പരീക്ഷണ ഓട്ടത്തിനിടെ ക്യാമറയില്‍ കുടുങ്ങി ടിവിഎസ് ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്, ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ചുവടുറപ്പിക്കുകയാണ്. മറ്റ് നിര്‍മ്മാതാക്കളെല്ലാം ഇലക്ട്രിക്ക് മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ചു തുടങ്ങി.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ അധികം വൈകാതെ ആദ്യ ഇലക്ട്രിക്ക് മോഡല്‍ അവതരിപ്പിക്കുമെന്ന് കമ്പനി സൂചന നല്‍കിയിരിക്കുന്നത്. പരീക്ഷണ ഓട്ടം നടത്തുന്ന ടിവിഎസ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇലക്ട്രിക്ക് വെഹിക്കിള്‍ വെബ് എന്ന ഓണ്‍ലൈന്‍ സൈറ്റാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

പൂര്‍ണമായും മൂടിപൊതിഞ്ഞാണ് സ്‌കൂട്ടറിന്റെ പരീക്ഷണ ഓട്ടം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക്ക് മോട്ടറുകളുടെ ശബ്ദം കേള്‍ക്കാന്‍ കഴിയുമെന്നും ഇതോടെയാണ് ഇതൊരു ഇലക്ട്രിക്ക് വാഹനമാണെന്ന് വ്യക്തമായത്.
2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ അടിസ്ഥാനത്തിലുള്ള മോഡലായിരിക്കും കമ്പനിയുടെ ആദ്യ ഇലക്ട്രിക്ക് സ്കൂട്ടറെന്നാണ് സൂചന. അതേസമയം ഇതിനെക്കുറിച്ച് കമ്പനി ഔദ്യോഗികമായി ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല.

ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ക്രിയോണ്‍ ഒരു പെര്‍ഫോമെന്‍സ് സ്‌കൂട്ടറായിരുന്നു. പ്രൊഡക്ഷന്‍ വകഭേദത്തിലേക്ക് മാറുമ്പോഴും ഈ മുഖച്ഛായ തന്നെ നിലനിര്‍ത്തിയേക്കും. ഇന്റലാണ് ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി സൗകര്യങ്ങള്‍ വികസിപ്പിച്ചിരിക്കുന്നത്.

സ്‌കൂട്ടര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഒറ്റചാര്‍ജ്ജില്‍ 75-80 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാനും കഴിയും. ഒരു മണിക്കൂര്‍ കൊണ്ടു ഏകദേശം 80 ശതമാനത്തോളം ബാറ്ററി ചാര്‍ജ്ജ് ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

12 kw ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയം അയണ്‍ ബാറ്ററികളിലാണ് ടിവിഎസ് ക്രിയോണിന്റെ ഒരുക്കം. സാധാരണ വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് കാണുന്ന രൂപമല്ല ക്രിയോണിന് കമ്പനി നല്‍കിയിരിക്കുന്നത്.

അധികം കണ്ടു പരിചയമില്ലാത്ത വേറിട്ട രൂപഭാവമാണ് ക്രിയോണിന്. കരുത്തും സൗന്ദര്യവും ഒരുപോലെ ചേര്‍ത്താണ് ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ നിര്‍മ്മാണം. നടുവിലൂടെയുള്ള സില്‍വര്‍ തീം ഫ്രെയിം ആരുടെയും കണ്ണില്‍ പതിയും. കടും ചുവപ്പിലുള്ള നാല് ഫ്ളോട്ടിംഗ് പാനലുകള്‍ കൊണ്ടാണ് ക്രിയോണിന്റെ മുഖരൂപം.

താഴ്ന്ന പാനലുകളില്‍ സ്‌കൂട്ടറിന്റെ പേരുണ്ട്. സ്‌പോര്‍ട്‌സ് ബൈക്കുകളെ ഓര്‍മ്മപ്പെടുത്തും വിധമാണ് പിന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ചെറിയ സീറ്റും നീളം കുറഞ്ഞ വാല്‍ഭാഗവും ക്രിയോണിന്റെ സവിശേഷതയാണ്. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി വാഹനത്തെ ബന്ധിപ്പിക്കാം.

ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിങ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് തുടങ്ങി ഫീച്ചറുകളും ഈ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ സ്ഥാനം പിടിച്ചേക്കും.

ഇരു വശങ്ങളിലും ഡിസ്‌ക്ക് ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷയും വാഹനത്തിലുണ്ടാകും. നൂറു കിലോമീറ്റര്‍ വേഗതയെത്താന്‍ വെറും 5.1 സെക്കന്‍ഡുകള്‍ മതിയെന്നും കമ്പനി അവകാശപ്പെടുന്നു.


Click it and Unblock the Notifications








