120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

വാഹനങ്ങളുടെ സ്‌കെയില്‍ഡ് സൈസ് ടോയ് മോഡലുകള്‍ സൃഷ്ടിക്കുന്നതില്‍ പ്രശസ്തരാണ് Hot Wheels. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ ഈ രംഗത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങുകയാണ് Hot Wheels.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ഇതിന്റെ ഭാഗമായി അമേരിക്കന്‍ ഇലക്ട്രിക് സൈക്കിള്‍ നിര്‍മാതാക്കളായ Super 73-മായി കമ്പനി കൈകോര്‍ത്തു. അമേരിക്കന്‍ ബ്രാന്‍ഡിന്റെ Super 73 RX-നെ അടിസ്ഥാനമാക്കിയാകും ഇലക്ട്രിക് സൈക്കിള്‍ ഒരുങ്ങുക.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ 24 യൂണിറ്റുകള്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിരിക്കുന്നത്. 24 യൂണിറ്റുകളും വിറ്റഴിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഇതിന് 5,000 യുഎസ് ഡോളറാണ് (ഏകദേശം 3.71 ലക്ഷം രൂപ) വില.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെക്കാള്‍ കോസ്‌മെറ്റിക് ഓവര്‍ഹോള്‍ ലഭിക്കുകയും കാഴ്ചയില്‍ കൂടുതല്‍ മനോഹരമായി കാണപ്പെടുകയും ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, സാധാരണ Super73 RX- ന്റെ അതേ സവിശേഷതകള്‍ ഇതിനും ലഭിക്കും.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

Super 73 RX-ന്റെ ഹോട്ട് വീല്‍സ് എഡിഷനില്‍ നീലയും ഓറഞ്ച് നിറത്തിലുള്ള ടാങ്കില്‍ Hot Wheels ബ്രാന്‍ഡിംഗും ഫ്രെയിമില്‍ സമാനമായ നിറങ്ങളുള്ള വരകളുമുള്ള ഒരു പുതിയ ലിവറി കമ്പനി അവതരിപ്പിക്കും.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

തനതായ കളര്‍ സ്‌കീം, പാനലുകള്‍ക്ക് ബ്ലാക്ക് കളര്‍ നല്‍കുന്നതുവഴി കാഴ്ചയില്‍ സ്‌പോര്‍ട്ടിനെസ് നല്‍കാനും കമ്പനി ശ്രമിക്കുന്നു. സാഡില്‍മെനില്‍ നിന്ന് ലഭിച്ച കസ്റ്റം എംബ്രോയിഡറി സീറ്റും Hot Wheels ബ്രാന്‍ഡ് മോഡലിന്റെ മറ്റൊരു സവിശേഷതയാണ്. ഹെഡ്‌ലൈറ്റിന് യെല്ലോ നിറം ലഭിക്കുന്നതുവഴി കാഴചയിലെ ആകര്‍ഷണം വര്‍ധിക്കുമെന്നും കമ്പനി അറിയിച്ചു.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ബൈക്കിന്റെ ഓള്‍-ബ്ലാക്ക് തീമില്‍ സ്ഥിരത നിലനിര്‍ത്താന്‍, നിര്‍മ്മാതാക്കള്‍ ബാറ്ററി ടാങ്ക് പാഡുകള്‍, ചെയിന്‍, ഫ്രെയിമിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന വലിയ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പാനല്‍ എന്നിവയ്ക്കും ഡാര്‍ക്ക് തീമാണ് നല്‍കിയിരിക്കുന്നത്.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ചെറിയ രീതിയിലുള്ള ഓഫ്-റോഡിംഗ് നടത്താനും ഈ ഇലക്ട്രിക് സൈക്കിള്‍ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വയര്‍ സ്പൂക്ക്ഡ് വീലുകളില്‍ വെങ്കല റിമ്മുകള്‍, നോബി ടയറുകള്‍ എന്നിവയും മോഡലിന്റെ സവിശേഷതയാണ്.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

പവര്‍ട്രെയിന്‍ സവിശേഷതകളിലേക്ക് വരുമ്പോള്‍, ഇ-ബൈക്കിന് കരുത്തേകുന്നത് 960 വാട്ട് ബാറ്ററിയാണ്, ഇത് പിന്‍ ചക്രത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു മോട്ടോറിന് കരുത്ത് നല്‍കുന്നു.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

