ബിഎസ് VI റേഡിയോണിന് നേരിയ വില വര്‍ധനവുമായി ടിവിഎസ്
110 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ റേഡിയോണിന്റെ വില പുതുക്കി ടിവിഎസ്. 200 രൂപയുടെ വര്‍ധനവാണ് ബൈക്കില്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2020 ജൂണില്‍ 750 രൂപയുടെ വിലവര്‍ധനവ് ലഭിച്ചുവെന്നത് ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വില വര്‍ധനവോടെ ബൈക്കിന്റെ പ്രാരംഭ പതിപ്പിന് 59,942 രൂപ ഉപഭോക്താക്കള്‍ മുടക്കണം. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 65,942 രൂപയാണ് എക്‌സ്‌ഷോറൂം വില. ഏപ്രില്‍ മാസത്തിലാണ് ബിഎസ് VI -ലേക്ക് നവീകരിച്ച റേഡിയോണ്‍ മോഡലിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിക്കുന്നത്.

നിലവില്‍ മൂന്ന് വകഭേദങ്ങളിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. എന്നാല്‍ വില വര്‍ധനവിന്റെ പിന്നിലെ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 109.7 സിസി എയര്‍കൂള്‍ഡ് എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
MOST READ: ഇലക്ട്രിക് ബൈക്കുമായി ജാവ; വൈറലായി ചിത്രങ്ങള്‍

ഈ എഞ്ചിന്‍ 8.08 bhp കരുത്തും 8.7 Nm torque ഉം ഉത്പാദിപ്പിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനം ഉള്ളതുകൊണ്ട് പഴയ പതിപ്പിനെക്കാള്‍ 15 ശതമാനത്തിന്റെ അധിക ഇന്ധനക്ഷമതയും പുതിയ പതിപ്പില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്.

എഞ്ചിന്‍ നവീകരിച്ചതിനൊപ്പം ബൈക്കിന്റെ ഭാരം 4 കിലോയോളം വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച ഡിസൈനിങ് ശൈലിയാണ് റഡിയോണില്‍ നല്‍കിയിരിക്കുന്നത്. ഗ്രാഫിക് ഡിസൈനിനൊപ്പം സാധാരണ ബൈക്കുകളില്‍ നല്‍കിയിരിക്കുന്നതിന് സമാനമായി മള്‍ട്ടി കളര്‍ ഫിനീഷിങും ബൈക്കിന്റെ സവിശേഷതയാണ്.
MOST READ: ബെന്റേഗ ഫെയ്‌സ്‌ലിഫ്റ്റിനായി പുത്തൻ ആക്‌സസറി പാക്കേജുമായി ബെന്റ്‌ലി

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും എന്‍ടോര്‍ഖില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവും ബൈക്കിന്റെ പ്രത്യേകതയാണ്.

സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്‌ലാമ്പില്‍ നല്‍കിയിരിക്കുന്ന ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് വാഹനത്തിലെ മറ്റ് സവിശേഷതകള്‍.
MOST READ: മറ നീക്കി കിയ സോനെറ്റ്, ശ്രദ്ധ നേടി കോംപാക്‌ട് എസ്‌യുവിയുടെ ആഗോള അരങ്ങേറ്റം

വെള്ള, കറുപ്പ്, ബീജ്, പര്‍പ്പിള്‍, ചുവപ്പ്, ഗ്രോ നിറങ്ങള്‍ ഉള്‍പ്പെടെ ആറ് കളര്‍ ഓപ്ഷനുകളില്‍ സ്റ്റാന്‍ഡേര്‍ഡ് റേഡിയോണ്‍ ബിഎസ് VI ലഭ്യമാണ്. അതേസമയം, കറുപ്പ്, ബ്രൗണ്‍ നിറങ്ങളിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പ് വിപണിയില്‍ എത്തുന്നത്.

ഹീറോ സ്‌പ്ലെന്‍ഡര്‍ ഐസ്മാര്‍ട്ട് 110, ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് എന്നിവയ്ക്കെതിരെയാണ് ടിവിഎസ് റേഡിയോണ്‍ മത്സരിക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ ബൈക്കില്‍ കമ്പനി വരുത്തിയിട്ടില്ല.
MOST READ: സര്‍വീസ് ഓണ്‍ വാട്‌സ്ആപ്പ് ഹിറ്റെന്ന് ഹ്യുണ്ടായി; നാളിതുവരെ 12 ലക്ഷം പ്രതികരണങ്ങള്‍

മുന്‍വശത്ത് ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളും പിന്നില്‍ അഞ്ച്-ഘട്ട ക്രമീകരിക്കാവുന്ന കോയിലുകളാണ് സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ ചെയ്യുന്നത്. 180 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 10 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.


Click it and Unblock the Notifications








