ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

അപ്പാച്ചെ RR310 -യുടെ ബിഎസ് VI പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. 2.40 ലക്ഷം രൂപയാണ് പുതുയ പതിപ്പിന്റെ പ്രാരംഭ വില.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

ജൂപ്പിറ്റര്‍, അപ്പാച്ചെ RTR 200, അപ്പാച്ചെ RTR 160 എന്നിവയ്ക്ക് ശേഷം ബിഎസ് VI എഞ്ചിന്‍ ലഭിക്കുന്ന കമ്പനി നിരയിലെ നാലാമത്തെ വാഹനമാണിത്. രൂപത്തിലും കരുത്തിലും വമ്പനായെത്തുന്ന അപ്പാച്ചെയ്ക്ക് കെടിഎം ഡ്യൂക്ക് RC 390, കാവസാക്കി നിഞ്ച 300, യമഹ R3, ബെനെലി 302R എന്നിവരാണ് പ്രധാന എതിരാളികള്‍.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

പുതിയ ഫീച്ചറുകള്‍ക്ക് ഒപ്പം ഡ്യുവല്‍ടോണ്‍ നിറവും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. റേസിങ് റെഡ്, ടൈറ്റാനിയം ബ്ലാക്ക് എന്നീ നിറങ്ങള്‍ക്ക് ഒപ്പം ചുവന്ന നിറത്തിലുള്ള ആക്‌സന്റുകളും പുതിയ മോഡലില്‍ ഇടംപിടിച്ചിട്ടുണ്ട്. പുതിയ RR310 ബിഎസ് VI മോഡലില്‍ നിരവധി പുതിയ സവിശേഷതകളും ഫീച്ചറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

സ്മാര്‍ട്ട് കണക്ടിവിറ്റി സാങ്കേതികവിദ്യയുള്ള പുതിയ 5.0 ഇഞ്ച് TFT കളര്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ പുതിയ മോഡലിന്റെ സവിശേഷതയാണ്. ഇത് റൈഡറിന് സ്പീഡ്, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രിപ്പ് മീറ്റര്‍, ഓഡോമീറ്റര്‍, ABS സ്റ്റാറ്റസ് തുടങ്ങി വിവിധ വിവരങ്ങള്‍ നല്‍കും.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

റെയിന്‍, അര്‍ബന്‍, സ്പോര്‍ട്ട്, ട്രാക്ക് എന്നീ നാല് റൈഡിങ് മോഡുകളും പുതിയ ബൈക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. പഴയ പതിപ്പില്‍ നിന്നും വ്യത്യസ്തമായി RT-സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ട്വിന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, RT-ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം തുടങ്ങിയ ബിഎസ് VI പതിപ്പിന്റെ സവിശേഷതകളാണ്.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

ത്രോട്ടില്‍-ബൈ-വയര്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഗ്ലൈഡ് ത്രൂ ടെക്‌നോളജി പ്ലസ് (GTT), ഇന്‍സ്ട്രുമെന്റ് കണ്‍സോളിലെ ഡേ/ നൈറ്റ് മോഡുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി തുടങ്ങിയവയാണ് ബൈക്കിലെ മറ്റ് പുതിയ ഫീച്ചറുകള്‍.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

ബിഎസ് VI നിലവാരത്തിലുള്ള 312 സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 33 bhp കരുത്തും, 28 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

പുതിയ ബിഎസ് VI പതിപ്പിനായുള്ള ബുക്ക് ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഫെബ്രുവരി മാസത്തോടെ ബൈക്ക് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും അവതരണവേളയില്‍ ടിവിഎസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ നവംബറില്‍ തന്നെ അപാച്ചെ RTR 160 4V, RTR 200 4V മോഡലുകളുടെ ബിഎസ് VI പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ച്ച് 31 -ന് മുന്‍പ് തന്നെ തങ്ങളുടെ നിരയിലെ ഇരുചക്ര വാഹനങ്ങള്‍ എല്ലാം ബിഎസ് VI എഞ്ചിനോടെ നിരത്തിലെത്തുമെന്ന് കമ്പനി ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെ.എന്‍ രാധാകൃഷ്ണന്‍ നേരത്തെ അറിയിച്ചിരുന്നു.

ബിഎസ് VI അപ്പാച്ചെ RR310 അവതരിപ്പിച്ച് ടിവിഎസ്; വില 2.40 ലക്ഷം രൂപ

ഇതിനോടകം തന്നെ സ്‌കൂട്ടറുകളുടെയും, ബൈക്കുകളുടെയും ബിഎസ് VI നിര കമ്പനി വിപുലീകരിച്ചു തുടങ്ങിയിട്ടുണ്ട്.

More from DriveSpark

Article Published On: Friday, January 31, 2020, 11:34 [IST]
English summary
2020 TVS Apache RR310 BS6 Launched In India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X