ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

വില്‍പ്പനയില്‍ സുപ്രധാന നേട്ടം കൈവരിച്ച് ഗ്രീവ്‌സ് കോട്ടണ്‍ ലിമിറ്റഡിന്റെ ഇ-മൊബിലിറ്റി വിഭാഗമായ ആംപിയര്‍ വെഹിക്കിള്‍സ്. കമ്പനിയുടെ ഉപഭോക്തൃ അടിത്തറ നിലവില്‍ ഇന്ത്യയിലെ 400 പട്ടണങ്ങളിലായി 1 ലക്ഷം യൂണിറ്റായെന്ന് കമ്പനി വെളിപ്പെടുത്തി.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ B2B, B2C ഉപഭോക്താക്കളുടെയും അതിവേഗം വളരുന്ന ചാനല്‍ പങ്കാളികളുടെയും വര്‍ധിച്ച സ്വീകാര്യതയ്ക്കിടയിലാണ് ഈ നാഴികക്കല്ല് ഉണ്ടായതെന്ന് കമ്പനി പത്രക്കുറുപ്പില്‍ വ്യക്തമാക്കി.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാരെ അവസാന മൈല്‍ ലോജിസ്റ്റിക്‌സിലൂടെ നീക്കാന്‍ കമ്പനി ഇപ്പോള്‍ ആഗ്രഹിക്കുന്നു എന്നാണ് സിഒഒ, ഇ-മൊബിലിറ്റി ബിസിനസ്, ആംപിയര്‍ വെഹിക്കിള്‍സ്, റോയ് കുര്യന്‍ പറയുന്നത്.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ഈ സുപ്രധാന നാഴികക്കല്ലിനൊപ്പം, ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാരെയും ഉപജീവന മാര്‍ഗ്ഗങ്ങളെയും അവസാന മൈല്‍ ലോജിസ്റ്റിക്‌സിലൂടെ മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

കൊവിഡ്-19 പകര്‍ച്ചവ്യാധി ആരംഭിച്ചതോടെ പൊതുഗതാഗതത്തെക്കാള്‍ കൂടുതല്‍ വ്യക്തിഗത യാത്രാ മാര്‍ഗങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ചപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം വര്‍ധിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ഈ ഇലക്ട്രിക് വാഹനങ്ങള്‍ വീട്ടുകാര്‍ക്കും ഓഫീസ് യാത്രക്കാര്‍ക്കും ദൈനംദിന യാത്രയ്ക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. വിദ്യാര്‍ത്ഥികളും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാരും ലാസ്റ്റ് മൈല്‍ ഡെലിവറി ഓപ്പറേറ്റര്‍മാരുടെയും എണ്ണം വര്‍ധിച്ചതോടെ മോഡലിനും ആവശ്യക്കാര്‍ ഏറിയെന്നും കമ്പനി അറിയിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ഓരോ ചാര്‍ജിനും ദീര്‍ഘദൂര ശ്രേണി, ഭാരം കുറഞ്ഞ പോര്‍ട്ടബിള്‍ ബാറ്ററികള്‍, ചാര്‍ജിംഗ് പോയിന്റുകളുടെ സൗകര്യം എന്നിവ ഇതിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

പുതിയ FAME II നയങ്ങള്‍ക്കൊപ്പം വര്‍ധിച്ചുവരുന്ന ഇന്ധന വിലകളും വിവിധ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സമീപകാല സബ്സിഡികളും വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് മറ്റൊരു കാരണമായി.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ആംപിയര്‍ വാഹനങ്ങള്‍ ഇപ്പോള്‍ 500-ലധികം ടച്ച് പോയിന്റുകളിലേക്ക് വിപുലീകരിച്ചിട്ടുണ്ട്, അതില്‍ ഇ-സ്‌കൂട്ടര്‍ വിഭാഗത്തിലെ 350 ഡീലര്‍ഷിപ്പുകളും അതിന്റെ ELE ഇ-റിക്ഷകള്‍ക്കുള്ള 165 ഡീലര്‍മാരും ഉള്‍പ്പെടുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

