ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

ടിവിഎസ് നിരയിലെ ഐക്കണിക് സ്‌കൂട്ടാണ്, സ്‌കൂട്ടി പെപ് പ്ലസ്. വിപണിയില്‍ എത്തിയിട്ട് ഏകദേശം 25 വര്‍ഷം പിന്നിട്ടു. സ്‌കൂട്ടി പെപ് പ്ലസിന്റെ ബിഎസ് VI പതിപ്പിനെ ഇപ്പോള്‍ കമ്പനി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

50,757 രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില. പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6,700 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. തങ്ങളുടെ മോഡലുകളുടെ നവീകരിച്ച് പതിപ്പുകളെ ഏറെക്കുറെ വിപണിയില്‍ എത്തിക്കാനായെന്നും കമ്പനി അറിയിച്ചു.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണ് പുതിയ നടപടി. എഞ്ചിന്‍ നവീകരണത്തിനൊപ്പം സ്‌കൂട്ടറില്‍ കുറച്ച് മാറ്റങ്ങള്‍ കൂടി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

പുത്തന്‍ കളറുകളിലാകും പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ഇതോടെ സ്‌കൂട്ടര്‍ ഇപ്പോള്‍ ഏഴ് നിറങ്ങളില്‍ ലഭ്യമാണ്. 90 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

ഈ എഞ്ചിന്‍ 6,500 rpm -ല്‍ 5 bhp കരുത്തും 4,000 rpm -ല്‍ 5.8 Nm torque ഉം ഉത്പാദിപ്പിക്കും. 95 കിലോഗ്രാം മാത്രമാണ് സ്‌കൂട്ടി പെപ് പ്ലസിന്റെ. ഇരുവശങ്ങളിലും ഡ്രം ബ്രേക്കാണ് നല്‍കിയിരിക്കുന്നത്. സുരക്ഷയ്ക്കായി സിംക്രോണൈസ്ഡ് ബ്രേക്കിങ് സംവിധാനം പുതിയ സ്‌കൂട്ടിയിലുണ്ട്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

1,230 mm ആണ് വീല്‍ബേസ്. 5 ലിറ്റര്‍ ആണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. മൊബൈല്‍ ചാര്‍ജര്‍ സോക്കറ്റ്, സൈഡ് സ്റ്റാന്‍ഡ് അലാറം, സീറ്റിനടിയിലെ സ്റ്റോറേജ് ഹുക്ക്‌സ്, ഓപ്പണ്‍ ഗ്ലൗ ബോക്‌സ്, ഈസി സ്റ്റാന്റ് ടെക്‌നോളജി തുടങ്ങിയ സ്മാര്‍ട്ട് ഫീച്ചേഴ്‌സും സ്‌കൂട്ടറില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

പുതിയ കളര്‍ ഓപഷനുകള്‍ നല്‍കി എന്നതൊഴിച്ചാല്‍ ഡിസൈനിലോ, മെക്കാനിക്കല്‍ ഫീച്ചേഴ്സിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ 45 ലക്ഷത്തിലേറെ സ്‌കൂട്ടി മോഡലുകള്‍ ടിവിഎസ് വിറ്റഴിച്ചിട്ടുണ്ട്.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

പ്രധാനമായും വനിതകളെ ലക്ഷ്യമിട്ടായിരുന്നു സ്‌കൂട്ടിയുടെ വിപണനം. സ്‌കൂട്ടി പെപ്പ് പ്ലസ്, സ്‌കൂട്ടി സെസ്റ്റ് 110 എന്നീ രണ്ട് മോഡലുകളാണ് നിലവില്‍ ടിവിഎസിനുള്ളത്. അടുത്തിടെ മാറ്റ് എഡിഷന്‍ എന്നൊരു പതിപ്പിനെ കൂടി കമ്പനി നിരത്തുകളില്‍ എത്തിച്ചിരുന്നു.

ബിഎസ് VI കരുത്തിൽ ടിവിഎസ് സ്‌കൂട്ടി പെപ് പ്ലസ്; വില 50,757 രൂപ

കഴിഞ്ഞ ദിവസം XL 100 -ന്റെ ബിഎസ് VI പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 43,889 രൂപയാണ് സ്‌കൂട്ടറിന്റെ എക്സ്ഷോറും വില. മൂന്ന് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്.

More from DriveSpark

Article Published On: Thursday, April 2, 2020, 16:30 [IST]
English summary
TVS Scooty Pep Plus BS6 launched at Rs 50,757. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X