കോഴിക്കോട് പുതിയ ഷോറൂം തുറന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

ക്രക്‌സ് മൊബിലിറ്റിയുമായി സഹകരിച്ച് ഏഥര്‍ എനര്‍ജി കേരളത്തില്‍ പുതിയൊരു ഷോറൂം ഉദ്ഘാടനം ചെയ്തു. കൊച്ചിക്ക് ശേഷം ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാവ് കേരളത്തില്‍ ആരംഭിക്കുന്ന രണ്ടാമത്തെ എക്‌സ്പീരിയന്‍സ് കേന്ദ്രമാണിത്.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

കേരളത്തിലെ വെസ്റ്റ് നടക്കാവ്, വെല്ലയില്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് പുതിയ റീട്ടെയില്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനിയുടെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടറുകളായ 450X, 450 പ്ലസും പുതിയ ഷോറൂമില്‍ വില്‍പ്പനയ്ക്കും ടെസ്റ്റ് റൈഡുകള്‍ക്കും ലഭ്യമാണ്. മാത്രമല്ല, സമ്പൂര്‍ണ്ണ സേവനവും പിന്തുണയും സഹിതം ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ഉടമസ്ഥാവകാശ അനുഭവവും ലഭിക്കും.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

ഈ എക്‌സ്പീരിയന്‍സ് കേന്ദ്രം സന്ദര്‍ശിക്കുന്നതിന് മുമ്പ് അവര്‍ക്ക് ഏഥര്‍ എനര്‍ജിയുടെ വെബ്സൈറ്റില്‍ ടെസ്റ്റ് റൈഡ് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും കഴിയും. കൊച്ചിക്ക് ശേഷം കേരളത്തിലെ രണ്ടാമത്തെ ഓട്ട്‌ലെറ്റാണിത്.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

ഈ വര്‍ഷം തുടക്കത്തില്‍ മുംബൈ, പുനെ, കൊച്ചി, അഹമ്മദാബാദ്, ഹൈദരാബാദ്, ന്യൂഡല്‍ഹി, ട്രിച്ചി, വിശാഖ്, ജയ്പൂര്‍ എന്നിവയുള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഏഥര്‍ സാന്നിധ്യം വിപുലീകരിച്ചിരുന്നു. കമ്പനിക്ക് ഇപ്പോള്‍ രാജ്യത്ത് മൊത്തം പതിമൂന്ന് ഡീലര്‍ഷിപ്പുകളുണ്ട്.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ വിവിധ നഗരങ്ങളില്‍ മൂന്നോ നാലോ ഔട്ട്ലെറ്റുകള്‍ കൂടി തുറക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഥര്‍ 450X, എഥര്‍ 450X പ്രോ എന്നിങ്ങനെ രണ്ട് മാഡലുകള്‍ രാജ്യത്ത് വാഗ്ദാനം ചെയ്യുന്നു.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

നാല് അതിവേഗ ചാര്‍ജിംഗ് പോയിന്റുകള്‍ കമ്പനി സ്ഥാപിച്ചിട്ടുണ്ട്, നഗരത്തില്‍ ഏഥര്‍ ഗ്രിഡ് ഉണ്ട്, ഇവ വെള്ളിപറമ്പ്, മാവൂര്‍ റോഡ്, പി.ടി ഉഷ റോഡ്, വെസ്റ്റ് നടക്കാവ് എന്നിവിടങ്ങളിലാണ്.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

കോഴിക്കോട് ഇവി ഉടമകള്‍ക്ക് സുഗമവും സമ്മര്‍ദ്ദരഹിതവുമായ സവാരി നല്‍കുന്നതിന് ചാര്‍ജിംഗ് ശൃംഖല ശക്തിപ്പെടുത്തുന്നതിന് 8 മുതല്‍ 10 വരെ ചാര്‍ജിംഗ് പോയിന്റുകള്‍ കൂടി ചേര്‍ക്കാന്‍ പദ്ധതിയിടുന്നതായി കമ്പനി പറയുന്നു.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

ഉപഭോക്താക്കളെ അവരുടെ അപ്പാര്‍ട്ടുമെന്റുകളിലും കെട്ടിടങ്ങളിലും ഹോം ചാര്‍ജിംഗ് പരിഹാരങ്ങള്‍ സജ്ജീകരിക്കുന്നതിന് ഏഥര്‍ എനര്‍ജി സഹായിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ഏഥര്‍ 450X-നായുള്ള FAME II റിവിഷന്റെ എക്സ്ഷോറൂം വില 147,087 രൂപയാണ്. അതേസമയം, ലോവര്‍-സ്‌പെക്ക് ഏഥര്‍ പ്ലസിന് നഗരത്തില്‍ 1,27,916 രൂപയാണ് എക്‌സ്‌ഷോറൂം വില.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

കൊച്ചിയില്‍ ആരംഭിച്ചതിനുശേഷം ഏഥര്‍ എനര്‍ജി വിപണിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണത്തിന്റെ ഫലമാണ് കേരളത്തിലെ കമ്പനിയുടെ രണ്ടാമത്തെ എക്‌സ്പീരിയന്‍സ് കേന്ദ്രമെന്ന് ഏഥര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവനീത് ഫോക്കല പറഞ്ഞു.

കോഴിക്കോട് പുതിയ ഷോറൂം തുറക്കുന്ന് ഏഥര്‍; വില, ബുക്കിംഗ്, ചാര്‍ജിംഗ് പോയിന്റ് വിവരങ്ങള്‍ അറിയാം

കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഏഥറിന് ലഭിക്കുന്ന ടെസ്റ്റ് റൈഡ് അഭ്യര്‍ത്ഥനകളില്‍ വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കഴിഞ്ഞാല്‍ ഏഥര്‍ എനര്‍ജി ഈ വര്‍ഷം അവസാനത്തോടെ കേരളത്തിലെ 3-4 നഗരങ്ങളില്‍ കൂടി ശൃംഖല വര്‍ധിപ്പിക്കുമെന്ന് ഫോക്കല വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Opens New Showroom In Kozhikode, Price, Booking, Charging Point All Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X