ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

വിപണിയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിഎസ് VI ജുപിറ്റര്‍ മോഡലുകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്. 61,449 രൂപയാണ് സ്‌കൂട്ടറിന്റെ എക്‌സ്‌ഷോറും വില.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

സ്റ്റാന്‍ഡേര്‍ഡ്, ZX, ക്ലാസിക്ക് എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ സ്‌കൂട്ടര്‍ വിപണിയില്‍ എത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. തുടക്ക പതിപ്പായ സ്റ്റാന്‍ഡേര്‍ഡിന് 61,449 രൂപയും, ZX ന് 63,449 രൂപയും, ഉയര്‍ന്ന പതിപ്പായ ക്ലാസിക്കിന് 67,911 രൂപയുമാണ് വില.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

സ്‌കൂട്ടറുകള്‍ക്കായുള്ള ബുക്കിങ് ആരംഭിച്ചതായും കമ്പനി അറിയിച്ചു. അടുത്ത ആഴ്ചയോടെ പുതിയ പതിപ്പ് ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫ്യുവല്‍ ഇഞ്ചക്ട് സംവിധാനമുള്ള 109 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

ഈ എഞ്ചിന്‍ 7.3 bhp കരുത്തും 8.4 Nm torque ഉം ഉത്പാദിപ്പിക്കും. പുതിയ പതിപ്പിന്റെ കരുത്ത് കുറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ടോര്‍ഖില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 7.8 bhp ആയിരുന്നു ബിഎസ് IV എഞ്ചിന്റെ കരുത്ത്.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

സീറ്റിനടിയിലെ സ്‌റ്റോറേജ് സ്‌പെയ്‌സ് വര്‍ധിപ്പിച്ചാണ് പുതിയ പതിപ്പ് എത്തുന്നത്. നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന 17 ലിറ്ററില്‍ നിന്നും 21 ലിറ്ററായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഫ്യൂവല്‍ ടാങ്കിലും കമ്പനി മാറ്റം കൊണ്ടുവന്നിട്ടുണ്ട്.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

6 ലിറ്ററിന്റെ വലിയ ഫ്യുവല്‍ ടാങ്കാണ് ബിഎസ് VI പതിപ്പില്‍. അതേസമയം നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 5 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

വിപണിയില്‍ ഉള്ള മോഡലുമായി താരതമ്യം ചെയ്താല്‍ ഭാരത്തിലും പുതിയ പതിപ്പിന് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെക്കാള്‍ 15 ശതമാനം കാര്യക്ഷമമാണ് പുതിയ പതിപ്പെന്നാണ് കമ്പനിയുടെ അവകാശവാദം.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

സണ്‍ലിറ്റ് ഐവറി, ആറ്റംബ്രൗണ്‍, എന്നിവയ്ക്കൊപ്പം ടിവിഎസ് ഇന്‍ഡി ബ്ലൂ എന്ന പുതിയ കളര്‍ ഓപ്ഷനുകള്‍ക്ക് ഒപ്പം തന്നെ സ്‌കൂട്ടര്‍ വിപണിയില്‍ എത്തും. ഫ്രണ്ട് പാനല്‍ യുഎസ്ബി ചാര്‍ജര്‍, മൊബൈല്‍ ക്യൂബി സ്‌പേസ്, ടിന്‍ഡ് വൈസര്‍ തുടങ്ങിയ സവിശേഷതകള്‍ സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI ജുപിറ്ററിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ടിവിഎസ്

ടിവിഎസ് നിരയില്‍ നിന്നും എക്കാലത്തെയും മികച്ച വില്‍പ്പന നേടിയ ജുപ്പിറ്റര്‍ സ്‌കൂട്ടറിനെ 2013-ലാണ് ആദ്യമായി വിപണിയില്‍ എത്തിക്കുന്നത്. പിന്നീട് 30 മാസത്തിനുള്ളില്‍ പത്ത് ലക്ഷം യൂണിറ്റെന്ന വില്‍പ്പന നാഴികക്കല്ല് പിന്നിടുന്ന സ്‌കൂട്ടറെന്ന ഖ്യാതിയും ജുപ്പിറ്റര്‍ സ്വന്തമാക്കി.

More from DriveSpark

Article Published On: Tuesday, March 17, 2020, 17:37 [IST]
English summary
TVS Jupiter BS6 Models Specifications Revealed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X