2 kW മോട്ടോര്‍ ഇലക്ട്രിക് പവറില്‍ മാത്രം 2.7 bhp ഔട്ട്പുട്ട് നല്‍കുന്നു, ബൈക്കിന് 32 കിലോമീറ്റര്‍ വേഗതയില്‍ 65 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

എന്നിരുന്നാലും, ഇക്കോ പെഡല്‍ അസിസ്റ്റ് മോഡില്‍ പെഡല്‍ ഓടിച്ചുകൊണ്ട് റൈഡറിന് 120 കിലോമീറ്റര്‍ വരെ ദൂരം വരെ സഞ്ചരിക്കാന്‍ കഴിയും. Super73 RX- ലെ ഉയര്‍ന്ന വേഗത 45 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും Hot Wheels അറിയിച്ചു.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

5 amp ചാര്‍ജര്‍ ഉപയോഗിച്ച് പൂജ്യം മുതല്‍ 100 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് 3-4 മണിക്കൂര്‍ വരെ സമയം എടുക്കും. 3-amp ചാര്‍ജര്‍ ഉപയോഗിക്കുന്നതിലൂടെ 6-7 മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

36 കിലോഗ്രാമില്‍ (ബാറ്ററി പായ്ക്ക് ഉള്‍പ്പെടെ), ഇത് വളരെ വേഗതയുള്ളതും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ് എന്നതാണ് ബൈക്കിന് ഗുണം ചെയ്യുന്ന മറ്റൊരു ഘടകമെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ഓരോ യൂണിറ്റും മുന്‍കൂര്‍ ഓര്‍ഡര്‍ അനുസരിച്ച് മാത്രമാകും നിര്‍മ്മിക്കുക. ഇത്തരത്തില്‍ ഒരു യൂണിറ്റ് നിര്‍മ്മിക്കാന്‍ 12-16 ആഴ്ച വരെ സമയം എടുക്കുമെന്നും കമ്പനി അറിയിച്ചു. ഒരു ഇ-ബൈക്കിന് 5,000 ഡോളര്‍ വളരെ ചെലവേറിയതായി തോന്നുമെങ്കിലും, Hot Wheels പ്രേമികള്‍ ഈ പണം കാര്യമാക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

ഇത്തരത്തില്‍ ബുക്ക് ചെയ്യുന്ന ഓരോ ഉപഭോക്താവിനും Ford Bronco-യുടെ ഒരു സ്‌കെയില്‍ഡ് സൈസ് മോഡല്‍ സമ്മാനിക്കുമെന്നും Hot Wheels വ്യക്തമാക്കിയിട്ടുണ്ട്.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

അതേസമയം ഇലക്ട്രിക് യുഗത്തിലേക്ക് തിരികെയെത്താന്‍ ഒരുങ്ങുകയാണ് മിക്ക നിര്‍മാതാക്കളും. പഴയ കാലത്തെ വികാരമായിരുന്ന Kinetic തങ്ങളുടെ Luna മോഡലിനെ ഇലക്ട്രിക് പരിവേഷത്തില്‍ തിരികെ കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

120 കിലോമീറ്റര്‍ ശ്രേണിയും ഹോട്ട് ലുക്കും; ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമായി Hot Wheels

അക്കാലത്ത് സാധരണ കുടുംബങ്ങള്‍ക്കായി ഡിസൈന്‍ ചെയ്തിരുന്ന 50 സിസി മോഡല്‍, പിന്നീട് വന്‍ മോഡലുകളുടെ കടന്നുവരവോടെ വില്‍പ്പന അവസാനിപ്പിച്ച് പിന്മാറുകയായിരുന്നു. എന്നാല്‍ ഇലക്ട്രിക് കരുത്തില്‍ ഇവയെ തിരികെ എത്തിക്കാനൊരുങ്ങുകയാണ് Kinetic ഇപ്പോള്‍.

Most Read Articles

Malayalam
English summary
120 kms range and hot look hot wheels planning to launch new electric motorcycle
Story first published: Tuesday, August 24, 2021, 13:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X