2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

2021 ഡാകർ റാലിയുടെ രണ്ടാം ഘട്ടം അവസാനിച്ചു. സ്‌പെഷ്യൽ സ്റ്റേജിന്റെ ദൂരം മുമ്പത്തെ ഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതലായിരുന്നു. എന്നിരുന്നാലും, ഇത് പ്രധാനമായും മൺകൂനകളാൽ നിറഞ്ഞ ഒരു വേഗതയേറിയ ഘട്ടം കൂടിയായിരുന്നു.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

ഡാകർ റാലിയുടെ 43-ാം പതിപ്പിൽ മത്സരിക്കുന്ന മൂന്ന് ഇന്ത്യൻ റൈഡർമാരും മികച്ച ഫിനിഷിംഗിലൂടെ സ്റ്റേജ് 3 -ലേക്ക് കടന്നു. മോൺസ്റ്റർ എനർജി യമഹ റാലി ടീമിനായി ഡ്രൈവ് ചെയ്യുന്ന ആൻഡ്രൂ ഷോർട്ട് ഉൾപ്പെടെ ബൈക്ക് വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ മരുഭൂമിയുടെ കാഠിന്യം കാരണം റിട്ടയർ ചെയ്തു.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

റാലി മൽസരത്തിന്റെ രണ്ടാം ഘട്ടം ബിസ്ഹയ്ക്കും വാദി ആദ് ദാവസീറിനുമിടയിലാണ് നടന്നത്. രണ്ടാം ഘട്ടത്തിൽ മൊത്തം 685 കിലോമീറ്റർ ദൂരമാണ് റേസർമാർ കവർ ചെയ്തത്. ഇതിൽ 457 കിലോമീറ്ററാണ് മത്സര സ്‌പെഷ്യൽ സ്റ്റേജ്.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

പ്രത്യേക ഘട്ടത്തിൽ 82 ശതമാനം മണലും 13 ശതമാനം മൺകൂനയും 5 ശതമാനം മണ്ണും ഉൾപ്പെട്ടിരുന്നു. സ്റ്റേജ് 2 ന്റെ പ്രത്യേക വിഭാഗം വേഗത്തിലായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഡ്രൈവർമാർക്ക് മൺകൂനകളെ കണ്ടുമുട്ടേണ്ടി വന്നു, അതൊരു കടുത്ത വെല്ലുവിളിയായിരുന്നു.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

2021 ഡാകർ റാലി സ്റ്റേജ് 2 മോൺസ്റ്റർ എനർജി ഹോണ്ട റാലി ടീമിനായി ജോവാൻ ബാരെഡ ബോർട്ട് ഒന്നാം സ്ഥാനം നേടി. അദ്ദേഹത്തിന്റെ ടീമംഗവും നിലവിലെ ചാമ്പ്യനുമായ റിക്കി ബ്രാബെക്ക് രണ്ടാം സ്ഥാനത്തെത്തി. റോക്ക്സ്റ്റാർ എനർജി ഹസ്ഖ്‌വര്‍ണ ഫാക്ടറി റേസിംഗിനായി ഡ്രൈവ് ചെയ്യുന്ന പാബ്ലോ ക്വിന്റാനില്ല മൂന്നാം സ്ഥാനത്തെത്തി.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

ഇന്ത്യൻ ഡ്രൈവർമാരെക്കുറിച്ച് സംസാരിക്കുമ്പോൾ, ഷെർകോ ഫാക്ടറി റാലി ടീമിനായി ഹരിത് നോവ 32 -ാം സ്ഥാനത്ത് റാലിയുടെ രണ്ടാം ഘട്ടം പൂർത്തിയാക്കി. 04:56:05 സമയ പരിധിക്കുള്ളിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്, ഇത് ലീഡറിനേക്കാൾ 38 മിനിറ്റ് 09 സെക്കൻഡ് പിന്നിലാണ്. നോവയുടെ ടീം അംഗങ്ങളായ ലൊറെൻസോ സാന്റൊലിനോ, റൂയി ഗോൺക്ലേവ്സ് എന്നിവർ 2021 ഡാകർ റാലിയുടെ രണ്ടാം ഘട്ടം യഥാക്രമം 13, 21 സ്ഥാനങ്ങളിൽ പൂർത്തിയാക്കി.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

