വില്‍പ്പന ഇടിഞ്ഞു; ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യമൊരുക്കി ടിവിഎസ്
2020 മെയ് മാസത്തില്‍ 56,218 യൂണിറ്റുകളുടെ വില്‍പ്പനയുമായി ടിവിഎസ്. പോയ വര്‍ഷം ഇതേ മാസം 2.36 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നിരുന്നത്.

76 ശതമാനം വില്‍പ്പന ഇടിഞ്ഞുവെന്നും കമ്പനി പുറത്തിറക്കിയ പ്രസ്തവനയില്‍ പറയുന്നു. ഇതില്‍ ആഭ്യന്തര വില്‍പ്പന 41,067 യൂണിറ്റാണ്. 2,688 യൂണിറ്റ് ത്രീ വീലര്‍ വാഹനങ്ങളുടെ വില്‍പ്പനയും കമ്പനിക്ക് ലഭിച്ചു.

മെയ് 6 മുതലാണ് കമ്പനി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചിരിക്കുന്നത്. കര്‍ശനമായ സുരക്ഷ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.
MOST READ: ചൈനയിൽ ഷോറൂം ശൃംഖല വിപുലീകരിക്കാനൊരുങ്ങി പോൾസ്റ്റാർ

തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ മാത്രമാണ് കമ്പനി ഡീലര്‍ഷിപ്പുകളും പ്ലാന്റുകളും തുറന്നിരിക്കുന്നത്. പരിമിതമായ ജീവനക്കാരെ ഉള്‍പ്പെടുത്തികൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഡീലര്‍ഷിപ്പുകളില്‍ എത്തുന്ന ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഓണ്‍ലൈന്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു. വാഹനം ബുക്ക് ചെയ്യുന്നതിനും, ടെസ്റ്റ് റൈഡ് നടത്തുന്നതിനും എല്ലാം സൗകര്യം ഓണ്‍ലൈന്‍ വഴി ഒരുക്കിയിട്ടുണ്ട്.
MOST READ: ഇന്ധനം വീട്ടുപടിക്കല്‍; ഹോം ഡെലിവറിക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ജീവനക്കാരുടെ ശമ്പളം ആറ് മാസത്തേക്ക് വെട്ടിക്കുറയ്ക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധി മറികടക്കുന്നതിനാണ് ഇത്തരം ഒരു തീരുമാനം എന്നും കമ്പനി വ്യക്തമാക്കി.

ഉത്പാദനത്തിലും, വില്‍പ്പനയിലും ഗണ്യമായ ഇടിവാണ് ഈ രണ്ടുമാസം കാലം ഉണ്ടായിരിക്കുന്നത്. ഈ പ്രതിസന്ധി മൂലമാണ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 2020 മെയ് മുതല്‍ 2020 ഒക്ടോബര്‍ വരെയുള്ള കാലയളവിലെ ശമ്പളമാകും കുറയ്ക്കുക.
MOST READ: ഹ്യുണ്ടായിയുടെ പ്രതീക്ഷ കാത്ത് ക്രെറ്റ; മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന

വിവിധ തലങ്ങളില്‍ താല്‍ക്കാലികമായി ശമ്പളം കുറയ്ക്കും. ജൂനിയര്‍ എക്സിക്യൂട്ടീവ് തലത്തില്‍ 5 ശതമാനവും സീനിയര്‍ മാനേജ്‌മെന്റ് തലത്തില്‍ 15 ശതമാനം മുതല്‍ 20 ശതമാനം വരെ ശമ്പളം കുറയ്ക്കുക.

2020 മാര്‍ച്ച് മുതല്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മുഴുവന്‍ വാഹന വ്യവസായത്തെയും ബാധിച്ചു. പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 51 ശതമാനവും വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 88 ശതമാനവും കുറഞ്ഞു.
MOST READ: ടാറ്റയ്ക്കും ആശ്വാസം, കഴിഞ്ഞ മാസം വിറ്റത് 18,000 യൂണിറ്റുകൾ

ത്രീ വീലറുകളുടെ വില്‍പ്പനയില്‍ 58 ശതമാനവും ഇരുചക്ര വാഹന വിഭാഗങ്ങളില്‍ 40 ശതമാനവും ഇടിവുണ്ടായി. 2, 3 വീലര്‍ വിഭാഗങ്ങളിലെ ടിവിഎസ് മോട്ടോര്‍ ആഭ്യന്തര വില്‍പ്പന മാര്‍ച്ചില്‍ 60 ശതമാനത്തിലധികം തകര്‍ന്നതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) വെളിപ്പെടുത്തി.

പല മേഖലകളും നികുതി കുറച്ചു, ജോലി വെട്ടികുറച്ചു, മറ്റ് ചിലവ് ചുരുക്കല്‍ പ്രക്രീയകള്‍ എന്നിവ നടപ്പാക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍ ജീവനക്കാര്‍ തന്നെ മുന്നോട്ട് വന്ന് ഏതാനും മാസത്തേക്ക് ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചു.

മറ്റ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോയും ശമ്പളം വെട്ടിക്കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നുവെങ്കിലും, കമ്പനി പിന്നീട് ഈ തീരുമാനം മാറ്റി. ഈ ഘട്ടത്തില്‍ ശമ്പളം കുറയ്ക്കുന്നതിനുള്ള പദ്ധതികളൊന്നുമില്ലെന്ന് പിന്നീട് കമ്പനി വ്യക്തമാക്കി.


Click it and Unblock the Notifications








