ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയതോടെ വില്‍പ്പന വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടുകയാണ് നിര്‍മാതാക്കള്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ നഗരങ്ങളില്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ തുറക്കാനും കമ്പനികള്‍ പദ്ധതിയിടുന്നു.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ഇപ്പോഴിതാ ഇന്ത്യയിലുടനീളം ഷോറൂമുകള്‍ 500 ടച്ച് പോയിന്റുകളിലേക്ക് വ്യാപിപ്പിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് ആംപിയര്‍ ഇലക്ട്രിക്. ഇലക്ട്രിക് സ്‌കൂട്ടറിനായി 350 ഷോറൂമുകളും ഇലക്ട്രിക് ത്രീ വീലറുകള്‍ക്കായി 165 ടച്ച് പോയിന്റുകളും കമ്പനി സജ്ജമാക്കി.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ഇവികള്‍ക്കായി സ്വകാര്യ ഉപയോഗത്തില്‍ ശക്തമായ ഡിമാന്‍ഡുണ്ടെന്ന് കമ്പനി പറയുന്നു. വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റിക്കൊണ്ട് കമ്പനി രാജ്യത്തിന്റെ ഡീലര്‍ഷിപ്പുകളുടെ എണ്ണം ഇനിയും വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ടച്ച്പോയിന്റുകള്‍ നിരന്തരം ചേര്‍ത്തുകൊണ്ട് ഉപഭോക്താക്കള്‍ക്ക് മികച്ച ഫിജിറ്റല്‍ അനുഭവം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും ആംപിയര്‍ അറിയിച്ചു. ചാനല്‍ പങ്കാളികളായി ഇവി റീട്ടെയില്‍ നിക്ഷേപകരില്‍ ഗണ്യമായ വര്‍ധനയുണ്ടായതായും കമ്പനി വ്യക്തമാക്കി.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

മാത്രമല്ല വരും മാസങ്ങളില്‍ വേഗത്തിലുള്ള ബിസിനസ്സ് വരുമാനവും ഉയര്‍ന്ന അളവുകളും ലക്ഷ്യമിടുന്നു. ''വിപുലമായ കാല്‍പ്പാടുകള്‍, മികച്ച ഓണ്‍ലൈന്‍, ഓഫ്ലൈന്‍ ഉപഭോക്തൃ അനുഭവം, ഫിനാന്‍സ് കൂട്ടുകെട്ടുകള്‍, ഉപഭോക്തൃ സൗഹൃദ പദ്ധതികള്‍ എന്നിവയെല്ലാം വളര്‍ച്ചയ്ക്ക് കാരണമായെന്ന് വികസനം സംബന്ധിച്ച് സംസാരിച്ച ആംപിയര്‍ ഇലക്ട്രിക്, സിഒഒ, ഇ-മൊബിലിറ്റി ബിസിനസ് (2 & 3 വീലര്‍) റോയ് കുര്യന്‍ പറഞ്ഞു.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

രാജ്യത്തുടനീളമുള്ള ഇ-സ്‌കൂട്ടര്‍ വാങ്ങുന്നവര്‍, B2B, ചാനല്‍ നിക്ഷേപകര്‍ എന്നിവര്‍ക്കിടയില്‍ തങ്ങള്‍ ശക്തമായ ഉറപ്പും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നു. തങ്ങളുടെ പങ്കാളികള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കുകയും വിതരണം ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ഇലക്ട്രിക് സ്‌കൂട്ടറുകളെക്കുറിച്ച് സംസാരിക്കുമ്പോള്‍, കമ്പനി തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ദീര്‍ഘദൂര, ഭാരം കുറഞ്ഞ പോര്‍ട്ടബിള്‍ ലിഥിയം അയണ്‍ ബാറ്ററികള്‍, മികച്ച സവാരി സുഖം, കുറഞ്ഞ പ്രവര്‍ത്തന ചെലവ് 15 പൈസ / കിലോമീറ്റര്‍, ദീര്‍ഘായുസ്സ് വാറന്റി എന്നിവ ഉള്‍ക്കൊള്ളുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

ഏറ്റവും പുതിയ FAME II സ്‌കീം ഭേദഗതിയോട് ആംപിയര്‍ ഇലക്ട്രിക് അതിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില കുറച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ബ്രാന്‍ഡിന്റെ മുന്‍നിര മോഡലായ ആംപിയര്‍ മാഗ്‌നസ് പ്രോയ്ക്ക് ഇപ്പോള്‍ 65,990 രൂപയാണ് എക്‌സ്‌ഷോറും വില.

ഇലക്ട്രിക് വിപണിയില്‍ ശക്തരാകാന്‍ ആംപിയര്‍; ഡീലര്‍ഷിപ്പ് ശ്യംഖകളുടെ എണ്ണം വ്യാപിപ്പിച്ചു

പഴയ വിലയില്‍ നിന്നും 9,000 രൂപയോളമാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. വില കുറച്ചതോടെ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന തരത്തില്‍ ആംപിയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ മാറിയെന്നും കമ്പനി അഭിപ്രായപ്പെട്ടു.

Most Read Articles

Malayalam
English summary
Ampere Electric Expanding Showrooms In India, Find Here New Details. Read in Malayalam.
Story first published: Tuesday, July 27, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X