YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

YZF-R3 യൂടെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളയ യമഹ. പെര്‍ഫോമെന്‍സ് ബൈക്ക് ശ്രേണിയിലേക്ക് 2015-ലാണ് യമഹ YZF-R3 ഇന്ത്യന്‍ നിരത്തിലെത്തിച്ചത്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ലെങ്കിലും 2020 -ല്‍ പുതിയ ബൈക്ക് ലഭ്യമാകില്ലെന്നാണ് ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്. പോയ വര്‍ഷം ബൈക്കിന്റെ പുതിയൊരു പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

മിഡ്നൈറ്റ് ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുമായാണ് ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെ പുതിയ പതിപ്പ് എന്ന് എത്തും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

ഇതോടെയാണ് ബൈക്കിനെ പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്. പോയ വര്‍ഷം ബൈക്കിനെ അവതരിപ്പിച്ചെങ്കിലും വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

മോട്ടോ ജിപി YZR-M1 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് R3 യുടെ നിര്‍മ്മാണം. ഇത് ആകര്‍ഷകവും കൂടുതല്‍ എയറോഡൈനാമിക് രൂപകല്‍പ്പനയും നേടാന്‍ ബൈക്കിനെ സഹായിച്ചിട്ടുണ്ട്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

321 സിസി, ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ 2-സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,750 rpm -ല്‍ 41 bhp കരുത്തും 9,000 rpm -ല്‍ 29.6 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. R സീരീസ് ബൈക്കുകള്‍ക്ക് അവയുടെ പ്രത്യേക സ്വഭാവം നല്‍കുന്ന മുമ്പത്തേതിന് സമാനമായ ഇന്ധന ടാങ്ക് തന്നെയാണ് പുതിയ മോഡലിനും കമ്പനി നല്‍കിയിരിക്കുന്നത്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് സൈഡ് പാനലുകള്‍ കൂടുതല്‍ പരിഷ്‌ക്കരിച്ചു. ഫെയറിംഗിന്റെ മുകള്‍ ഭാഗത്ത് 'R' ബാഡ്ജിങും നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിനുള്ളത്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

ഇന്ധന ശേഷി, ട്രിപ്പ് മീറ്റര്‍, ഒരു ഡിജിറ്റല്‍ ക്ലോക്ക്, ഇന്ധനം സംബന്ധിച്ച് വിവരങ്ങളും ക്ലസ്റ്ററില്‍ ലഭ്യമാകും. മുന്‍വശത്ത് ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ ക്രമീകരിക്കാവുന്ന മോണോഷോക്ക് അബ്‌സോര്‍ബറുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

മുന്‍ഭാഗത്ത് 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് ബൈക്കില്‍ നല്‍കിയിട്ടുള്ളത്. സുരക്ഷയ്ക്കായി ഇരട്ട ചാനല്‍ എബിഎസും യമഹ സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു.

YZF-R3 യുടെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി യഹമ

പൂര്‍ണമായും ഭാരം കുറഞ്ഞ സ്പോര്‍ട്സ് ബൈക്കില്‍ സ്‌റ്റൈലിഷ് 10 സ്പോക്ക് അലുമിനിയം വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇത് ബൈക്കിന്റെ അധിക ഭാരം കുറയ്ക്കുന്നതിനും സസ്പെന്‍ഷന്‍ മെച്ചപ്പെടുത്താനും സഹായിക്കും. കവാസാക്കി നിന്‍ജ 300, കെടിഎം RC 390 എന്നിവരായിരുന്നു വിപണിയില്‍ ഈ മോഡലിന്റെ എതിരാളികള്‍.

More from DriveSpark

Article Published On: Wednesday, March 18, 2020, 17:40 [IST]
English summary
Yamaha YZF-R3 Discontinued In India. Read in Malayalam.
കൂടുതല്‍... #യമഹ #yamaha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X