരത് സ്റ്റേജ് VI (ബി‌എസ് VI) എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു എഞ്ചിൻ ഉപയോഗിച്ച് പരിഷ്കരിച്ചിരിക്കുന്നു, മാത്രമല്ല മിഡ് റേഞ്ച് പ്രകടനവും മെച്ചപ്പെടുത്തിയിരിക്കുന്നു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

മിഡ് റേഞ്ചിൽ വിശാലമായ പവർ ബാൻഡും വാഹനത്തിന് ലഭിക്കുന്നു. 9 ശതമാനം കൂടുതൽ torque, 6,000 മുതൽ 8,000 rpm -ൽ 9 ശതമാനം അധിക പവറും ലഭിക്കുന്നു. 11,750 rpm -ൽ 121 bhp കരുത്തും 9,350 rpm -ൽ 79 Nm torque ഉം എഞ്ചിൻ പുറപ്പെടുവിക്കുന്നു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

ട്രിംഫിന്റെ മോട്ടോ 2 ടീമിന്റെ അതേ എഞ്ചിനീയറിംഗ് ടീമാണ് എഞ്ചിൻ ട്യൂൺ ചെയ്തിരിക്കുന്നത്, വാഹനത്തിൽ ഒരു പുതിയ എക്‌സ്‌ഹോസ്റ്റ് ക്യാം, പുതിയ ഇൻടേക്ക് ഡക്റ്റ്, ഭാരം കുറഞ്ഞ ക്രാങ്ക്, ക്ലച്ച് എന്നിവ ഉൾപ്പെടുന്നു, കൂടാതെ 7 ശതമാനം കുറവ് റോളിംഗ് ഇനേർഷ്യയുമാണുള്ളത്.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

കാഴ്ച്ചയിൽ, 2020 ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിൾ RS മുൻ മോഡലിന്റെ അതേ അളവുകൾ, സിലൗറ്റ്, ചേസിസ് എന്നിവ നിലനിർത്തുന്നു. അഗ്രസീവും, പുരികം പോലുള്ള എൽ‌ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളുമുള്ള പുതിയ എൽ‌ഇഡി ഹെഡ്‌ലൈറ്റ് ഉൾപ്പെടെയുള്ള സൂക്ഷ്മമായ മാറ്റങ്ങൾ‌ മോട്ടോർസൈക്കിളിന്റെ ആകർഷണത കൂടുതൽ വർദ്ധിപ്പിക്കുന്നു.

കോവിഡ് -19; സ്ട്രീറ്റ് ട്രിപ്പിൾ RS -ന്റെ അവതരണം നീട്ടിവച്ച് ട്രയംഫ്

TFT ഇൻസ്ട്രുമെന്റ് കൺസോളിൽ ഒരു പുതിയ ഡിസൈനാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ബോഡി പാനലുകൾ, ഫ്ലൈസ്‌ക്രീൻ, സൈഡ് പാനലുകൾ, സീറ്റ് കൗൾ, ബെല്ലി പാൻ എന്നിവയെല്ലാം കമ്പനി പരിഷ്കരിച്ചിരിക്കുന്നു.

Most Read Articles

Malayalam
English summary
Triump Street Tripple RS Launc Postponed due to Covid 19. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X