സെയില്‍സ് സേവന ബാക്കപ്പും പരിശീലനം ലഭിച്ച മെക്കാനിക്‌സും കഴിഞ്ഞ് ശക്തമായ റീട്ടെയില്‍ നെറ്റ്‌വര്‍ക്കിനൊപ്പം നിരവധി ഉല്‍പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പാന്‍ ഇന്ത്യ ഇക്കോ-സിസ്റ്റം ഉപയോഗിച്ച് കമ്പനി ഈ ശ്രേണിയില്‍ അതിന്റെ സാന്നിധ്യം ശക്തിപ്പെടുത്തി.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ഗ്രീവ്‌സ് ഫിനാന്‍സ് വഴിയും മറ്റ് പങ്കാളികള്‍ വഴിയും കമ്പനി നിരവധി സാമ്പത്തിക പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. ഈ വിജയത്തില്‍ ആഹ്ലാദിച്ച കമ്പനി തമിഴ്നാട്ടിലെ റാണിപേട്ടിലെ പുതിയതും സവിശേഷവുമായ ഇലക്ട്രിക് വാഹന ഫാക്ടറിക്കായി 10 വര്‍ഷത്തിനിടെ 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

14 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ സൗകര്യം രാജ്യത്തെ ഏറ്റവും വലിയ അത്യാധുനിക ഇ-മൊബിലിറ്റി നിര്‍മ്മാണ പ്ലാന്റുകളിലൊന്നായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

FAME II-ല്‍ വന്ന മാറ്റങ്ങളെത്തുടര്‍ന്ന്, ഇന്ത്യയിലെ ഇലക്ട്രിക് ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും 50 ശതമാനം കൂടുതല്‍ സബ്സിഡിയും 15,000 രൂപയ്ക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കൊപ്പം, ആംപിയര്‍ ഇ-സ്‌കൂട്ടറുകള്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാവുന്ന ഓഫറായി മാറുകയും ചെയ്തു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ആംപിയര്‍ മാഗ്‌നസും സീലും ഗുജറാത്ത് സംസ്ഥാനത്ത് 27,000 രൂപ വരെ വില കുറച്ചു. ആംപിയര്‍ മാഗ്‌നസ് ഇപ്പോള്‍ 47,990 രൂപയ്ക്ക് ഗുജറാത്തില്‍ ലഭ്യമാണ്, അതേസമയം സീലിന് ഇപ്പോള്‍ 41,990 രൂപയാണ് വില.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

നേരത്തെയുള്ള 74,990 രൂപയും 68,990 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വന്‍ വില കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു. ഈ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളും മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

പൂര്‍ണ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഭാരം കുറഞ്ഞ, പോര്‍ട്ടബിള്‍, ലിഥിയം അയണ്‍ ബാറ്ററികളുടെ ഉപയോഗം, സുഖപ്രദമായ റൈഡിംഗ് പൊസിഷന്‍, കുറഞ്ഞ റണ്ണിംഗ് ചെലവ് എന്നിവ മോഡലുകളുടെ സവിശേഷതയാണ്.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ 20 ശതമാനത്തില്‍ അധികം വിപണി വിഹിതമുണ്ടെന്നാണ് ആംപിയര്‍ അവകാശപ്പെടുന്നത്. ഉപഭോക്താക്കളെ തങ്ങളിലേക്ക് അടുപ്പിക്കുന്നതിനായി നിരവധി ഫിനാന്‍സിംഗ് ഓപഷനുകളും ഇന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. രാജ്യത്തെ ഇക്കോസിസ്റ്റം വര്‍ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ആവശ്യക്കാര്‍ വര്‍ധിച്ചു; ഇലക്ട്രിക് ശ്രേണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ആംപിയര്‍

അധികം വൈകാതെ തന്നെ നിരവധി മോഡലുകളെ ശ്രേണിയില്‍ ഉള്‍പ്പെടുത്തുമെന്നും വരും നാളുകളില്‍ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Ampere electric scooter achieved new milestone in indian market details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X