സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ അരങ്ങേറ്റത്തിന് തീയതി വെളിപ്പെടുത്തി ട്രയംഫ്
ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ് കുടുംബത്തില്‍ നിന്നും നിരത്തിലെത്താനൊരുങ്ങുന്ന മോഡലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R. ഉടന്‍ തന്നെ മോഡല്‍ നിരത്തിലെത്തിക്കുമെന്ന് ബ്രാന്‍ഡ് വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ബൈക്കിന്റെ അവതരണം സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് ട്രയംഫ്. 2020 ഓഗസ്റ്റ് 11 -ന് ബൈക്ക് ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയായിരുന്നു പ്രഖ്യാപനം.

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ടൈഗര്‍ 900 -യെ ട്രയംഫ് ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്നത്. ബൈക്കിന്റെ ഡെലിവറിയും കമ്പനി ആരംഭിച്ചിട്ടുണ്ട്. നേരത്തെ തന്നെ ബൈക്കിനെ വിപണിയില്‍ എത്തിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യമാണ് വൈകാന്‍ കാരണമായത്.
MOST READ: അഡ്വഞ്ചർ മോട്ടോർസൈക്കിൾ ശ്രേണിയിലെ താരം, ബിഎസ്-VI ഹിമാലയന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ആക്രമണാത്മക ശൈലിയിലുള്ള ഇരട്ട-പോഡ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്യുവല്‍ ടാങ്ക്, സ്ലൈക്കര്‍ ടെയില്‍ സെക്ഷന്‍ എന്നിവ 2020 സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സവിശേഷതകളാകും.

തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകള്‍ വഴി ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ വില്‍പ്പനയിലില്ലാത്ത സ്ട്രീറ്റ് ട്രിപ്പിള്‍ S അടുത്തിടെ വിപണിയില്‍ എത്തിയ RS -നും ഇടയിലാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ സ്ഥാനം.
MOST READ: ടാറ്റയ്ക്ക് വീണ്ടും പ്രതീക്ഷ നൽകി ഹാരിയർ, ജൂലൈയിലെ വിൽപ്പനയിൽ വർധനവ്

RS മോഡലിലെ 765 സിസി എഞ്ചിന്‍ തന്നെയാണ് പുത്തന്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R മോഡലിലും ഇടംപിടിക്കുക. ഈ എഞ്ചിന്‍ 12,000 rpm -ല്‍ 116 bhp കരുത്തും 9,400 rpm-ല്‍ 77 Nm torque ഉം ഉത്പാദിപ്പിക്കും.

RS മോഡലിലെ എഞ്ചിന്‍ ആണെങ്കിലും ട്യൂണിങില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത് കാണാം. RS മോഡലില്‍ ഇതേ എഞ്ചിന്‍ 11,750 rpm -ല്‍ 121 bhp പവറും 9,350 rpm -ല്‍ 79 Nm torque ഉം സൃഷ്ടിക്കും.
MOST READ: സാത്തി ഇലക്ട്രിക് മോപ്പെഡ് അവതരിപ്പിച്ച് ടെക്കോ; വില 57,697 രൂപ

രണ്ട് വകഭേദങ്ങളില്‍ ബൈക്ക് വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കും. ടിഎഫ്ടി ഡാഷ്ബോര്‍ഡ് പോലുള്ള RS -ലെ ചില ഫീച്ചറുകള്‍ ഒഴിവാക്കിയാണ് സ്ട്രീറ്റ് ട്രിപ്പിള്‍ R -ന്റെ വരവ്. അത് കൊണ്ട് തന്നെ വിലയും കുറയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ട്രീറ്റ് ട്രിപ്പിള്‍ R -ന് ഏകദേശം 8 ലക്ഷം രൂപ വരെ എക്സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ബിഎംഡബ്ല്യു F 900 R, യമഹ MT-09, കവസാക്കി Z900, കെടിഎം 790 ഡ്യൂക്ക്, ഡ്യുക്കാട്ടി മോണ്‍സ്റ്റര്‍ 821 എന്നിവരാണ് വിപണിയില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R-ന്റെ എതിരാളികള്‍.


Click it and Unblock the Notifications








