കരുത്തും മൈലേജും വര്‍ധിപ്പിച്ചു; ബിഎസ് VI സ്‌പോര്‍ട്ടിനെ അവതരിപ്പിച്ച് ടിവിഎസ്
ശ്രേണിയിലെ എന്‍ട്രി ലെവല്‍ മോഡലായ സ്‌പോര്‍ട്ടിനെ നവീകരിച്ച് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ്. കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ നിരയില്‍ നിന്നും സ്‌കൂട്ടി പെപ് പ്ലസിന്റെ നവീകരിച്ച് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

കിക്ക് സ്റ്റാര്‍ട്ട്, സെല്‍ഫ് സ്റ്റാര്‍ട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബൈക്കിനെ വിപണയില്‍ എത്തിച്ചിരിക്കുന്നത്. കിക്ക് സ്റ്റാര്‍ട്ടിന് 51,750 രൂപയാണ് എക്‌സ്‌ഷോറും വില. നിലവില്‍ വില്‍പ്പനയില്‍ ഉള്ള ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 3,633 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

നവീകരിച്ച് വിപണിയില്‍ എത്തിയിരിക്കുന്ന സെല്‍ഫ് സ്റ്റാര്‍ട്ട് മോഡലിന് 58,925 രൂപയാണ് വില. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8,017 രൂപയുടെ വര്‍ധവ് ഉണ്ടായിരിക്കുന്നതു കാണാം. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ബൈക്കിന് അവതരിപ്പിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ കൂടുതല്‍ മൈലേജും ബൈക്കില്‍ കമ്പനി അവകാശപ്പെടുന്നുണ്ട്. പഴയ പതിപ്പിനെക്കാള്‍ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സാധാരണ എഞ്ചിന്‍ നവീകരണത്തിന്റെ ഭാഗമായി മിക്ക ബൈക്കുകളുടെയും ടോര്‍ഖും കരുത്തും കുറഞ്ഞപ്പോള്‍ സ്‌പോര്‍ട്ടിന്റെ കാര്യത്തില്‍ സംഭവിച്ചത് നേരെ മറിച്ചാണെന്നും കമ്പനി പറയുന്നു. 109.7 സിസി ബിഎസ് VI എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 8.29 bhp കരുത്തും 8.7 Nm torque ഉം സൃഷ്ടിക്കും. നാല് സ്പീഡാണ് ഗിയര്‍ബോക്‌സ്. അതേസമയം 99 സിസി ആയിരുന്നു പഴയ ബിഎസ് IV എഞ്ചിന്‍.

7.48 bhp കരുത്തും 7.5 Nm torque ഉം ആയിരുന്നു ഈ എഞ്ചിന്‍ സൃഷ്ടിച്ചിരുന്നത്. പുത്തന്‍ മോഡലിന്റെ ഭാരവും 1.5 കിലോഗ്രാം കൂടിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സും 170 mm ല്‍ നിന്നും 175 mm ആയി വര്‍ദ്ധിപ്പിച്ചു.

എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ട്യൂബ്‌ലെസ്സ് ടയറുകളും പുതിയ ബൈക്കിന്റെ സവിശേഷതകളാണ്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

സുരക്ഷയ്ക്കായി മുന്നില്‍ 30 mm ഡ്രം ബ്രേക്കും പിന്നില്‍ 110 mm ഡ്രം ബ്രേക്കുമാണ് നല്‍കിയിരിക്കുന്നത്. കോമ്പി ബ്രേക്ക് സംവിധാനവും ഇതിനൊപ്പം നല്‍കിയിട്ടുണ്ട്. വോള്‍കാനോ റെഡ്, മെര്‍ക്കുറി ഗ്രേ എന്നീ സിംഗിള്‍ ടോണ്‍ നിറങ്ങളിലും ബ്ലാക്ക്/റെഡ്, വൈറ്റ്/പര്‍പ്പിള്‍, വൈറ്റ്/റെഡ് എന്നീ ഡ്യുവല്‍ ടോണ്‍ നിറങ്ങളിലും ബൈക്ക് വില്‍പ്പനയ്ക്ക് എത്തും.

ടിവിഎസ് നിരയിലെ ഐക്കണിക് സ്‌കൂട്ടായ സ്‌കൂട്ടി പെപ് പ്ലസിനെ നവീകരിച്ച് കഴിഞ്ഞ ദിവസം വിപണിയില്‍ എത്തിച്ചിരുന്നു. 50,757 രൂപയാണ് പുതിയ പതിപ്പിന്റെ വിപണിയിലെ വില. പഴയ ബിഎസ് IV പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ 6,700 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്.

തങ്ങളുടെ മോഡലുകളുടെ നവീകരിച്ച് പതിപ്പുകളെ ഏറെക്കുറെ വിപണിയില്‍ എത്തിക്കാനായെന്നും കമ്പനി അറിയിച്ചു. 2020 ഏപ്രില്‍ ഒന്നു മുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിന്‍ നിര്‍ബന്ധമാണ്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തേടെയാണ് പുതിയ നടപടി.


Click it and Unblock the Notifications