ഇന്ത്യൻ എയ്‌സ് റാലി റൈഡറായ സി എസ് സന്തോഷ് 2021 ഡാകറിന്റെ രണ്ടാം ഘട്ടം 36 -ാം സ്ഥാനത്ത് പൂർത്തിയാക്കി. 05:02:17 സമയ പരിധിക്കുള്ളിൽ അദ്ദേഹം പ്രത്യേക ഘട്ടം പൂർത്തിയാക്കി. 2021 ഡാകർ റാലിയുടെ രണ്ടാം ഘട്ടത്തിൽ ലീഡറിന് 44 മിനിറ്റ് 21 സെക്കൻഡ് പിന്നിലാണ്.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

ഹീറോ മോട്ടോസ്പോർട്ട് റാലി ടീമിലെ മറ്റ് റൈഡർമാരായ ജോക്വിം റോഡ്രിഗസ്, സെബാസ്റ്റ്യൻ ബുഹ്ലർ എന്നിവർ 2021 ഡാകർ റാലിയുടെ രണ്ടാം ഘട്ടം യഥാക്രമം 12, 14 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. റാലിയുടെ നിലവിലെ പതിപ്പിൽ ഹീറോ മോട്ടോസ്പോർട്ട് മുന്നോട്ട് നീങ്ങുന്നു.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

മല്ലെ മോട്ടോ അഥവാ ഒറിജിനൽ ബൈ മോട്ടൂളിൽ മത്സരിക്കുന്ന ആശിഷ് റൗറെയിൻ മൊത്തത്തിൽ 85-ാം സ്ഥാനത്തെത്തി. പ്രൈവറ്റർ 07:37:11 സമയ പരിധിക്കുള്ളിൽ രണ്ടാം ഘട്ടം പൂർത്തിയാക്കി 2021 ഡാകർ റാലിയുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

സ്റ്റേജ് 2 താൽക്കാലിക ഫലങ്ങൾ:

ഹീറോ മോട്ടോസ്പോർട്ട് റാലി ടീം പന്ത്രണ്ടാം സ്ഥാനത്ത് - ജോക്വിം റോഡ്രിഗസ് [04:36:04]

14-ാം സ്ഥാനത്ത് - സെബാസ്റ്റ്യൻ ബുഹ്ലർ [04:38:43]

36-ാം സ്ഥാനത്ത് - സി എസ് സന്തോഷ് [05:02:17]

ഷെർകോ റാലി ടീം 13-ാം സ്ഥാനത്ത് - ലോറെൻസോ സാന്റോലിനോ [04:38:07]

21-ാം സ്ഥാനത്ത് - റൂയി ഗോൺകാൽവ്സ് [04:45:20]

32-ാം സ്ഥാനത്ത് - ഹരിത്ത് നോവ [04:56:05]

2021 ഡാകർ റാലി; സ്റ്റേജ് 2 ഫലങ്ങളും ഹൈലൈറ്റുകളും

സ്വകാര്യ (മല്ലെ മോട്ടോ ക്ലാസ്) 85-ാം സ്ഥാനത്ത് - ആശിഷ് റോറൻ [07:37:11]

സ്റ്റേജ് 2 (ബൈക്ക്) ഒന്നാം സ്ഥാനത്ത് - ജോവാൻ ബാരെഡ ബോർട്ട് [04:17:56] (മോൺസ്റ്റർ എനർജി ഹോണ്ട ടീം 2021)

രണ്ടാം സ്ഥാനത്ത് - റിക്കി ബ്രാബെക് [ 04:21:51] (മോൺസ്റ്റർ എനർജി ഹോണ്ട ടീം 2021)

മൂന്നാം സ്ഥാനത്ത് - പാബ്ലോ ക്വിന്റാനില്ല [04:23:58] (റോക്ക്സ്റ്റാർ എനർജി ഹസ്ഖ്‌വര്‍ണ ഫാക്ടറി റേസിംഗ്)

More from DriveSpark

Article Published On: Tuesday, January 5, 2021, 20:23 [IST]
English summary
2021 Dakar Rally Stage 2 Race Results And Highlights. Read in Malayalam.
കൂടുതല്‍... #ഡാകര്‍ റാലി #dakar rally
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X